لَقَدْ كَانَ فِي قَصَصِهِمْ عِبْرَةٌ لِأُولِي الْأَلْبَابِ ۗ مَا كَانَ حَدِيثًا يُفْتَرَىٰ وَلَٰكِنْ تَصْدِيقَ الَّذِي بَيْنَ يَدَيْهِ وَتَفْصِيلَ كُلِّ شَيْءٍ وَهُدًى وَرَحْمَةً لِقَوْمٍ يُؤْمِنُونَ
നിശ്ചയം, അവരുടെ സംഭവചരിത്രങ്ങളില് ബുദ്ധികൂര്മതയുള്ള ഓരോരുത്തര് ക്കും ഗുണപാഠമുണ്ട്, ഈ വര്ത്തമാനം കെട്ടിച്ചമച്ചുണ്ടാക്കപ്പെട്ടതല്ല, എന്നാല് അത് ഇതിന് മുമ്പുള്ളതിനെ സത്യപ്പെടുത്തുന്നതും എല്ലാഓരോ കാര്യവും വിശദീകരിച്ചതും വിശ്വാസികളായ ജനതക്ക് സന്മാര്ഗവും കാരുണ്യവുമാകുന്നു.
അവരുടെ സംഭവചരിത്രങ്ങള് എന്നതുകൊണ്ടുദ്ദേശിക്കുന്നത്, യൂസുഫ് നബിയുടെയും സഹോദരന്മാരുടെയും സംഭവചരിത്രങ്ങള് മാത്രമല്ല, ഗ്രന്ഥം വിശദീകരിക്കുന്ന പൂര്വ്വികകാലത്ത് ജീവിച്ചുപോയ മുഴുവന് ജനങ്ങളുടെയും സംഭവചരിത്രങ്ങളാണ്. അവരുടെ പര്യവസാനത്തില് നിന്ന് ബുദ്ധിയും തന്റേടവുമുള്ളവര്ക്ക് ഗുണപാഠങ്ങളുണ്ട്. അല്ലാഹുവിന്റെ സംസാരമായ അദ്ദിക്ര് ആരും കെട്ടിച്ചമച്ചുണ്ടാക്കുന്നതല്ല. മനുഷ്യന്റെ മാര്ഗദര്ശനത്തിന് ആവശ്യമായ എല്ലാവിധ വിവരണങ്ങളും വിശദീകരിച്ചിട്ടുള്ളതും സ്രഷ്ടാവില് നിന്ന് അവന്റെ മൊത്തം സൃഷ്ടികള്ക്കുള്ള മുഖപത്രവുമാണത്.
7: 185; 18: 2; 39: 23; 53: 59 തുടങ്ങി 12 സൂക്തങ്ങളില് പറഞ്ഞിട്ടുള്ള നാഥന്റെ സംസാരമായ ഹദീസ് അദ്ദിക്റിന്റെ 40 പേരുകളില് ഒന്നാണ്. എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്ര് 16: 89 ല് പറഞ്ഞ പ്രകാരം സര്വസ്വം നാഥന് സമര്പ്പിച്ച മുസ്ലിംകള്ക്ക് സന്മാര്ഗവും കാരുണ്യവും ശുഭവാര്ത്താദായകവുമാണ്. 5: 48 ല് വിവരിച്ച പ്രകാരം അജയ്യഗ്രന്ഥമായ അദ്ദിക്ര് മുമ്പ് വന്നിട്ടുള്ള 312 ഗ്രന്ഥങ്ങളെയും സത്യപ്പെടുത്തുന്നതും കാത്തുസൂക്ഷിക്കുന്നതുമാണ്. എന്നാല് 9: 125 ല് വിവരിച്ച പ്രകാരം കപടവിശ്വാസികള്ക്കും അവരുടെ അനുയായികളായ മുശ്രിക്കുകള്ക്കും അദ്ദിക്ര് മാലിന്യത്തിനുമേല് മാലിന്യമല്ലാതെ വര്ധിപ്പിക്കുകയില്ല. 5: 48; 6: 38, 153; 7: 52 വിശദീകരണം നോക്കുക.