( അര്‍റൂം ) 30 : 14

وَيَوْمَ تَقُومُ السَّاعَةُ يَوْمَئِذٍ يَتَفَرَّقُونَ

ആ അന്ത്യമണിക്കൂര്‍ നിലവില്‍ വരുന്ന ദിനമുണ്ടല്ലോ, അന്ന് അവര്‍ വേര്‍തിരി ക്കപ്പെടുന്നതുമാണ്.

കപടവിശ്വാസികള്‍ വിശ്വാസികളുടെ കൂട്ടത്തിലാണെന്ന് അല്ലാഹുവിനെപ്പിടിച്ച് ആണയിട്ടുപറയുന്നതാണ്. എന്നാല്‍ അവര്‍ നിങ്ങളില്‍ പെട്ടവരല്ല, അവര്‍ ഒരു വേര്‍തി രിക്കപ്പെടാനുള്ള ജനതയാണ് എന്ന് 9: 56 ല്‍ പറഞ്ഞിട്ടുണ്ട്. ചിന്താശക്തി ഉപയോഗപ്പെടുത്താതെ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഇവരോട് 'ഓ ഭ്രാന്തന്മാരേ! ഇന്നേ ദി നം നിങ്ങള്‍ മാറിനില്‍ക്കുക' എന്ന് വിധിദിവസം പറയുമെന്ന് 36: 59-62 ല്‍ പറഞ്ഞിട്ടുണ്ട്. 6: 55; 19: 69-73; 57: 12-13 വിശദീകരണം നോക്കുക.