( അന്‍കബൂത്ത് ) 29 : 2
أَحَسِبَ النَّاسُ أَنْ يُتْرَكُوا أَنْ يَقُولُوا آمَنَّا وَهُمْ لَا يُفْتَنُونَ
ജനങ്ങള്‍ കണക്കുകൂട്ടുന്നുവോ? ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് പറയുക വഴി അവര്‍ പരീക്ഷിക്കപ്പെടാതെ വെറുതെയങ്ങ് വിട്ടയക്കപ്പെടുമെന്ന്.
മനുഷ്യനെ അവന്‍റെ നാലാം ഘട്ടത്തില്‍ ഭൂമിയില്‍ നിയോഗിച്ചതിന്‍റെ ലക്ഷ്യം സ്ര ഷ്ടാവിനെ കണ്ടെത്തുക, അവരവരെ തിരിച്ചറിയുക, ഏഴാം ഘട്ടത്തിലേക്ക് വേണ്ട സ്വര്‍ ഗം ഇവിടെ പണിയുക എന്നതാണ്. പ്രസ്തുത ലക്ഷ്യം ഉണര്‍ത്തുന്നതും നാഥനില്‍ നി ന്നുള്ള സന്മാര്‍ഗവും സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റുമാണ് അദ്ദിക്ര്‍. അത് പിന്‍പറ്റി ജീവി ക്കുന്നവരുടെമേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദൂഃഖിക്കാനോ ഇടവരികയില്ല എന്ന് 2: 62 ല്‍ പറഞ്ഞിട്ടുണ്ട്. 2: 38; 9: 115; 28: 85 വിശദീകരണം നോക്കുക.