وَإِذَا أَذَقْنَا النَّاسَ رَحْمَةً فَرِحُوا بِهَا ۖ وَإِنْ تُصِبْهُمْ سَيِّئَةٌ بِمَا قَدَّمَتْ أَيْدِيهِمْ إِذَا هُمْ يَقْنَطُونَ
മനുഷ്യരെ നാം വല്ല അനുഗ്രഹവും രുചിപ്പിച്ചാല് അവര് അതില് ആഹ്ലാദം കൊള്ളുന്നു, അവരുടെ സ്വന്തം കരങ്ങളാല് ഒരുക്കിവെച്ചിട്ടുള്ളതിന്റെ ഫല മായി അവരെ വല്ല തിന്മയും ബാധിച്ചാല് അവരതാ ആശയറ്റവരായി മാറുന്നു.
4: 78-79 ല് വിവരിച്ച പ്രകാരം അനുഗ്രഹം-നന്മ-നാഥനില് നിന്നും തിന്മ അവരവരില് നിന്നുമാണ് ഉണ്ടാകുന്നത്. ഏറ്റവും വലിയ അനുഗ്രഹവും കാരുണ്യവുമായ അദ്ദിക്ര് കൊണ്ട് 'അല്ലാഹ്' എന്ന സ്മരണയുണ്ടാകുമ്പോള് തിന്മ വരികയില്ല. അല്ലാഹുവിനെ മറന്ന അവസ്ഥയില് ജിന്നുകൂട്ടുകാരനായ പിശാചില് നിന്നാണ് തിന്മകള് വരുന്നത്. അ ല്ലാഹ് എന്ന സ്മരണ നിലനിര്ത്താനും പിശാചിനെ നിയന്ത്രിക്കാനുമുള്ള ഏക ഉപക രണം 7: 26 ല് പറഞ്ഞ ആത്മാവിന്റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര് മാ ത്രമാണ്. 8: 48; 23: 97-98; 29: 45 വിശദീകരണം നോക്കുക.