( അന്നംല് ) 27 : 64

أَمَّنْ يَبْدَأُ الْخَلْقَ ثُمَّ يُعِيدُهُ وَمَنْ يَرْزُقُكُمْ مِنَ السَّمَاءِ وَالْأَرْضِ ۗ أَإِلَٰهٌ مَعَ اللَّهِ ۚ قُلْ هَاتُوا بُرْهَانَكُمْ إِنْ كُنْتُمْ صَادِقِينَ

സൃഷ്ടിപ്പ് ആരംഭിക്കുകയും പിന്നെ അത് ആവര്‍ത്തിക്കുകയും ചെയ്യുന്ന, നിങ്ങള്‍ക്ക് ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും ഭക്ഷണവിഭവങ്ങള്‍ നല്‍ കുന്നവനുമായവന്‍! ഈ അല്ലാഹുവിനോടൊപ്പം വേറെവല്ല ഇലാഹുമുണ്ടോ? നീ പറയുക: നിങ്ങള്‍ നിങ്ങളുടെ തെളിവ് കൊണ്ടുവരിക-നിങ്ങള്‍ സത്യസ ന്ധന്‍മാര്‍ തന്നെയാണെങ്കില്‍.

തെളിവ് എന്നത് അദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്നാണ്. ഗ്രന്ഥത്തിലെ 6236 സൂക്ത ങ്ങളും അവതരിപ്പിച്ചിട്ടുള്ളത് സര്‍വ്വസ്രഷ്ടാവായ അല്ലാഹുവിനെ ഏക ഇലാഹായി പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ്. അവനോടൊപ്പം വേറെ ഇലാഹുകളുണ്ടെന്ന തിന് ഗ്രന്ഥത്തില്‍ നിന്നുള്ള ഒരു പദമെങ്കിലും തെളിവായി കൊണ്ടുവരിക എന്നാണ് അ ല്ലാഹുവിന് ഇടയാളന്‍മാരെയും ശുപാര്‍ശക്കാരെയും ജല്‍പിക്കുന്ന ഫുജ്ജാറുകളെ വെ ല്ലുവിളിക്കുന്നത്. 4: 174-175; 10: 34; 23: 116-117 വിശദീകരണം നോക്കുക.