وَمَا أَنْزَلْنَا عَلَيْكَ الْكِتَابَ إِلَّا لِتُبَيِّنَ لَهُمُ الَّذِي اخْتَلَفُوا فِيهِ ۙ وَهُدًى وَرَحْمَةً لِقَوْمٍ يُؤْمِنُونَ
നാം നിന്‍റെമേല്‍ ഈ ഗ്രന്ഥം അവതരിപ്പിച്ചിട്ടുമില്ല, ഏതൊന്നിന്‍റെ കാര്യ ത്തിലാണോ അവര്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്നത്, അത് അവര്‍ക്ക് നീ വ്യ ക്തമാക്കിക്കൊടുക്കാന്‍ വേണ്ടിയല്ലാതെ, അത് വിശ്വാസികളായ ഒരു ജന തക്ക് സന്മാര്‍ഗവും കാരുണ്യവും തന്നെയാകുന്നു.
9: 31 ല്‍ വിവരിച്ച പ്രകാരം 313 പ്രവാചകന്മാരും സത്യവും തെളിവുമായ അദ്ദിക്ര്‍ കൊണ്ട് നിയോഗിക്കപ്പെട്ടിട്ടുള്ളത് അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹുമില്ല, അപ്പോള്‍ നിങ്ങള്‍ അവനെ മാത്രം സേവിക്കുവീന്‍ എന്ന് പഠിപ്പിക്കുന്നതിന് വേണ്ടിയാണ്. എന്നാ ല്‍ 4: 150-151 ല്‍ വിവരിച്ച പ്രകാരം എല്ലാ പ്രവാചകന്മാരുടെയും ജനതയില്‍ പെട്ടവര്‍ ക്ര മേണ നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്റില്‍ നിന്ന് വ്യതിചലിച്ച് പിശാചിനെ സേ വിക്കുന്ന മുശ്രിക്കുകളായിത്തീരുകയാണുണ്ടായത്. 5: 48 ല്‍ വിവരിച്ച പ്രകാരം പ്രവാചക ന്‍ മുഹമ്മദിന് അവതരിപ്പിച്ചിട്ടുള്ള അദ്ദിക്ര്‍ മുമ്പ് വന്നിട്ടുള്ള 312 ഗ്രന്ഥങ്ങളെയും അവയു ടെ നേരെച്ചൊവ്വെയുള്ള വിശദീകരണങ്ങളെയും സത്യപ്പെടുത്തുന്നതും കാത്തുസൂക്ഷി ക്കുന്നതുമാണ്. എന്നാല്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അതിനെ ത ള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവരും 29 കള്ളവാദികളെ പിന്‍പറ്റുന്നവരും 30-ാമ ത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരുമാണ്. 2: 113 ല്‍ വിവരിച്ച പ്രകാരം ആരാണോ വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂ ഹ ജീവിതത്തിലും അദ്ദിക്ര്‍ കൊണ്ട് വിധികല്‍പിക്കാത്തത്, അക്കൂട്ടര്‍ തന്നെയാണ് കാ ഫിറുകളും അക്രമികളും തെമ്മാടികളും. 9: 28, 95, 125 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം മാലിന്യമായ ഫുജ്ജാറുകള്‍ക്ക് അദ്ദിക്ര്‍ മാലിന്യത്തിനുമേല്‍ മാലിന്യമല്ലാതെ വര്‍ധിപ്പി ക്കുകയില്ല. 2: 213; 7: 40, 203; 9: 67-68 വിശദീകരണം നോക്കുക.