( അല്‍ ഖസസ് ) 28 : 16

قَالَ رَبِّ إِنِّي ظَلَمْتُ نَفْسِي فَاغْفِرْ لِي فَغَفَرَ لَهُ ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ

അവന്‍ പ്രാര്‍ത്ഥിച്ചു: എന്‍റെ നാഥാ, നിശ്ചയം ഞാന്‍ എന്നോടുതന്നെ അക്രമം കാണിച്ചു, അപ്പോള്‍ നീ എനിക്ക് പൊറുത്തുതന്നാലും; അങ്ങനെ അവന് പൊ റുത്തുകൊടുത്തു, നിശ്ചയം അവന്‍ ഏറെപ്പൊറുക്കുന്ന കാരുണ്യവാന്‍ തന്നെ യുമാണ്.

ഇന്ന് 5: 48 ല്‍ പറഞ്ഞ മുഹൈമിനായ അദ്ദിക്ര്‍ മുറുകെപ്പിടിച്ച് ജീവിക്കുന്നവന്‍ അല്ലാഹുവിനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 2: 256; 3: 101-102 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 3: 190-191 ല്‍ വിവരിച്ച പ്രകാരം അവര്‍ എല്ലാ നടത്തങ്ങളിലും ഇരുത്തങ്ങളിലും കിടത്തങ്ങളിലും നാഥനെ സ്മരിച്ചുകൊണ്ട് ബോധത്തോടുകൂടി നിലകൊള്ളുന്നവരായതിനാല്‍ അവരെ ആപത്തുവിപത്തുകളൊ ന്നും തന്നെ ബാധിക്കുകയില്ല. 7: 23; 21: 87 വിശദീകരണം നോക്കുക.