( അല്‍ ബഖറ ) 2 : 2

ذَٰلِكَ الْكِتَابُ لَا رَيْبَ ۛ فِيهِ ۛ هُدًى لِلْمُتَّقِينَ

ആ ഗ്രന്ഥമാകുന്നത്, അതിന്‍റെ കാര്യത്തില്‍ സംശയമേയില്ല, സൂക്ഷ്മാലുക്കള്‍ക്ക് അത് മാര്‍ഗദര്‍ശകമാണ്.

85: 21-22 ല്‍ പറഞ്ഞ ഭദ്രമായി സൂക്ഷിക്കപ്പെട്ട ഫലകത്തില്‍ (ലൗഹുല്‍ മഹ്ഫൂളില്‍) രേഖപ്പെടുത്തപ്പെട്ട ആ ഗ്രന്ഥം-പുകള്‍പെറ്റ വായനയായ അദ്ദിക്ര്‍, ആ ഒറ്റ ഗ്രന്ഥം മാത്രമേ വേദഗ്രന്ഥമായി ഭൂമിയിലേക്ക് ഇറക്കപ്പെട്ടിട്ടുള്ളൂ. അതിന്‍റെ ശരീരം വിവിധ ഭാഷകളിലായി പലകാലങ്ങളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയുടെയെല്ലാം ആത്മാ വ് ഒന്നുതന്നെയാണ്, അതിന് അദ്ദിക്ര്‍ എന്ന് പറയുന്നു. എല്ലാ പ്രവാചകന്മാര്‍ക്കും ദിവ്യസന്ദേശമായി നല്‍കിയിട്ടുള്ള ഗ്രന്ഥം അദ്ദിക്ര്‍ ആണെന്ന് 16: 43 ലും; അന്ത്യപ്രവാചകനായ മുഹമ്മദിന് നല്‍കപ്പെട്ട അദ്ദിക്റില്‍ മുമ്പ് വന്ന എല്ലാ ഗ്രന്ഥങ്ങളും അവയുടെ നേരെച്ചൊവ്വെയുള്ള വിശദീകരണങ്ങളും ഉണ്ടെന്നും അത് അവതരിപ്പിക്കപ്പെട്ടത് മനുഷ്യര്‍ക്ക് അത് വിശദീകരിച്ച് കൊടുക്കുന്നതിന് വേണ്ടിയും അവര്‍ മറ്റുള്ളവരിലേക്ക് പ്രതിഫലിപ്പിക്കുന്നതിന് വേണ്ടിയുമാണെന്ന് 16: 44 ലും പറഞ്ഞിട്ടുണ്ട്. നിശ്ചയം അദ്ദിക്റിനെ അത് വന്നുകിട്ടിയിട്ട് മൂടിവെച്ചവരുണ്ടല്ലോ, അവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ട്, നിശ്ചയം അത് അജയ്യമായ ഒരു ഗ്രന്ഥം തന്നെയാണ്. അത് ക്രോഡീകരിക്കുന്നതിന് മുമ്പോ ക്രോഡീകരിച്ചതിന് ശേഷമോ അതില്‍ മിഥ്യ കടന്നുകൂടുകയില്ല, യുക്തിജ്ഞനും സ്വയം സ്തുത്യര്‍ഹനുമായവനില്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതാണ് അത്. നിനക്കുമുമ്പുള്ള പ്രവാചകന്മാരോട് പറയപ്പെട്ടിട്ടുള്ളതല്ലാത്തതൊന്നും നിന്നോടും പറയപ്പെട്ടിട്ടില്ല എന്ന് 41: 41-43 ലും; ഇതാണ് എന്നോടൊപ്പമുള്ള ദിക്ര്‍, എനിക്ക് മുമ്പുളളവരോടൊപ്പമുള്ള ദിക്റും, എന്നാല്‍ അവരില്‍ അധികപേര്‍ക്കും യാഥാര്‍ത്ഥ്യം അറിയുകയില്ല, അതുകൊണ്ട് അവര്‍ അദ്ദിക്റിനെ അവഗണിക്കുകയാണ് എന്ന് 21: 24 ലും പറഞ്ഞിട്ടുണ്ട്. 36: 69 ല്‍, നിശ്ചയം ഇത് വ്യക്തമായ വായനയായ ഒരു ഉണര്‍ത്തലല്ലാതെ മറ്റൊന്നുമല്ല എന്നും; 26: 196 ല്‍, നിശ്ചയം ഇത് പൂര്‍വിക ഏടുകളിലെല്ലാമുണ്ടെന്നും; 98: 3 ല്‍, പ്രവാചകന്‍ മുഹമ്മദിന് അവതരിപ്പിക്കപ്പെട്ട അദ്ദിക്റില്‍ മുമ്പ് വന്നിട്ടുള്ള ഗ്രന്ഥങ്ങളും അവയുടെ നേരെച്ചൊവ്വെയുള്ള വിശദീകരണങ്ങളുമുണ്ടെന്നും; 5: 48 ല്‍, സത്യമായ ഈ ഗ്രന്ഥം അതിന് മുമ്പ് വന്നിട്ടുള്ള 312 ഗ്രന്ഥങ്ങളെയും സത്യപ്പെടുത്തുന്നതും കാത്തുസൂക്ഷിക്കുന്നതുമാണ് എന്നും പറഞ്ഞിട്ടുണ്ട്.

നിശ്ചയം ഇത് മാന്യമായ ഒരു വായന തന്നെയാകുന്നു, എന്നാല്‍ 98: 2 ല്‍ പറഞ്ഞ ആത്മാവിനെ ശുദ്ധീകരിക്കാനുള്ള ഗ്രന്ഥമായ അതുകൊണ്ട് ആത്മാവിനെ ശുദ്ധീകരിച്ച വിശുദ്ധന്മാരല്ലാതെ അത് ഉള്‍ക്കൊള്ളുകയില്ല എന്നും, ആത്മാവിനെ പരിഗണിക്കാത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് അ വരുടെ ഭക്ഷണമാക്കിയവരാണ് എന്നും 56: 77-82 ല്‍ പറഞ്ഞിട്ടുണ്ട്. എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്ര്‍ സര്‍വസ്വം നാഥന് സമര്‍പ്പിച്ച് ജീവിക്കുന്ന വിശ്വാസികള്‍ക്ക് മാത്രമാണ് സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമെന്ന് 16: 89 ലും പറഞ്ഞിട്ടുണ്ട്. എല്ലാ പ്രവാചകന്മാര്‍ക്കും അദ്ദിക്ര്‍ മാത്രമാണ് അവതരിപ്പിക്കപ്പെട്ടത് എങ്കില്‍ പ്രവാചകന്‍ മുഹമ്മദിന് നാഥന്‍റെ പക്കലുള്ള ഗ്രന്ഥത്തിന്‍റെ മാതാവായ ഫാത്തിഹ ഉള്‍ പ്പടെ അല്‍ കിതാബ് തന്നെ അവതരിപ്പിച്ചിട്ടുണ്ട് എന്ന് 13: 39 ല്‍ പറഞ്ഞിട്ടുണ്ട്. ഈ വായന ഹൃദയം കൊണ്ട് മനസ്സിലാക്കാന്‍ വളരെ എളുപ്പമാക്കിയിട്ടുണ്ട്, എന്നാല്‍ അതിന് തയ്യാറുള്ളവര്‍ ആരുണ്ട് എന്ന് 54-ാം സൂറത്തില്‍ നാല് പ്രാവശ്യവും ചോദിച്ചിട്ടുണ്ട്. ഗ്രന്ഥത്തില്‍ എവിടെയും നിശ്ചയം നാമാണ് ഖുര്‍ആന്‍ അവതരിപ്പിച്ചിട്ടുള്ളത്, നാം തന്നെ അത് സൂക്ഷിക്കുകയും ചെയ്യും എന്ന് പറഞ്ഞിട്ടില്ല; എന്നാല്‍ 15: 9 ല്‍, നിശ്ചയം നാമാണ് അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത്, നാം തന്നെ അത് സൂക്ഷിക്കുകയും ചെയ്യും എന്നാണ് പറഞ്ഞിട്ടുള്ളത് എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 32: 2 ല്‍, ഗ്രന്ഥം അവതീര്‍ണമാകുന്നത്-അതിന്‍റെ കാര്യത്തില്‍ ഒരു സംശയവുമില്ല, അത് സര്‍വ്വലോകങ്ങളുടെയും ഉടമയില്‍ നിന്നാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്.

അദ്ദിക്ര്‍ സൂക്ഷ്മാലുക്കള്‍ക്ക് സന്മാര്‍ഗമാണെന്നാണ് സൂക്തത്തില്‍ പറയുന്നത്. സത്യമായ അദ്ദിക്റിനെ സത്യപ്പെടുത്തേണ്ടവിധം സത്യപ്പെടുത്തുന്നവരാണ് സൂക്ഷ്മാലുക്കള്‍ എന്ന് 39: 33 ലും; അദ്ദിക്ര്‍ സ്വര്‍ഗത്തിലേക്കുള്ള സൂക്ഷ്മാലുക്കള്‍ക്ക് ഒരു ടിക്കറ്റ് തന്നെയാണ് എന്ന് 69: 48 ലും പറഞ്ഞിട്ടുണ്ട്. ആത്മാവിനും പരലോകത്തിനും പ്രാധാന്യം കൊടുക്കാതെ ശരീരത്തിനും ഐഹികലോകത്തിനും പ്രാധാന്യം കൊടുക്കുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അവരുടെ മരണസമയത്ത് ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുമെന്ന് 7: 37 ലും; വിധിദിവസം അപ്രകാരം സാക്ഷ്യം വഹിക്കുമെന്ന് 6: 130 ലും പറഞ്ഞിട്ടുണ്ട്. 3: 7-10 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്കുശേഷം അറബി ഖുര്‍ആന്‍ വായിക്കുന്ന ഫാജിറുകളും കാഫിറുകളും അടങ്ങിയവരാണ് ഫുജ്ജാറുക ള്‍. ഫുജ്ജാറുകള്‍ തന്നെയാണ് കുഫ്ഫാറുകള്‍ എന്ന് 83: 34 ല്‍ പറഞ്ഞിട്ടുണ്ട്. 25: 58 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയില്‍ നിന്ന് 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞനിയിലൂടെ ക്രോ ഡീകരിക്കപ്പെട്ട ത്രികാലജ്ഞാനവും നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണവുമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കാത്ത ഫുജ്ജാറുകള്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റം വഴിപിഴച്ചവരാണെന്ന് 25: 33-34 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 1: 5 വിശദീകരണം നോക്കുക.