( അന്‍കബൂത്ത് ) 29 : 38

وَعَادًا وَثَمُودَ وَقَدْ تَبَيَّنَ لَكُمْ مِنْ مَسَاكِنِهِمْ ۖ وَزَيَّنَ لَهُمُ الشَّيْطَانُ أَعْمَالَهُمْ فَصَدَّهُمْ عَنِ السَّبِيلِ وَكَانُوا مُسْتَبْصِرِينَ

-ആദിനെയും സമൂദിനെയും; നിശ്ചയം അവരുടെ വാസസ്ഥലങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് അത് വ്യക്തമായി മനസ്സിലായിട്ടുമുണ്ട്, പിശാച് അവര്‍ക്ക് അവരു ടെ പ്രവര്‍ത്തനങ്ങള്‍ അലങ്കാരമാക്കി കാണിച്ചുകൊടുക്കുകയും അങ്ങനെ യഥാ ര്‍ത്ഥ മാര്‍ഗത്തെത്തൊട്ട് അവരെ തടയുകയും ചെയ്തു, അവര്‍ ഒരു ഉള്‍ക്കാഴ്ച യുള്ളവര്‍ തന്നെയുമായിരുന്നു.

മദ്യന്‍ നിവാസികളെപ്പോലെത്തന്നെ ആദിനെയും സമൂദിനെയും നശിപ്പിച്ചിട്ടുണ്ട്. അവരുടെ വാസസ്ഥലങ്ങളില്‍ അവരുടെ അവശിഷ്ടങ്ങള്‍ ഇന്നും കാണാവുന്നതാണ്. 'അവര്‍ ഒരു ഉള്‍ക്കാഴ്ചയുള്ളവര്‍ തന്നെയായിരുന്നു' എന്നുപറഞ്ഞത് അവര്‍ക്ക് ഐഹി ക ജീവിതം മോടിപിടിപ്പിക്കുന്നതിനുവേണ്ട അറിവും കായികബലവുമെല്ലാം ഉണ്ടായിരു ന്നു എന്നാണ്. എന്നാല്‍ ജീവിതലക്ഷ്യം മറന്ന് ജീവിച്ച അവരുടെ പ്രവര്‍ത്തനങ്ങള്‍ പിശാ ച് അവര്‍ക്ക് നന്നാക്കിക്കാണിച്ച് കൊടുക്കുകയാണുണ്ടായത്. 6: 112; 27: 24; 34: 19-20 വി ശദീകരണം നോക്കുക.