( അല്‍ ഖസസ് ) 28 : 4

إِنَّ فِرْعَوْنَ عَلَا فِي الْأَرْضِ وَجَعَلَ أَهْلَهَا شِيَعًا يَسْتَضْعِفُ طَائِفَةً مِنْهُمْ يُذَبِّحُ أَبْنَاءَهُمْ وَيَسْتَحْيِي نِسَاءَهُمْ ۚ إِنَّهُ كَانَ مِنَ الْمُفْسِدِينَ

നിശ്ചയം, ഫിര്‍ഔന്‍ ഭൂമിയില്‍ ഔന്നിത്യം നടിച്ചു, അതിലെ ജനങ്ങളെ അവ ന്‍ വിഭാഗങ്ങളായി വിഭജിക്കുകയും അവരുടെ ആണ്‍സന്താനങ്ങളെ കൊന്നു കൊണ്ടും അവരുടെ സ്ത്രീകളെ ജീവിക്കാന്‍ അനുവദിച്ചുകൊണ്ടും അവരി ല്‍ നിന്നുള്ള ഒരു വിഭാഗത്തെ അടിച്ചമര്‍ത്തുകയും ചെയ്തു, നിശ്ചയം അവന്‍ നാശകാരികളില്‍ പെട്ടവന്‍ തന്നെയായിരുന്നു.

'ഞാനാണ് അത്യുന്നതായ നാഥന്‍' എന്ന് പറഞ്ഞുകൊണ്ട് നിഗളിച്ച് ജീവിച്ച ഭ രണാധികാരിയായിരുന്നു ഫിര്‍ഔന്‍. തന്‍റെ പ്രജകളെ വിഭാഗങ്ങളായി വിഭജിച്ച് അ വന്‍റെ വംശത്തില്‍ പെട്ട ഖിബ്തികളെ ഉന്നതവംശജരായി പരിഗണിച്ച് സ്ഥാനമാനങ്ങള്‍ നല്‍കുകയും ഇസ്റാഈല്‍ വംശജരെ കുടിയേറിപ്പാര്‍ത്തവരായി പരിഗണിച്ച് അടിമ വേല ചെയ്യിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇസ്റാഈല്‍ വംശജരെ അടിച്ചമര്‍ ത്തുന്നതിന്‍റെ ഭാഗമായി സ്ത്രീകളെ ജീവിക്കാന്‍ അനുവദിച്ചുകൊണ്ട് അവരുടെ ആണ്‍ സന്താനങ്ങളെ അറുകൊല ചെയ്തിരുന്നു. അതാണ് സൂക്തത്തില്‍ നിശ്ചയം അവന്‍ നാശകാരികളില്‍ പെട്ടവന്‍ തന്നെയായിരുന്നു എന്നുപറഞ്ഞതിന്‍റെ വിവക്ഷ. 2: 49-50; 27: 14; 79: 24 വിശദീകരണം നോക്കുക.

എക്കാലത്തുമുള്ള വിശ്വാസികള്‍ മൂസായുടെയും മുഹമ്മദിന്‍റെയും സ്ഥാനത്തും അവരുടെ ശത്രുക്കളായ കപടവിശ്വാസികള്‍ ഫിര്‍ഔനിന്‍റെയും ഹാമാന്‍-ഖാറൂന്‍മാ രുടെയും അബൂജാഹിലിന്‍റെയും സ്ഥാനത്തുമായിക്കൊണ്ട് പരസ്പരം ഏറ്റുമുട്ടിക്കൊ ണ്ടിരിക്കും. എന്നാല്‍ സത്യമായ അദ്ദിക്റിനെ പരിചയും മുഹൈമിനുമായി പരിഗ ണിക്കുന്ന വിശ്വാസികള്‍ അന്തിമവിജയം നേടുകയും അല്ലാഹു കൊന്നുകളഞ്ഞ കപ ടവിശ്വാസികള്‍ അവരുടെ പ്രവര്‍ത്തനങ്ങളാല്‍ ഇഹലോകത്ത് വെച്ചുതന്നെ പിടികൂട പ്പെടുകയും ചെയ്യുന്നതാണ് എന്നതിന് ചരിത്രം സാക്ഷിയാണ്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്റിനെ ഊതി ക്കെടുത്തിക്കൊണ്ട് ഭൂമിയില്‍ നശീകരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാ യതിനാല്‍ അവര്‍ അല്ലാഹുവിന്‍റെയും മലക്കുകളുടെയും എല്ലാ മനുഷ്യരുടെയും ശാ പത്തിലാണുള്ളതെന്ന് 2: 159-161 ല്‍ പറഞ്ഞിട്ടുണ്ട്. 33: 60-61; 48: 24-25; 61: 8-9 വിശദീക രണം നോക്കുക.