( അഹ്സാബ് ) 33 : 27

وَأَوْرَثَكُمْ أَرْضَهُمْ وَدِيَارَهُمْ وَأَمْوَالَهُمْ وَأَرْضًا لَمْ تَطَئُوهَا ۚ وَكَانَ اللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرًا

അവരുടെ ഭൂമിയും അവരുടെ വീടുകളും അവരുടെ സ്വത്തുക്കളും നിങ്ങള്‍ കാലെടുത്തുവെച്ചിട്ടില്ലാത്ത പ്രദേശവും അവന്‍ നിങ്ങള്‍ക്ക് അനന്തരമാക്കിത്ത രികയും ചെയ്തു, അല്ലാഹു എല്ലാഓരോ കാര്യത്തിന്‍റെ മേലിലും കഴിവുള്ള സര്‍വ്വശക്തനുമായിരിക്കുന്നു.

'നിങ്ങള്‍ കാലെടുത്തുവെച്ചിട്ടില്ലാത്ത പ്രദേശം' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മദീനയില്‍ നിന്ന് നാടുകടത്തപ്പെട്ട ജൂതന്മാരുടെ കേന്ദ്രമായിരുന്ന 'ഖൈബര്‍' എന്ന പ്രദേശമാണ്. 2: 85; 3: 7-10 വിശദീകരണം നോക്കുക.