( അഹ്സാബ് ) 33 : 18

قَدْ يَعْلَمُ اللَّهُ الْمُعَوِّقِينَ مِنْكُمْ وَالْقَائِلِينَ لِإِخْوَانِهِمْ هَلُمَّ إِلَيْنَا ۖ وَلَا يَأْتُونَ الْبَأْسَ إِلَّا قَلِيلًا

നിശ്ചയം, നിങ്ങളില്‍ നിന്ന് പിന്‍തിരിഞ്ഞ് ഇരിപ്പുറപ്പിച്ചവരെയും തങ്ങളുടെ സഹോദരങ്ങളോട് ഞങ്ങളുടെ അടുത്തേക്ക് വരിക എന്ന് പറഞ്ഞുകൊണ്ടി രിക്കുന്നവരെയും അല്ലാഹു അറിഞ്ഞിട്ടുണ്ട്, അവര്‍ വിപത്തിലേക്ക് അല്‍പ മല്ലാതെ വരുന്നവരുമല്ല.

പ്രവാചകന്‍റെ കാലത്തുണ്ടായിരുന്ന കപടവിശ്വാസികളുടെ സ്വഭാവമാണ് ഈ സൂക്തത്തില്‍ വരച്ചുകാണിക്കുന്നത്. അവര്‍ മദീനയെ ശത്രുസൈന്യങ്ങളില്‍ നിന്ന് പ്രതി രോധിക്കാന്‍ പ്രവാചകനോടും അനുയായികളോടുമൊപ്പം പുറപ്പെട്ടിരുന്നില്ല എന്ന് മാത്രമല്ല, മറ്റുള്ളവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്തിരുന്നത്. എക്കാല ത്തുമുള്ള കപടവിശ്വാസികള്‍ വിപത്ഘട്ടങ്ങളും പ്രതിസന്ധി ഘട്ടങ്ങളും തരണം ചെയ്യാ നോ നാഥന്‍റെ മാര്‍ഗത്തില്‍ പണം ചെലവഴിക്കാനോ ത്യാഗപരിശ്രമങ്ങള്‍ ചെയ്യാനോ ത യ്യാറാവുകയില്ല. 2: 94-95; 8: 48-50; 9: 67-68 വിശദീകരണം നോക്കുക.