( അഹ്സാബ് ) 33 : 21
لَقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِمَنْ كَانَ يَرْجُو اللَّهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّهَ كَثِيرًا
നിശ്ചയം, നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ പ്രവാചകനില്‍ ഏറ്റവും നല്ല ഒരു മാതൃക തന്നെയാണ് ഉണ്ടായിരുന്നത്, അല്ലാഹുവിനെയും അന്ത്യദിനത്തെയും പ്രതീ ക്ഷിക്കുകയും അല്ലാഹുവിനെ ധാരാളമായി ഓര്‍മ്മിക്കുകയും ചെയ്തുകൊണ്ടി രിക്കുന്നവര്‍ക്ക്.
ഖന്തഖ് യുദ്ധവേളയില്‍ വെപ്രാളം കാണിക്കാതെ ഒന്നും സംഭവിക്കാത്തമട്ടില്‍ എല്ലാം നിയന്ത്രിക്കുന്നതും തീരുമാനിക്കുന്നതും ത്രികാലജ്ഞാനിയായ പ്രപഞ്ചനാഥനാണെന്ന ദൃഢബോധ്യത്തില്‍ നാഥനെ ഹൃദയം കൊണ്ട് ഓര്‍മ്മിച്ച് ക്ഷമയോടെ നിലകൊണ്ട പ്രവാചകനില്‍ എക്കാലത്തുമുള്ള വിശ്വാസികള്‍ക്ക് ഏറ്റവും നല്ല മാതൃകയാണുള്ളത്. 6: 20; 9: 40, 51; 60: 4-6 വിശദീകരണം നോക്കുക.