( അര്റൂം ) 30 : 43
فَأَقِمْ وَجْهَكَ لِلدِّينِ الْقَيِّمِ مِنْ قَبْلِ أَنْ يَأْتِيَ يَوْمٌ لَا مَرَدَّ لَهُ مِنَ اللَّهِ ۖ يَوْمَئِذٍ يَصَّدَّعُونَ
അപ്പോള് നീ നിന്റെ മുഖം നേരെച്ചൊവ്വെയുള്ള ദീനില് ഉറപ്പിച്ചുനിര്ത്തുക, അല്ലാഹുവില് നിന്നുള്ള തട്ടിനീക്കാന് പറ്റാത്ത ഒരു ദിവസം വന്നെത്തുന്ന തിനുമുമ്പ്, അന്നേദിനം അവര് വേര്തിരിക്കപ്പെടുന്നതാണ്.
'നീ നിന്റെ മുഖം നേരെച്ചൊവ്വെയുള്ള ദീനില് ഉറപ്പിച്ചുനിര്ത്തുക' എന്ന് പ്രവാചകനെ അഭിസംബോധനം ചെയ്ത് പറയുകവഴി അന്ത്യനാള് വരെയുള്ള വിശ്വാസിക ളോടാണ് പറയുന്നത്. അഥവാ വിശ്വാസികള് മാത്രമേ ആ കല്പന സ്വീകരിക്കുകയു ള്ളൂ. 'അല്ലാഹുവില് നിന്നുള്ള തട്ടിനീക്കാന് പറ്റാത്ത ഒരു ദിവസം' കൊണ്ട് ഉദ്ദേശിക്കു ന്നത് വ്യക്തികളെ സംബന്ധിച്ച് മരണവും മൊത്തം മനുഷ്യരെ സംബന്ധിച്ച് വിധിദിവ സവുമാണ്. 27: 92-93; 30: 14, 30 വിശദീകരണം നോക്കുക.