( അര്‍റൂം ) 30 : 37

أَوَلَمْ يَرَوْا أَنَّ اللَّهَ يَبْسُطُ الرِّزْقَ لِمَنْ يَشَاءُ وَيَقْدِرُ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِقَوْمٍ يُؤْمِنُونَ

നിശ്ചയം, അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഭക്ഷണവിഭവങ്ങള്‍ ധാരാള മായി നല്‍കുന്നതും അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കണക്കാക്കി നല്‍കുന്നതും അവര്‍ കാണുന്നില്ലെയോ? നിശ്ചയം, വിശ്വാസികളായ ഒരു ജനതയ്ക്ക് അ തില്‍ പാഠങ്ങള്‍ തന്നെയുണ്ട്.

മനുഷ്യന്‍റെ നാലാം ഘട്ടമായ ഭൂമിയിലെ നിയോഗലക്ഷ്യം അവന്‍ വന്നപ്പോള്‍ കൊണ്ടുവരാത്തതും പോകുമ്പോള്‍ കൊണ്ടുപോകാത്തതുമായ എല്ലാ അനുഗ്രഹങ്ങളും പ്രപഞ്ചനാഥന്‍റെ സമ്മതപത്രമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ഉപയോഗപ്പെടുത്തി സ്വര്‍ ഗ്ഗം ഇവിടെ പണിയലാണ്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാ സ്സും അമാനത്തുമായി അദ്ദിക്റിനെ സ്വയം ഉപയോഗപ്പെടുത്തുകയും അങ്ങനെ ഉപയോ ഗപ്പെടുത്താന്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിലും സ്രഷ്ടാവിന്‍റെ 1000 സമുദായ ങ്ങളില്‍ പെട്ട ജീവജാലങ്ങളുടെ ക്ഷേമം കണക്കിലെടുത്ത് ജൈവകൃഷി ചെയ്യുന്നതിലും ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിലും സമയവും സമ്പത്തും ആരോഗ്യവും വിനിയോഗിക്കലും അങ്ങനെ ചെയ്യാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കലും സഹായിക്കലുമാണ് അതിനു ള്ള മാര്‍ഗം. എന്നാല്‍ ഇന്ന് ഭാരം വഹിക്കുന്ന കഴുതകളെപ്പോലെ ഗ്രന്ഥം വഹിക്കുന്ന ഫാജിറുകളും കാഫിറുകളുമായ ലോകത്തെവിടെയുമുള്ള ഫുജ്ജാറുകള്‍ പ്രസ്തുത ല ക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ച് ഭൂമി നശിപ്പിച്ചുകൊണ്ടിരിക്കുന്നതിന് ആക്കം കൂട്ടുന്ന പ്ര വര്‍ത്തനങ്ങളിലാണ് ഏര്‍പ്പെട്ടിട്ടുള്ളത്. 29: 62; 30: 25, 28 വിശദീകരണം നോക്കുക.