( അല്‍ ഖസസ് ) 28 : 36
فَلَمَّا جَاءَهُمْ مُوسَىٰ بِآيَاتِنَا بَيِّنَاتٍ قَالُوا مَا هَٰذَا إِلَّا سِحْرٌ مُفْتَرًى وَمَا سَمِعْنَا بِهَٰذَا فِي آبَائِنَا الْأَوَّلِينَ
അങ്ങനെ നമ്മുടെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട് മൂസാ അവരിലേക്ക് വന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇത് കെട്ടിച്ചമച്ചുണ്ടാക്കിയ ഒരു മാരണമല്ലാതെ മറ്റൊന്നുമല്ല, നമ്മുടെ പൂര്‍വ്വ പിതാക്കളിലൊന്നും ഇത്തരം ഒരു കാര്യത്തെക്കു റിച്ച് നാം കേട്ടിട്ടുമില്ല.
സൂക്തത്തില്‍ പറഞ്ഞ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് സൂ ക്തം 31-32 ല്‍ പറഞ്ഞ രണ്ട് തെളിവുകളും, 35 ല്‍ പറഞ്ഞ ആധികാരികതയും തന്നെ യാണ്. 23: 24; 61: 6 വിശദീകരണം നോക്കുക.