( ആലിഇംറാന്‍ ) 3 : 48

وَيُعَلِّمُهُ الْكِتَابَ وَالْحِكْمَةَ وَالتَّوْرَاةَ وَالْإِنْجِيلَ

അവന് വേദവും തത്വജ്ഞാനവും തൗറാത്തും ഇഞ്ചീലും പഠിപ്പിക്കുന്നതുമാ ണ്.

ഉമ്മുല്‍കിതാബായ ഫാത്തിഹയും ഗ്രന്ഥത്തിന്‍റെ ആത്മാവുമടങ്ങിയ അല്‍കിതാ ബും അതാത് കാലഘട്ടത്തിലേക്ക് ആവശ്യമായ അതിന്‍റെ പ്രായോഗികതയും ഈസായെ പഠിപ്പിക്കും. കൂടാതെ ഈസായെ പ്രവാചകനായി നിയോഗിക്കപ്പെട്ട കാലഘട്ടത്തിലേ ക്കുള്ള തൗറാത്തും ഇഞ്ചീലും പഠിപ്പിക്കുമെന്നാണ് പറയുന്നത്. ഇസ്റാഈല്‍ സന്തതി കളിലേക്ക് നിയോഗിക്കുന്നതിന് വേണ്ടിയാണ് ഈസായെ തൗറാത്തും ഇഞ്ചീലും പഠി പ്പിച്ചതെങ്കില്‍ അല്‍ കിതാബായ അദ്ദിക്ര്‍ പഠിപ്പിച്ചത് ലോകത്തുമൊത്തം ഇസ്ലാം നടപ്പിലാക്കുന്നതിനുവേണ്ടിയുള്ള രണ്ടാം വരവിനെ ഉദ്ദേശിച്ചുകൊണ്ടാണ്. 2: 2, 269; 3: 2-3 വിശദീകരണം നോക്കുക.