( അഹ്സാബ് ) 33 : 46

وَدَاعِيًا إِلَى اللَّهِ بِإِذْنِهِ وَسِرَاجًا مُنِيرًا

അവന്‍റെ സമ്മതപത്രം കൊണ്ട് അല്ലാഹുവിലേക്ക് വിളിക്കുന്നവനായിട്ടും പ്ര ശോഭിക്കുന്ന ഒരു വിളക്കുമായിട്ടും,

'സമ്മതപത്രം' എന്നത് അദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്നാണ്. അഥവാ അല്ലാഹു വിലേക്ക് വിളിക്കേണ്ടത് അവന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ടാണ് എന്ന് സാരം. 'സിറാജ്' സൂര്യനും 'മുനീര്‍' ചന്ദ്രനുമായതുകൊണ്ട് പ്രശോഭിക്കുന്ന വിളക്ക് സ്വയം പ്ര കാശിക്കുന്ന വിളക്ക് എന്നല്ല, സൂര്യനില്‍ നിന്നുള്ള പ്രകാശം ചന്ദ്രന്‍ പ്രതിഫലിപ്പിക്കു ന്നതുപോലെ പ്രകാശമായ അല്ലാഹുവിന്‍റെ പ്രകാശമായ അദ്ദിക്റിനെ പ്രതിഫലിപ്പിക്കു ന്ന വിളക്കാണ് മുഹമ്മദ് എന്നാണ്. 16: 125; 22: 65; 24: 35 വിശദീകരണം നോക്കുക.