( അല്‍ മുംതഹനഃ ) 60 : 13

يَا أَيُّهَا الَّذِينَ آمَنُوا لَا تَتَوَلَّوْا قَوْمًا غَضِبَ اللَّهُ عَلَيْهِمْ قَدْ يَئِسُوا مِنَ الْآخِرَةِ كَمَا يَئِسَ الْكُفَّارُ مِنْ أَصْحَابِ الْقُبُورِ

ഓ വിശ്വാസികളായിട്ടുള്ളവരേ! അല്ലാഹുവിന്‍റെ കോപം വര്‍ഷിച്ചിട്ടുള്ളതായ ഒരു ജനതയെ നിങ്ങള്‍ മിത്രങ്ങളായി തെരഞ്ഞെടുക്കരുത്; ഖബര്‍ നിവാസിക ളെക്കുറിച്ച് കുഫ്ഫാറുകള്‍ ആശയറ്റതുപോലെ നിശ്ചയം അവര്‍ പരലോകത്തി ന്‍റെ കാര്യത്തില്‍ ആശയറ്റവരാകുന്നു.

അല്ലാഹു കോപിച്ചവരെക്കൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹു കൊന്നുകളഞ്ഞ തെ മ്മാടികളായ കപടവിശ്വാസികളാണ്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളില്‍ ക പടവിശ്വാസികളും അവരുടെ അനുയായികളും ഉള്‍പ്പെടുന്നതാണ്. ഇത്തരം ഫുജ്ജാറുകള്‍ തന്നെയാണ് കുഫ്ഫാറുകളെന്ന് 83: 34, 36 സൂക്തങ്ങളില്‍ അവര്‍ വായിച്ചിട്ടുണ്ട്. 1: 7 ല്‍ പറഞ്ഞ, നരകത്തിലേക്കുള്ള ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റിഒമ്പതായ ഈ രണ്ട് കൂട്ടരുമടങ്ങിയ കെട്ടജനതയോട് അദ്ദിക്ര്‍ പിന്‍പറ്റുന്ന സ്വര്‍ഗ്ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നായ വിശ്വാസി മമതയില്‍ വര്‍ത്തിക്കരുതെന്നും അവരെ മിത്രങ്ങളായി തെ രഞ്ഞെടുക്കരുതെന്നുമാണ് സൂക്തം കല്‍പ്പിക്കുന്നത്. അവരിലെ ലക്ഷ്യബോധമില്ലാത്ത കപടവിശ്വാസികള്‍ അഞ്ചാം ഘട്ടമായ ബര്‍സഖീ ജീവിതത്തിലോ ആറാം ഘട്ടമായ വി ധിദിവസത്തിലോ വിശ്വസിക്കാത്തവരും വിചാരണയില്ലാതെ നരകക്കുണ്ഠത്തില്‍ പോ കാനുള്ളവരുമാണ്. അവര്‍ നരകത്തിന്‍റെ അടിത്തട്ടില്‍ കാലാകാലം കഴിഞ്ഞുകൂടേണ്ടവരുമാണ്. മനുഷ്യപ്പിശാചുക്കളായ അവരുടെ സ്വാധീനത്തില്‍ പെട്ട് അദ്ദിക്റിനെ അടിക്കടി തള്ളിപ്പറയുന്ന അനുയായികള്‍ ഖബര്‍ ജീവിതത്തിലെ രക്ഷാ ശിക്ഷകളെക്കുറിച്ച് വി കലമായ വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരും പരലോകത്തെക്കുറിച്ച് ദൃഢബോധ്യ മില്ലാത്തവരുമാണ്. അവര്‍ 39: 71 പ്രകാരം വിചാരണക്ക് ശേഷമാണ് നരകക്കുണ്ഠത്തി ലേക്ക് തെളിക്കപ്പെടുക.

അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളില്‍ നിന്നുള്ള ഓരോ വിഭാഗത്തെയും നരകക്കുണ്ഠത്തിന്‍റെ ഏഴ് വാതിലുകളില്‍ ഒന്നിലേക്ക് നിജപ്പെടുത്തി വെച്ചിട്ടുണ്ടെന്ന് 15: 44 ല്‍ പറഞ്ഞിട്ടുണ്ട്. അവര്‍ ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിച്ചുകൊണ്ട് മരണപ്പെടുകയും, ഖബറുകളില്‍ നരകക്കുണ്ഠത്തിന്‍റെ 7 കവാടങ്ങളിലൊന്നില്‍ ഉറക്കമില്ലാതെ ശിക്ഷ രുചിച്ചുകൊണ്ട് കഴിഞ്ഞുകൂടുകയുമാണ്. 8: 22 ല്‍ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ദുഷ്ടജീവികള്‍ എന്ന് വി ശേഷിപ്പിക്കപ്പെട്ട അവര്‍ അവരുടെ മാതാപിതാക്കളോട് പൈശാചികമായ സ്നേഹബ ന്ധം വെച്ചുപുലര്‍ത്തുന്നവരാണ്. അതുകൊണ്ടുതന്നെ മാതാപിതാക്കള്‍ക്ക് ഖബര്‍ ജീവി തത്തിലും പരലോകത്തും ഗുണം കിട്ടുന്നതിന് വേണ്ടി സന്താനങ്ങള്‍ ആയിരം സമുദാ യങ്ങളില്‍ പെട്ട ജീവികളുടെ ക്ഷേമവും ഐശ്വര്യവും ലക്ഷ്യം വെച്ച് ഫലവൃക്ഷങ്ങള്‍ ന ട്ടുപിടിപ്പിക്കുകയോ ആത്മാവുകൊണ്ട് നാഥനെ സ്തുതിക്കുകയും കീര്‍ത്തനം നടത്തുകയും ചെയ്യുന്ന ജീവികളോട് കാരുണ്യത്തില്‍ വര്‍ത്തിക്കുകയോ ഇല്ല. ഐഹികലോകത്തുവെച്ച് ഗ്രന്ഥത്തിന്‍റെ വെളിച്ചത്തിലുള്ളതല്ലാത്ത ബന്ധങ്ങള്‍ വെച്ച് പുലര്‍ത്തുന്നവരെ ല്ലാം വിധിദിവസം പരസ്പരം ശത്രുക്കളായിരിക്കും എന്ന് 43: 67 ല്‍ മുന്നറിയിപ്പ് നല്‍കിയി ട്ടുണ്ട്. 3: 28; 9: 31, 67-68; 22: 77-78 വിശദീകരണം നോക്കുക.