( അഹ്സാബ് ) 33 : 15

وَلَقَدْ كَانُوا عَاهَدُوا اللَّهَ مِنْ قَبْلُ لَا يُوَلُّونَ الْأَدْبَارَ ۚ وَكَانَ عَهْدُ اللَّهِ مَسْئُولًا

നിശ്ചയം, അവര്‍ യുദ്ധമുഖത്തുനിന്നും പുറം തിരിഞ്ഞുപോവുകയില്ലെന്ന് മുമ്പ് അവര്‍ അല്ലാഹുവിനോട് ഉടമ്പടി ചെയ്തിട്ടുമുണ്ടായിരുന്നു, അല്ലാഹുവുമായു ള്ള ഉടമ്പടി ചോദ്യം ചെയ്യപ്പെടുന്നത് തന്നെയുമാണ്.

ഉഹ്ദ് യുദ്ധത്തില്‍ പരാജയം നേരിട്ട കപടവിശ്വാസികള്‍ അതില്‍ ലജ്ജിക്കുകയും മേലില്‍ യുദ്ധമുഖത്തുനിന്ന് പിന്തിരിഞ്ഞ് ഓടുകയില്ല എന്ന് ഉടമ്പടി ചെയ്യുകയും ചെയ് തിരുന്നു. എന്നാല്‍ ഉടമ്പടികളും വാഗ്ദത്തങ്ങളും മുറിച്ചുകളയുന്ന സ്വഭാവക്കാരായ അവര്‍ ഖന്തഖ് (കിടങ്ങ്) യുദ്ധത്തില്‍ ശത്രുക്കളുടെ ബാഹുല്യവും ആധിക്യവും കണ്ടപ്പോള്‍ പേടിച്ചുവിറക്കുകയും യുദ്ധമുഖത്തുനിന്ന് വിരണ്ടോടാന്‍ ശ്രമിക്കുകയുമാണുണ്ടായത്. കപടവിശ്വാസികള്‍ക്ക് എക്കാലത്തും അവരുടെ തനിനിറം വിളിച്ചറിയിക്കുന്ന വിശ്വാസികളെ യാണ് അല്ലാഹുവിനേക്കാള്‍ ഭയം എന്ന് 59: 13 ല്‍ പറഞ്ഞിട്ടുണ്ട്. 2: 26-27; 3: 152 -153; 7: 102 വിശദീകരണം നോക്കുക.