( അഹ്സാബ് ) 33 : 19

أَشِحَّةً عَلَيْكُمْ ۖ فَإِذَا جَاءَ الْخَوْفُ رَأَيْتَهُمْ يَنْظُرُونَ إِلَيْكَ تَدُورُ أَعْيُنُهُمْ كَالَّذِي يُغْشَىٰ عَلَيْهِ مِنَ الْمَوْتِ ۖ فَإِذَا ذَهَبَ الْخَوْفُ سَلَقُوكُمْ بِأَلْسِنَةٍ حِدَادٍ أَشِحَّةً عَلَى الْخَيْرِ ۚ أُولَٰئِكَ لَمْ يُؤْمِنُوا فَأَحْبَطَ اللَّهُ أَعْمَالَهُمْ ۚ وَكَانَ ذَٰلِكَ عَلَى اللَّهِ يَسِيرًا

നിങ്ങളുടെ മേല്‍ പിശുക്ക് കാണിക്കുന്നവര്‍, അങ്ങനെ അവര്‍ക്ക് വല്ല ഭയവും വന്നാല്‍ അവര്‍ നിന്നിലേക്ക് തുറിച്ചുനോക്കുന്നതായി നിനക്ക് കാണാം, മരണ വെപ്രാളത്തില്‍ മൂടപ്പെട്ട ഒരുവനെപ്പോലെ അവരുടെ കണ്ണുകള്‍ ചുഴറ്റിക്കൊണ്ടി രിക്കും, അങ്ങനെ ഭയം നീങ്ങിപ്പോയാലോ, ധനത്തിന്‍റെമേല്‍ കണ്ണുനട്ട് മൂര്‍ച്ചയേ റിയ നാവുകൊണ്ട് സംസാരിച്ച് നിങ്ങളോടൊപ്പം കൂടുന്നു, അക്കൂട്ടര്‍ വിശ്വാസി കളല്ലതന്നെ, അപ്പോള്‍ അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങള്‍ നിഷ്ഫലമാക്കിക്ക ളഞ്ഞു, അത് അല്ലാഹുവിന് വളരെ എളുപ്പമുള്ളതുമാണ്.

വിശ്വാസികളുടെ കൂടെ നിലകൊള്ളുന്നതിനും പണം ചെലവഴിക്കുന്നതിനും പിശുക്ക് കാണിക്കുന്നവരാണ് കപടവിശ്വാസികള്‍. അതാണ് സൂക്തത്തില്‍ 'നിങ്ങളു ടെമേല്‍ പിശുക്ക് കാണിക്കുന്നവര്‍' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ. പ്രവാചകന്‍റെ കൂടെയുള്ള വിശ്വാസികള്‍ പ്രവാചകനില്‍ നിന്ന് അകന്നുപോകുന്നതുവരെ അവര്‍ക്കുവേണ്ടി നിങ്ങള്‍ ഒന്നും ചെലവഴിക്കരുതെന്നാണ് കപടവിശ്വാസികള്‍ പറഞ്ഞുകൊണ്ടിരിക്കുക എന്ന് 63: 7 ല്‍ പറഞ്ഞിട്ടുണ്ട്. ഭയമുളവാകുന്ന ഏതെങ്കിലും രംഗത്തേക്ക് വിളിക്കപ്പെട്ടാല്‍ മരണവെപ്രാളം പൂണ്ട് കണ്ണ് ചുഴറ്റിയെറിയുന്നവനെപ്പോലെ ഭീതിയില്‍ അവര്‍ തുറിച്ചുനോക്കുന്നതാണ്. പിന്നീട് ഭയം നീങ്ങിപ്പോയാല്‍ യുദ്ധമുതലിന്മേല്‍ കണ്ണും നട്ട് അതില്‍ നിന്നുള്ള വിഹിതം കിട്ടുന്നതിനുവേണ്ടി കത്രികപോലെയുള്ള നാവിട്ടടിച്ച് സം സാരിച്ചുകൊണ്ട് വിശ്വാസികളെ സമീപിക്കുന്നതുമാണ്. 4: 71-73; 9: 58-59; 47: 1, 8-9 വിശദീകരണം നോക്കുക.