( അല്‍ ഖസസ് ) 28 : 85

إِنَّ الَّذِي فَرَضَ عَلَيْكَ الْقُرْآنَ لَرَادُّكَ إِلَىٰ مَعَادٍ ۚ قُلْ رَبِّي أَعْلَمُ مَنْ جَاءَ بِالْهُدَىٰ وَمَنْ هُوَ فِي ضَلَالٍ مُبِينٍ

നിശ്ചയം, നിന്‍റെമേല്‍ ഈ വായന നിര്‍ബന്ധമാക്കിയവനാരോ, അവന്‍ നിന്നെ തിരിച്ചെത്തേണ്ട ഒരു സ്ഥാനത്തേക്ക് നിന്നെ മടക്കുകതന്നെ ചെയ്യും, നീ പറയു ക: ആരാണ് സന്മാര്‍ഗവും കൊണ്ട് വന്നതെന്നും ആരാണ് വ്യക്തമായ വഴികേ ടിലുള്ളവനെന്നും ഏറ്റവും അറിയുന്നവന്‍ എന്‍റെ നാഥന്‍ തന്നെയാണ്. 

ഖുര്‍ആന്‍ എന്നാല്‍ ആവര്‍ത്തിച്ച് വായിക്കപ്പെടാനുള്ളത് എന്നാണ് അര്‍ത്ഥം. അ തിന്‍റെ ആത്മാവായ അദ്ദിക്റാണ് ആവര്‍ത്തിച്ച് വായിക്കപ്പെടാനുള്ള ഗ്രന്ഥം. സ്വര്‍ഗത്തില്‍ സൃഷ്ടിക്കപ്പെട്ട് ഭൂമിയിലേക്ക് നിയോഗിക്കപ്പെട്ട മനുഷ്യര്‍ക്ക് സ്വര്‍ഗത്തിലേക്കുതന്നെ തി രിച്ചുപോകാനുള്ള സന്മാര്‍ഗവും ടിക്കറ്റുമാണ് അദ്ദിക്ര്‍. അത് വന്നുകിട്ടിയിട്ട് ഉപയോഗപ്പെ ടുത്തുന്നവര്‍ ആരാണെന്നും അതുകൊള്ളെ അന്ധരും ബധിരരുമായ കാഫിറുകള്‍ ആ രാണെന്നും ത്രികാലജ്ഞാനിയായ എല്ലാം വീക്ഷിച്ചുകൊണ്ടിരിക്കുന്ന നാഥന് തന്നെയാ ണ് ഏറ്റവും അറിയുക എന്നാണ് പ്രവാചകനെയും വിശ്വാസികളെയും സമാധാനിപ്പിക്കുന്ന ത്. ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ ഗ്രന്ഥത്തിലെ 6236 സൂക്തങ്ങളും തനിക്ക് അ നുകൂലമാണോ പ്രതികൂലമാണോ എന്ന് 69: 51 ല്‍ പറഞ്ഞ ഉറപ്പ് നല്‍കുന്ന സത്യമായ അ ദ്ദിക്ര്‍ ഉപയോഗപ്പെടുത്തി ഐഹികലോകത്തുവെച്ചുതന്നെ ഉറപ്പുവരുത്തുന്നവരാണ്. 2: 38; 16: 125; 25: 58-59 വിശദീകരണം നോക്കുക.