( അല്‍ ഖസസ് ) 28 : 3

نَتْلُو عَلَيْكَ مِنْ نَبَإِ مُوسَىٰ وَفِرْعَوْنَ بِالْحَقِّ لِقَوْمٍ يُؤْمِنُونَ

മൂസായുടെയും ഫിര്‍ഔനിന്‍റെയും വൃത്താന്തത്തില്‍ നിന്ന് നാം നിന്‍റെമേല്‍ ലക്ഷ്യത്തോടെ വിവരിച്ചുതരികയാണ്-വിശ്വാസികളായ ജനതക്കുവേണ്ടി.

സൂക്തത്തില്‍ ലക്ഷ്യത്തോടുകൂടി എന്ന് പറഞ്ഞതില്‍ നിന്നും ഗ്രന്ഥം പഠിപ്പിച്ച് തരുന്ന സംഭവചരിത്രങ്ങളെല്ലാം സഗൗരവം പരിഗണിക്കുകയും അതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് അതിനെ ജീവിപ്പിക്കുകയും വേണമെന്നാണ്. വിശ്വാസികളായ ജനതക്കു വേണ്ടി എന്ന് പറഞ്ഞതിനാല്‍ വിശ്വാസികള്‍ മാത്രമേ അങ്ങനെ ഗ്രന്ഥത്തില്‍ നിന്ന് പാ ഠമുള്‍കൊണ്ട് ജീവിതലക്ഷ്യം പൂര്‍ത്തിയാക്കുകയുള്ളൂ എന്നാണ്. 12: 111; 16: 64; 27: 2, 77 വിശദീകരണം നോക്കുക.