( അല്‍ ബഖറ ) 2 : 94

قُلْ إِنْ كَانَتْ لَكُمُ الدَّارُ الْآخِرَةُ عِنْدَ اللَّهِ خَالِصَةً مِنْ دُونِ النَّاسِ فَتَمَنَّوُا الْمَوْتَ إِنْ كُنْتُمْ صَادِقِينَ

നീ പറയുക: അല്ലാഹുവിന്‍റെ പക്കലുള്ള പരലോകഭവനം മറ്റു ജനങ്ങള്‍ക്കൊന്നുമില്ലാതെ നിങ്ങള്‍ക്ക് മാത്രമുള്ളതാണെങ്കില്‍, അപ്പോള്‍ നിങ്ങള്‍ മരണത്തെ കൊതിക്കുക, നിങ്ങള്‍ സത്യസന്ധന്‍മാര്‍ തന്നെയാണെങ്കില്‍!

അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും ജീവിക്കുന്ന 9: 67-68 ല്‍ പറഞ്ഞ അറബി ഖുര്‍ആന്‍ വായിക്കുന്ന കപടവിശ്വാസികള്‍ക്കും കുഫ്ഫാറുകള്‍ക്കും ത ന്നെയാണ് ലോകരില്‍ മരിക്കാന്‍ ഏറ്റവും ഭയമുള്ളത്. കാരണം 9: 80-82, 95, 125 സൂക്തങ്ങളില്‍ പറഞ്ഞപ്രകാരം അവര്‍ മാലിന്യമായതുകൊണ്ടും അവര്‍ക്ക് അദ്ദിക്ര്‍ മാലിന്യമല്ലാതെ വര്‍ദ്ധിപ്പിക്കാത്തതുകൊണ്ടും അവര്‍ സമ്പാദിച്ചുകൊണ്ടിരിക്കുന്നത് നരകക്കുണ്ഠ മായതുകൊണ്ടുമാണ്. 98: 2 ല്‍ പറഞ്ഞ ആത്മാവിനെ ശുദ്ധീകരിക്കാനുള്ളതും 41: 42 ല്‍ പറഞ്ഞ മിഥ്യയൊന്നും കടന്നുകൂടാത്ത അജയ്യവുമായ ഗ്രന്ഥം ഏതാണെന്നോ ഉപദ്രവിച്ചാലും ഇല്ലെങ്കിലും മാറ്റം വരാത്ത, 7: 176 ല്‍ നായയോട് ഉപമിക്കപ്പെട്ട ഈ ജനതക്ക് അ റിയുകയില്ല. പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഇവര്‍ തന്നെയാണ് പിശാചിന്‍റെ വീ ടായ നരകക്കുണ്ഠത്തിലേക്ക് പോകേണ്ടവരെന്ന് 9: 67-68; 25: 33-34, 65-66; 98: 6 തുടങ്ങി യ സൂക്തങ്ങളിലെല്ലാം വായിച്ചിട്ടുള്ളത് ലോകരില്‍ ഇക്കൂട്ടര്‍ തന്നെയാണ്. അതുകൊണ്ടുതന്നെ ഇവര്‍ വായിച്ച, തൊട്ട, കേട്ട ഗ്രന്ഥം ഇവര്‍ക്കെതിരെ സാക്ഷ്യം വഹിച്ചുകൊ ണ്ടും വാദിച്ചുകൊണ്ടും ഇവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. 1: 7; 2: 23, 39; 62: 5-7 വിശദീകരണം നോക്കുക.