( അഹ്സാബ് ) 33 : 14

وَلَوْ دُخِلَتْ عَلَيْهِمْ مِنْ أَقْطَارِهَا ثُمَّ سُئِلُوا الْفِتْنَةَ لَآتَوْهَا وَمَا تَلَبَّثُوا بِهَا إِلَّا يَسِيرًا

അതിന്‍റെ ഭാഗങ്ങളിലൂടെ അവരുടെമേല്‍ പ്രവേശിക്കുകയും പിന്നെ കുഴപ്പമു ണ്ടാക്കാന്‍ അവരോട് ആവശ്യപ്പെടുകയുമാണെങ്കില്‍ അവര്‍ അതിന് മുന്നോട്ട് വരികതന്നെ ചെയ്യും, അവര്‍ അതില്‍ അല്‍പ്പമല്ലാതെ തലയിടാതിരിക്കുകയില്ല. 

ശത്രുക്കള്‍ കിടങ്ങിന്‍റെ ഭാഗങ്ങളിലൂടെ മദീനയില്‍ നുഴഞ്ഞുകയറി 'ഞങ്ങളോടൊപ്പം ചേര്‍ന്ന് മുഹമ്മദിന്‍റെയും വിശ്വാസികളുടെയും കഥ കഴിക്കുവീന്‍' എന്ന് പറഞ്ഞുകൊണ്ട് കപടവിശ്വാസികളെ സമീപിച്ചിരുന്നുവെങ്കില്‍ വീണ്ടുവിചാരമില്ലാതെ അവര്‍ അതിന് തയ്യാറാകുമായിരുന്നു എന്നാണ് സൂക്തം പറയുന്നത്. അല്ലാഹുവിന്‍റെയും വിശ്വാസികളുടെയും ശത്രുക്കളായ ഇത്തരം മനുഷ്യപ്പിശാചുക്കളും അവരുടെ അനുയായികളും ഇന്ന് അദ്ദിക്ര്‍ പ്രചരിപ്പിക്കുന്ന വിശ്വാസികള്‍ക്കെതിരെ ഏതുതരത്തിലുള്ള ഹീനമായ ഗൂഢതന്ത്രങ്ങള്‍ പ്രയോഗിക്കാനും മടിക്കാത്തവരാണ്. അവര്‍ അവരുടെ വായകൊണ്ട് അല്ലാഹുവിന്‍റെ പ്രകാശമായ അദ്ദിക്റിനെ ഊതിക്കെടുത്താന്‍ ശ്രമിച്ചാലും അല്ലാഹു അവന്‍റെ പ്രകാശത്തെ വിശ്വാസികളിലൂടെ പ്രചരിപ്പിക്കുകതന്നെ ചെയ്യും. 4: 90-91; 9: 10, 32-33, 74 വിശദീകരണം നോക്കുക.