( അഹ്സാബ് ) 33 : 20

يَحْسَبُونَ الْأَحْزَابَ لَمْ يَذْهَبُوا ۖ وَإِنْ يَأْتِ الْأَحْزَابُ يَوَدُّوا لَوْ أَنَّهُمْ بَادُونَ فِي الْأَعْرَابِ يَسْأَلُونَ عَنْ أَنْبَائِكُمْ ۖ وَلَوْ كَانُوا فِيكُمْ مَا قَاتَلُوا إِلَّا قَلِيلًا

സംഘങ്ങള്‍ പോയിക്കഴിഞ്ഞിട്ടില്ല എന്നാണ് അവര്‍ കണക്കുകൂട്ടുന്നത്, സംഘങ്ങള്‍ ഇനിയും വരികയാണെങ്കിലോ, യുദ്ധത്തില്‍ പങ്കെടുക്കാതെ നിങ്ങളുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞുകൊണ്ട് ഗ്രാമീണ അറബികള്‍ക്കിടയില്‍ കഴിഞ്ഞുകൂടാനാണ് അവര്‍ ആഗ്രഹിക്കുക, ഇനി അവര്‍ നിങ്ങളില്‍ ഉണ്ടായിരുന്നാല്‍ തന്നെ അല്‍ പമല്ലാതെ അവര്‍ യുദ്ധം ചെയ്യുകയുമില്ല.

ശത്രുസംഘങ്ങള്‍ തിരിച്ചുപോയിട്ടില്ലെന്നായിരുന്നു കപടവിശ്വാസികള്‍ ധരിച്ചിരു ന്നത്. പ്രവാചകനോടൊപ്പം മദീനയില്‍ താമസിക്കുകയാണെങ്കില്‍ ഇതുപോലെയുള്ള യുദ്ധങ്ങള്‍ ഇനിയും നേരിടേണ്ടിവരുമെന്ന ഭയത്താല്‍ ഗ്രാമീണ അറബികളുടെ ഇടയില്‍ ഒളിച്ചുകഴിയാനാണ് അവര്‍ ആഗ്രഹിച്ചിരുന്നത്. ജീവിതലക്ഷ്യം നഷ്ടപ്പെട്ട ഇന്നുള്ള കപടവിശ്വാസികളും നാഥനെ ഭയപ്പെടാത്തതുകാരണം ഫാജിറുകളായ അനുയായികളെ പ്രീണിപ്പിക്കുന്ന നയമാണ് എല്ലാ ജീവിത രംഗങ്ങളിലും സ്വീകരിക്കുന്നത്. 4: 137-140; 8: 49-51 വിശദീകരണം നോക്കുക.