وَأَنْ أَتْلُوَ الْقُرْآنَ ۖ فَمَنِ اهْتَدَىٰ فَإِنَّمَا يَهْتَدِي لِنَفْسِهِ ۖ وَمَنْ ضَلَّ فَقُلْ إِنَّمَا أَنَا مِنَ الْمُنْذِرِينَ
-ഈ വായന തിലാവത്ത് ചെയ്യാനും; ആരാണോ സ്വന്തത്തെ സന്മാര്ഗത്തിലാ ക്കിയത്, അപ്പോള്‍ നിശ്ചയം അവന് സന്മാര്ഗത്തിലായത് അവനുവേണ്ടിത്ത ന്നെയാണ്, ആരാണോ വ്യതിചലിച്ചുപോയത്, അപ്പോള്‍ നീ പറയുക: നിശ്ചയം ഞാന്‍ മുന്നറിയിപ്പ് നല്കുന്നവരില് പെട്ടവന് മാത്രമാകുന്നു.
ഗ്രന്ഥം ആശയം ഉള്‍കൊണ്ട് വായിക്കുകയും ആശയം ലോകരിലേക്ക് എത്തിച്ച് കൊടുക്കുകയും ചെയ്യുന്നതിനാണ് 'തിലാവത്ത്' എന്ന് പറയുന്നത്. പ്രവാചകന്റെ കാലത്ത് ക്രോഡീകരിക്കപ്പെട്ട ഒരു ഗ്രന്ഥം രൂപപ്പെട്ടിരുന്നില്ല. പ്രവാചകന് അവതരിപ്പിക്കപ്പെട്ട അ ദ്ദിക്റില്‍ മുമ്പ് വന്നിട്ടുള്ള 312 ഗ്രന്ഥങ്ങളും അവയുടെ നേരെച്ചൊവ്വെയുള്ള വിശദീകരണങ്ങളും അടങ്ങിയിട്ടുണ്ടെന്ന് 16: 44 ല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ന് അത് ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ 98: 2-3 ല്‍ പറഞ്ഞ പ്രകാരം ആത്മാവിനെ ശുദ്ധീകരിക്കുന്നതിനുവേണ്ടി അത് ലോകര്‍ക്ക് എത്തിച്ചുകൊടുക്കാനാണ് പ്രവാചകന്റെ പാത പിന്‍പറ്റുന്ന വിശ്വാസി കല്പിക്കപ്പെട്ടിട്ടുള്ളത്. 7: 178; 10: 108; 16: 37; 61: 10-14 വിശദീകരണം നോക്കുക.