അവന് തന്നെയാണ് ആകാശങ്ങളെയും ഭൂമിയെയും ആറ് നാളുകളിലായി സൃഷ്ടിച്ചത്, അതിന്റെ മുമ്പ് അവന്റെ സിംഹാസനം വെള്ളത്തിന് മേലായിരു ന്നു -നിങ്ങളില്‍ ഏറ്റവും ഭംഗിയായി കര്‍മ്മം ചെയ്യുന്നത് ആരാണെന്ന് പരീക്ഷിക്കുന്നതിന് വേണ്ടി; നിങ്ങള്‍ മരണത്തിന് ശേഷം പുനര്‍ജീവിപ്പിക്കപ്പെടുമെന്ന് നീ അവരോട് പറയുകയാണെങ്കില്‍ കാഫിറുകളായവര്‍ പറയുകതന്നെ ചെയ്യും: ഇത് വ്യക്തമായ ഒരു മാരണമല്ലാതെ അല്ല.
21: 30 ല്‍, കാഫിറുകള്‍ മനസ്സിലാക്കുന്നില്ലേ, നിശ്ചയം ആകാശങ്ങളും ഭൂമിയും ഒ ട്ടിപ്പിടിച്ച അവസ്ഥയിലായിരുന്നു, അപ്പോള്‍ നാം അവ രണ്ടിനെയും വേര്‍പ്പെടുത്തി ഇന്ന് കാണുന്ന വിധത്തില്‍ സംവിധാനിക്കുകയും എല്ലാ വസ്തുക്കളുടെയും ജീവന് നിലനില്ക്കാന് വെള്ളം അനിവാര്യഘടകമാക്കി വെക്കുകയും ചെയ്തു, അപ്പോളവര്‍ വിശ്വസിക്കുന്നില്ലെയോ എന്ന് ചോദിച്ചിട്ടുണ്ട്. വെള്ളത്തില്‍ നിന്നാണ് ജീവനുള്ളവയെല്ലാം സൃഷ്ടിക്കപ്പെട്ടതെന്ന് 24: 45 ലും; വെള്ളത്തില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട മനുഷ്യരില്‍ വിവാഹബന്ധവും രക്തബന്ധവും ഉണ്ടാക്കിയിട്ടുണ്ടെന്ന് 25: 54 ലും പറഞ്ഞിട്ടുണ്ട്. ആദ്യമനുഷ്യനായ ആദമിന്റെ ശരീരം കളിമണ്ണില്‍ നിന്നാണ് സൃഷ്ടിച്ചത്, പിന്നെ അവന്റെ വംശപരമ്പര ഹീനമായ വെള്ളത്തിന്റെ സത്തില്‍ നിന്നാക്കി എന്ന് 32: 7-8 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
41: 11 ല്‍, ആകാശം രൂപപ്പെടുത്തുന്നതിന് മുമ്പ് അത് 'പുക' -നീരാവി- യായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്. ആകാശഭൂമികള്‍ സൃഷ്ടിക്കുന്നതിന് മുമ്പുതന്നെ അതിലുള്ള ജീവജാലങ്ങളെ സൃഷ്ടിക്കാന്‍ അല്ലാഹു തീരുമാനിച്ചിരുന്നു. ശേഷം ആകാശഭൂമികളെ മഹാവിസ്ഫോടനം മുഖേന വേര്‍പ്പെടുത്തി സംവിധാനിച്ചത് സ്വതന്ത്രസൃഷ്ടികളായ ജിന്നുകളെയും മനുഷ്യരെയും ഭൂമിയില്‍ നിയോഗിക്കുന്നതിനും അവരില്‍ ആരാണ് ഏറ്റവും ഭംഗിയായി അഥവാ അവരില്‍ ആരാണ് അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്നതെന്ന് പരീക്ഷിക്കുന്നതിനും വേണ്ടിയായിരുന്നു. 67: 2 ല്‍, മരണവും ജനനവും ഉണ്ടാക്കിയത് നിങ്ങളില്‍ ആരാണ് ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നത് എന്ന് പരീക്ഷിച്ചറിയുന്നതിന് വേണ്ടിയാണ് എന്നും, 18: 7 ല്‍, ഭൂമിയിലുള്ള എല്ലാ അലങ്കാരങ്ങളും നാം ഉണ്ടാക്കിയിട്ടുള്ളത് അവരില്‍ ആരാണ് ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നതെന്ന് പരീക്ഷിച്ചറിയാനാണ് എന്നും പറഞ്ഞിട്ടുണ്ട്. 76: 2 ല്‍, നിശ്ചയം മനുഷ്യനെ നാം ആണിന്റെയും പെണ്ണിന്റെയും മിശ്രിതമായ ബീജത്തില്‍ നിന്ന് സൃഷ്ടിച്ചത് നമുക്ക് അവനെ പരീക്ഷിച്ചറിയുന്നതിന് വേണ്ടിയാണ്, അതിനുവേണ്ടി നാം അവന് കേള്‍വിയും കാഴ്ചയും നല്കി എന്നും; 76: 3 ല്‍, അപ്പോള്‍ അവന് നാം രണ്ടാലൊരു മാര്‍ഗം -ഒന്നുകില്‍ നന്ദി പ്രകടിപ്പിക്കുന്നവന് അല്ലെങ്കില്‍ നന്ദികെട്ടവന്‍- തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്കി എന്നും പറഞ്ഞിട്ടുണ്ട്. നിശ്ചയം കേള്‍വി, കാഴ്ച, ബുദ്ധിശക്തി തുടങ്ങി എല്ലാഓരോ അനുഗ്രഹത്തെക്കുറിച്ചും ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യുമെന്ന് 17: 36 ലും; 'ഞാന്‍ അദ്ദിക്റിനെ മൂടിവെച്ച കാഫിറാണ്' എന്ന് പറയാതെ ഒരാളെയും നിഷ്പക്ഷവാനായ നാഥന് നരകത്തില്‍ പ്രവേശിപ്പിക്കുകയില്ല എന്ന് 39: 71 ലും പറഞ്ഞിട്ടുണ്ട്.
ചുരുക്കത്തില്‍ സ്വര്‍ഗത്തില്‍ സൃഷ്ടിച്ച് ഭൂമിയിലേക്ക് നിയോഗിക്കപ്പെട്ട മനുഷ്യന്റെ ജീവിതലക്ഷ്യം അവരവരെ തിരിച്ചറിയലും സ്രഷ്ടാവിനെ തിരിച്ചറിയലും സ്രഷ്ടാവിന്റെ പ്രതിനിധികളായി ഇവിടെ ജീവിക്കലും പ്രസ്തുത ജീവിതത്തിലേക്ക് മറ്റുള്ളവരെ അദ്ദിക്ര്‍ കൊണ്ട് ക്ഷണിക്കലും അങ്ങനെ നാലാം ഘട്ടത്തില്‍ സ്വര്‍ഗം ഇവിടെ പണിത് ഏഴാം ഘട്ടത്തില്‍ പണിത സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകലുമാണ്. അഥവാ ഇഹലോക ജീവിതം പരലോകത്തേക്കുള്ള കൃഷിയിടമാണ്. ഈ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നവര്‍ വിശ്വാസികള്‍ മാത്രമാണ്. അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് ഈ ലക്ഷ്യം മനസ്സിലാക്കി ജീവിക്കാത്തവരെല്ലാം തന്നെ കാഫിറായ പിശാചിന്റെ കൂടെ നരകത്തിലേക്ക് പോകാനുള്ളവരാണ്.
ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ലക്ഷ്യബോധം നഷ്ടപ്പെട്ട തെമ്മാടികളായ കപടവിശ്വാസികളും അവരുടെ പ്രജ്ഞയറ്റ അനുയായികളുമട ങ്ങിയ ഫുജ്ജാറുകളാണ് ത്രികാലജ്ഞാനമായ അദ്ദിക്റിനെ വിസ്മരിച്ച് ജീവിക്കുകവഴി പരലോകം കൊണ്ട് വിശ്വസിക്കാത്തവര്‍. 'നിങ്ങളില്‍ ഏറ്റവും ഭംഗിയായി കര്‍മ്മം ചെയ്യുന്നത് (അഹ്സനു) ആരാണെന്ന് പരീക്ഷിക്കുന്നതിന് വേണ്ടി' എന്ന സൂക്തഭാഗത്തെ അവര്‍ അവരുടെ പ്രാ യോഗികജീവിതത്തിലൂടെ 'നിങ്ങളില്‍ ഏറ്റവും കൂടുതലായി (അക്സറു) കര്‍മ്മം ചെയ്യുന്നത് ആരാണെന്ന് പരീക്ഷിക്കുന്നതിന് വേണ്ടി' എന്നാക്കി മാറ്റിമറിച്ചിരിക്കുകയാണ്. ജിവിതം കൊണ്ട് ഗ്രന്ഥത്തിലെ സൂക്തങ്ങളെ വളച്ചൊടിക്കുന്ന അവര്‍ തന്നെയാണ് 3: 10 ല്‍ പറഞ്ഞ മനുഷ്യരില്‍ നിന്നുള്ള നരകത്തിന്റെ വിറകുകള്‍. 7: 179; 10: 2-7, 52-53 വിശദീകരണം നോക്കുക.