( അല്‍ ഖസസ് ) 28 : 38

وَقَالَ فِرْعَوْنُ يَا أَيُّهَا الْمَلَأُ مَا عَلِمْتُ لَكُمْ مِنْ إِلَٰهٍ غَيْرِي فَأَوْقِدْ لِي يَا هَامَانُ عَلَى الطِّينِ فَاجْعَلْ لِي صَرْحًا لَعَلِّي أَطَّلِعُ إِلَىٰ إِلَٰهِ مُوسَىٰ وَإِنِّي لَأَظُنُّهُ مِنَ الْكَاذِبِينَ

ഫിര്‍ഔന്‍ പറയുകയും ചെയ്തു: ഓ മുഖ്യന്മാരായിട്ടുള്ളവരേ, ഞാനല്ലാതെ നിങ്ങള്‍ക്ക് മറ്റൊരു ഇലാഹുള്ളതായിട്ട് എനിക്കറിയില്ല, അപ്പോള്‍ ഓ ഹാമാ ന്‍! നീ എനിക്കുവേണ്ടി കളിമണ്ണ് ചുട്ട് ഇഷ്ടികയുണ്ടാക്കി അതുകൊണ്ട് എ നിക്ക് ഒരു സ്തൂപമുണ്ടാക്കുക, ഞാന്‍ അതിന്‍മേല്‍ കയറി മൂസായുടെ ഇ ലാഹിനെ ഒന്ന് എത്തിനോക്കട്ടെ, നിശ്ചയം ഞാന്‍ കരുതുന്നത് അവന്‍ കളവ് പറയുന്നവരില്‍ പെട്ടവന്‍ തന്നെയാണെന്നാണ്.

ഇന്ന് ഇത്തരം സൂക്തങ്ങള്‍ വായിക്കുന്ന കുഫ്ഫാറുകളായ ഫുജ്ജാറുകള്‍ പ്ര പഞ്ചനാഥനായ അല്ലാഹുവാണ് മനുഷ്യരുടെ ഇലാഹും ഉടമയും രാജാവുമെന്ന് നാ വുകൊണ്ട് പറയുന്നുണ്ടെങ്കിലും അവനെക്കൊണ്ടുള്ള വിശ്വാസം സത്യമായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന വിധം രൂപപ്പെടുത്താത്തതിനാല്‍ അല്ലാഹുവിനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്നവരും നാഥന്‍റെ ശാപവും കോപവും വര്‍ഷിക്കപ്പെട്ടിട്ടുള്ളവരും ഏ റ്റവും ദുഷിച്ച സ്ഥാനത്തുള്ള വഴിപിഴച്ചവരും നരകക്കുണ്ഠത്തിലേക്കുള്ളവരുമാണെന്ന് 8: 22; 25: 34; 48: 6; 98: 6 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 6: 1, 113-116; 26: 29 വിശദീകരണം നോക്കുക.