( അഹ്സാബ് ) 33 : 26

وَأَنْزَلَ الَّذِينَ ظَاهَرُوهُمْ مِنْ أَهْلِ الْكِتَابِ مِنْ صَيَاصِيهِمْ وَقَذَفَ فِي قُلُوبِهِمُ الرُّعْبَ فَرِيقًا تَقْتُلُونَ وَتَأْسِرُونَ فَرِيقًا

പ്രത്യക്ഷത്തില്‍ അവരെ സഹായിച്ചിരുന്ന വേദക്കാരില്‍ നിന്നുള്ളവരെ അവ രുടെ കോട്ടകളില്‍ നിന്ന് ഇറക്കിവിടുകയും അവരുടെ ഹൃദയങ്ങളില്‍ ഭയം ഇ ട്ടുകൊടുക്കുകയും ചെയ്തു, അവരില്‍ ഒരു വിഭാഗത്തെ നിങ്ങളതാ വധിച്ചു കൊണ്ടിരിക്കുന്നു, ഒരു വിഭാഗത്തെ നിങ്ങള്‍ ബന്ദികളാക്കി വെക്കുകയും ചെ യ്തിരിക്കുന്നു.

മദീനയുടെ കിഴക്കുഭാഗത്ത് താമസിച്ചിരുന്ന ജൂതവംശജരായ 'ബനൂഖുറൈളാ' ഗോത്രക്കാരുമായി പ്രവാചകനും അനുയായികളും സന്ധിയിലായിരുന്നതിനാല്‍ 'ഖ ന്തഖ്' ഉപരോധത്തില്‍ സ്ത്രീകളെയും കുട്ടികളെയും അവരുടെ അടുത്താണ് കൊണ്ടു പോയി ഏല്‍പ്പിച്ചിരുന്നത്. സഖ്യകക്ഷികള്‍ക്ക് മദീനയില്‍ പ്രവേശിക്കുന്നതിന് യാതൊ രു മാര്‍ഗവും കാണാതെവന്നപ്പോള്‍ അവര്‍ ബനൂഖുറൈളയെ പ്രവാചകനും അനുയാ യികള്‍ക്കുമെതിരെ ഒറ്റുകാരായി മാറ്റാനുള്ള ശ്രമത്തില്‍ ഏര്‍പ്പെടുകയുണ്ടായി. 'മുഹമ്മ ദും ഞങ്ങളും തമ്മില്‍ ഒരു കരാറിലാണ്, ഇന്നേവരെ ഞങ്ങള്‍ക്ക് അദ്ദേഹത്തെക്കുറിച്ച് ഒരു പരാതിയുമുണ്ടായിട്ടില്ല' എന്ന് പറഞ്ഞുകൊണ്ട് അവര്‍ സഖ്യകക്ഷികളുടെ ആ ആ  വശ്യം തള്ളിക്കളയുകയാണുണ്ടായത്. എന്നാല്‍ 'അറബികള്‍ ഒന്നടങ്കം അയാളുടെ കഥ കഴിക്കാന്‍ ഇറങ്ങിത്തിരിച്ച ഈ സന്ദര്‍ഭത്തില്‍ നിങ്ങള്‍ വിലങ്ങടിച്ച് നില്‍ക്കുകയാണെ ങ്കില്‍ നിങ്ങള്‍ ഖേദിക്കേണ്ടി വരും, അതുകൊണ്ട് കിട്ടിയ സന്ദര്‍ഭം ഉപയോഗപ്പെടുത്തു ക' എന്ന് സഖ്യകക്ഷികളുടെ ഒരു ദൂതന്‍ അവരെ ബോധ്യപ്പെടുത്തുകയും അവസാനം അവര്‍ സന്ധി ലംഘിക്കാന്‍ തയ്യാറാവുകയുമാണുണ്ടായത്. ഈ വിവരം മനസ്സിലാക്കിയ പ്രവാചകന്‍ അന്‍സാറുകളില്‍ പെട്ട ചില ആളുകളെ അയച്ച് ഖുറൈള ഗോത്രം സന്ധി ലംഘിക്കാന്‍ തീരുമാനിച്ച കാര്യം സ്ഥിരീകരിക്കുകയുണ്ടായി. 

സഖ്യകക്ഷികള്‍ തിരിച്ചുപോയതിനെത്തുടര്‍ന്ന് പ്രവാചകന്‍ വീട്ടിലെത്തിയതോ ടെ 'ളുഹ്ര്‍' സമയത്ത് ജിബ്രീല്‍ വന്ന് 'വിശ്രമിക്കാനായിട്ടില്ല, ഖുറൈളയുടെ കാര്യം ഇ പ്പോള്‍ തന്നെ തീരുമാനിക്കേണ്ടതുണ്ട്' എന്ന് അറിയച്ചതിനെത്തുടര്‍ന്ന് 'കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുന്നവര്‍ ആരും തന്നെ ബനൂഖുറൈളയുടെ പ്രദേശത്തെത്താതെ 'അസ്വര്‍' നമസ്കരിക്കരുത്' എന്ന് പ്രഖ്യാപിക്കുകയുണ്ടായി. അങ്ങനെ പ്രവാചകനും അനുയായികളും ബനൂഖുറൈളയുടെ പ്രദേശത്തെത്തി അവരുടെ കോട്ട ഉപരോധിച്ചു. മൂന്ന് ആഴ്ച പിന്നിട്ടപ്പോഴേക്കും ഉപരോധത്തില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ അവ ര്‍ സന്ധിക്ക് അപേക്ഷിച്ചു. അങ്ങനെ 'ഔസ്' ഗോത്രത്തിന്‍റെ നായകനായ സഅ്ദ് ബ്നു മുആദ് എടുക്കുന്ന ഏത് തീരുമാനവും സ്വീകരിച്ചുകൊള്ളാം എന്ന് അവര്‍ സമ്മതിച്ചു. ജാ ഹിലിയ്യാ കാലത്ത് ഔസ് ഗോത്രക്കാരും ബനൂഖുറൈള ഗോത്രക്കാരും തമ്മില്‍ ദീര്‍ഘ കാലം സന്ധിയുണ്ടായിരുന്നതിനാല്‍ സഅ്ദ്ബ്നു മുആദ് തങ്ങളോട് അനുഭാവം കാണി ക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍ സഅ്ദ്ബ്നു മുആദിനെ മദ്ധ്യസ്ഥനാക്കാന്‍ തയ്യാ റായത്. എന്നാല്‍ ഇവര്‍ക്ക് മുമ്പ് നാടുകടത്തപ്പെട്ട ജൂതഗോത്രക്കാരായ ബനൂനള്വീര്‍, ബനൂഖൈനുഖാഅ് എന്നിവര്‍ സഖ്യസംഘത്തോടൊപ്പം ചേര്‍ന്ന് മദീനയെ അക്രമിക്കാ ന്‍ വന്നത് ശരിക്കും മനസ്സിലാക്കിയ സഅ്ദ് അവരെപ്പോലെ ഇവരെയും നാടുകടത്തിയാല്‍ ഭാവിയില്‍ വരാന്‍ പോകുന്ന ഭവിഷ്യത്ത് ദീര്‍ഘവീക്ഷണം നടത്തി. അവസാനം ഖുറൈ ളാ ഗോത്രത്തിലെ പുരുഷന്മാരെ മുഴുവന്‍ വധിക്കുകയും സ്ത്രീകളെയും കുട്ടികളെയും ബന്ധികളാക്കുകയും ചെയ്യുക എന്ന വിധി പ്രഖ്യാപിക്കുകയുണ്ടായി. 

ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ഗ്രന്ഥത്തിന്‍റെ വിധിവിലക്കുകള്‍ പിന്‍പറ്റാതെ പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റി 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളായിത്തീര്‍ന്നിരിക്കുന്നു. ഇജാസില്‍ മഹ് ദി വരുന്നതോടുകൂടി മാലിന്യമായ ഇത്തരം കപടവിശ്വാസികളെയും മുശ്രിക്കുകളെയും അവിടെനിന്ന് പുറത്താക്കുന്നതും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദൈവ സ്മരണയില്‍ നിലകൊള്ളുന്ന വിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും അങ്ങോട്ട് പ്രവേശിപ്പിക്കുന്നതുമാണ്. മസീഹുദ്ദജ്ജാലിനെ റബ്ബായി സ്വീകരിക്കുന്ന 8: 22 ലും 25: 34 ലും പറഞ്ഞ ദുഷ്ടജീവികളായ കാഫിറുകള്‍ ഈസാ രണ്ടാമത് വന്നാല്‍ വധിക്കപ്പെടുന്നതുമാണ്. 4: 158-159; 33: 60-61; 48: 6 വിശദീകരണം നോക്കുക.