( ആലിഇംറാന്‍ ) 3 : 47

قَالَتْ رَبِّ أَنَّىٰ يَكُونُ لِي وَلَدٌ وَلَمْ يَمْسَسْنِي بَشَرٌ ۖ قَالَ كَذَٰلِكِ اللَّهُ يَخْلُقُ مَا يَشَاءُ ۚ إِذَا قَضَىٰ أَمْرًا فَإِنَّمَا يَقُولُ لَهُ كُنْ فَيَكُونُ

അവള്‍ ചോദിച്ചു: എന്‍റെ നാഥാ, എങ്ങനെയാണ് എനിക്ക് ഒരു സന്താനമുണ്ടാ വുക-എന്നെ ഒരു പുരുഷനും സ്പര്‍ശിച്ചിട്ടില്ല എന്നിരിക്കെ; അവന്‍ പറഞ്ഞു: അപ്രകാരം തന്നെയാണ് നിന്‍റെ കാര്യം, അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നത് സൃ ഷ്ടിക്കുന്നു, അവന്‍ ഒരു കാര്യം വിധിച്ചാല്‍ അപ്പോള്‍ നിശ്ചയം അതിനോട് അവന്‍ 'ഉണ്ടാവുക' എന്ന് പറയലാണ്; അപ്പോള്‍ അത് ഉണ്ടായിക്കഴിഞ്ഞു.

മര്‍യം പ്രസവാനന്തരം ശിശുവിനെയും കൊണ്ട് ജനമധ്യത്തിലേക്ക് ചെന്നപ്പോള്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ 'ശിശുവിനോട് ചോദിക്കുക' എന്ന ഭാവേന ശിശുവിലേക്ക് വിരല്‍ ചൂണ്ടുകയുണ്ടായി. അപ്പോള്‍ അവര്‍ ചോദിച്ചു: ഞങ്ങള്‍ക്ക് എങ്ങനെ തൊട്ടിലിലുള്ള ഒരു ശിശുവിനോട് സംസാരിക്കാന്‍ കഴിയും? ശിശുവായ ഈസാ മറുപ ടി പറഞ്ഞു: നിശ്ചയം ഞാന്‍ നാഥനായ അല്ലാഹുവിന്‍റെ അടിമയാണ്, എനിക്ക് ഗ്രന്ഥം ന ല്‍കപ്പെട്ടിരിക്കുന്നു; എന്നെ അവന്‍ ഒരു നബിയുമാക്കിയിരിക്കുന്നു. ഞാന്‍ എവിടെയാണെങ്കിലും അവന്‍റെ കടാക്ഷം എന്നോടൊപ്പമുണ്ട്, ഞാന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം നമസ്കാരം കൊണ്ടും സക്കാത്ത് കൊണ്ടും എന്നോട് ഊന്നി ഉപദേശിച്ചിരിക്കുന്നു, എന്‍റെ മാതാവിനോട് പുണ്യത്തില്‍ വര്‍ത്തിക്കാനും അവന്‍ എന്നെ ധാര്‍ഷ്ട്യക്കാരനായ ദൗര്‍ഭാഗ്യവാനാക്കിയിട്ടുമില്ല. ഞാന്‍ ജനിച്ച നാളിലും ഞാന്‍ മരിക്കുന്ന നാളിലും ഞാന്‍ പുനര്‍ ജനിക്കുന്ന നാളിലും എന്‍റെ മേല്‍ സമാധാനമുണ്ട് എന്ന് 19: 29-33 ല്‍ പറഞ്ഞിട്ടുണ്ട്. മര്‍യമിനെയും മകന്‍ ഈസായെയും പിശാച് ബാധിക്കുകയില്ല എന്ന് 3: 36 ലും പറഞ്ഞിട്ടുണ്ട്.

നാഥന്‍ എല്ലാത്തരം സൃഷ്ടിപ്പും എല്ലാ സൃഷ്ടികളെക്കുറിച്ചും അറിയുന്ന പരിശുദ്ധനാണ്, നിശ്ചയം അവന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അവന്‍ പറയലാണ്: 'ഉണ്ടാവുക' എന്ന്, അപ്പോള്‍ അത് ഉണ്ടായിക്കഴിഞ്ഞു എന്ന് 36: 81-82 ലും; നിശ്ചയം! നാം ഒരു കാ ര്യം ഉദ്ദേശിച്ചാല്‍ നാം അതിനോട് പറയലാണ് 'ഉണ്ടാവുക' എന്ന്, അപ്പോള്‍ അത് ഉണ്ടായിക്കഴിഞ്ഞു എന്ന് 16: 40 ലും പറഞ്ഞിട്ടുണ്ട്. നമ്മുടെ കല്‍പന നടപ്പിലാകാന്‍ കണ്ണ് ഇമ വെട്ടുന്ന സമയം പോലും ആവശ്യമില്ലെന്ന് 54: 50 ലും; സുലൈമാന്‍ നബിയുടെ സദസ്സിലുണ്ടായിരുന്ന ഗ്രന്ഥത്തില്‍ നിന്ന് ജ്ഞാനമുള്ള ഒരാള്‍ കണ്ണ് ഇമവെട്ടുന്ന സമയം കൊണ്ട് യമനിലുള്ള ബല്‍ക്കീസ് രാജ്ഞിയുടെ സിംഹാസനം സുലൈമാന്‍ നബിയുടെ കൊട്ടാരത്തില്‍ എത്തിച്ചതായി 27: 38-40 ലും പറഞ്ഞിട്ടുണ്ട്. അതായത് അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ കൊണ്ട് നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കുന്ന വിശ്വാസിക്ക് അമാനുഷിക കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കുന്നതാണ്. 3: 79-80; 5: 48; 19: 20 -21 വിശദീകരണം നോ ക്കുക.