أَمْ أَنْزَلْنَا عَلَيْهِمْ سُلْطَانًا فَهُوَ يَتَكَلَّمُ بِمَا كَانُوا بِهِ يُشْرِكُونَ
അതല്ല, അവന്റെ അധികാരാവകാശങ്ങളില് അവര് പങ്കുചേര്ത്തുകൊണ്ടിരി ക്കുന്നതിന് വേണ്ടി സംസാരിക്കുന്ന വല്ല പ്രമാണവും നാം അവരുടെ മേല് അവതരിപ്പിച്ചിട്ടുണ്ടോ?
സൂക്തത്തില് പറഞ്ഞ 'പ്രമാണം' തെളിവായ അദ്ദിക്റിലെ സൂക്തങ്ങള് തന്നെ യാണ്. അല്ലാഹുവിന്റെ അധികാരാവകാശങ്ങളില് പങ്ക് ചേര്ക്കുന്നവര്ക്ക് ഗ്രന്ഥത്തില് നിന്നുള്ള ഒരു സൂക്തം പോലും ന്യായീകരണമായി ലഭിക്കാനില്ല എന്നിരിക്കെ നേര്ച്ച -വഴിപാടുകള് കൊണ്ടുനടക്കുകയും ഇടയാളന്മാരേയും ശുപാര്ശക്കാരേയും സ്ഥാപി ക്കുകയും ചെയ്യുന്ന വിവിധ സംഘടനകളില് പെട്ട അറബി ഖുര്ആന് വായിക്കുന്ന ഫു ജ്ജാറുകളെല്ലാം തന്നെ നാഥനില് നിന്നുള്ള ഗ്രന്ഥത്തിന്റെ ഏറ്റവും നല്ല വിശദീകരണ മായ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന കാഫിറുകളും മുശ്രിക്കു കളുമാണ്. അവര് നമസ്കരിച്ചും നോമ്പനുഷ്ഠിച്ചും ഹജ്ജും ഉംറയും ചെയ്തും പിഴയാ യി നരകക്കുണ്ഠം സമ്പാദിക്കുന്നവരാണ്. 4: 150-151; 27: 64-70 വിശദീകരണം നോക്കുക.