فَآتِ ذَا الْقُرْبَىٰ حَقَّهُ وَالْمِسْكِينَ وَابْنَ السَّبِيلِ ۚ ذَٰلِكَ خَيْرٌ لِلَّذِينَ يُرِيدُونَ وَجْهَ اللَّهِ ۖ وَأُولَٰئِكَ هُمُ الْمُفْلِحُونَ
അപ്പോള് അടുത്തവര്ക്ക് നീ അവന്റെ അവകാശം നല്കുക-അഗതിക്കും വ ഴിയാത്രക്കാരനും; അതാണ് അല്ലാഹുവിന്റെ മുഖം ഉദ്ദേശിക്കുന്നവരായവര്ക്ക് ഉത്തമമായിട്ടുള്ളത്, അക്കൂട്ടര് മാത്രമാണ് വിജയം വരിക്കുന്നവരും.
സ്രഷ്ടാവിന്റെ പ്രതിനിധികളായി ജീവിക്കുന്ന വിശ്വാസികള് സ്രഷ്ടാവ് അവനെ ഏല്പ്പിച്ചിട്ടുള്ള എല്ലാ അനുഗ്രഹങ്ങളും ഇതര സൃഷ്ടികളുടെ ജീവിതഭാരങ്ങള് ലഘൂ കരിക്കുന്നതിനുവേണ്ടി ഗ്രന്ഥത്തിന്റെ വെളിച്ചത്തില് ചെലവഴിച്ച് കൊണ്ടിരിക്കുന്നവരാണ്.
ത്രികാലജ്ഞാന ഗ്രന്ഥമായ അദ്ദിക്ര് ഇന്ന് രൂപപ്പെട്ടിരിക്കെ അതിനെ സാക്ഷ്യ പ്പെടുത്തിക്കൊണ്ടാണ് വിശ്വാസി ജീവിക്കുക. സംഘടനകളില് നിന്ന് ആരാണോ ഇമാ മും കാരുണ്യവും സത്യവുമായ അതിനെ മൂടിവെച്ചത്, അവനോട് വാഗ്ദാനം ചെയ്തിട്ടു ള്ളത് നരകമാണെന്നും, എന്നാല് ഗ്രന്ഥം കിട്ടിയവരില് നിന്നുള്ള ആയിരത്തില് തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് പേരും വിശ്വാസിയാവുകയില്ല എന്നും 11: 17 ല് പറഞ്ഞിട്ടുണ്ട്. അവര് തന്നെയാണ് 4: 150-151 ല് വിശദീകരിച്ച യഥാര്ത്ഥ കാഫിറുകളും. 2: 177; 17: 26-27; 76: 8-9 വിശദീകരണം നോക്കുക.