( അല്‍ ഖസസ് ) 28 : 37

وَقَالَ مُوسَىٰ رَبِّي أَعْلَمُ بِمَنْ جَاءَ بِالْهُدَىٰ مِنْ عِنْدِهِ وَمَنْ تَكُونُ لَهُ عَاقِبَةُ الدَّارِ ۖ إِنَّهُ لَا يُفْلِحُ الظَّالِمُونَ

മൂസാ പറയുകയും ചെയ്തു: തന്‍റെ പക്കല്‍നിന്ന് ആരാണ് സന്മാര്‍ഗവും കൊ ണ്ട് വന്നിട്ടുള്ളതെന്നും ഏതൊരുവനാണ് അന്തിമ ഗേഹമുള്ളതെന്നും എന്‍റെ നാഥന്‍ തന്നെയാണ് എറ്റവും അറിയുന്നവന്‍, നിശ്ചയം അവന്‍ അക്രമികളാ യവരെ വിജയം വരിപ്പിക്കുകയില്ലതന്നെ.

ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന കപടവിശ്വാസികള്‍ തന്നെയാണ് ഗ്രന്ഥത്തെ തള്ളിപ്പറഞ്ഞ് സൃഷ്ടികള്‍ എഴുതിയുണ്ടാക്കിയ മിഥ്യാഗ്രന്ഥങ്ങള്‍ പഠി പ്പിച്ചുകൊണ്ട് അനുയായികളെ നരകക്കുണ്ഠത്തിലേക്ക് നയിക്കുന്നത്. അവര്‍ രണ്ടുകൂട്ടരും തന്നെയാണ് അക്രമികളും ഭ്രാന്തന്മാരും. 6: 21; 10: 17; 16: 125 വിശദീകരണം നോക്കുക.