يَا أَيُّهَا النَّبِيُّ إِنَّا أَرْسَلْنَاكَ شَاهِدًا وَمُبَشِّرًا وَنَذِيرًا
ഓ നബിയായിട്ടുള്ളവനേ! നിശ്ചയം, നാം നിന്നെ അയച്ചിട്ടുള്ളത് ഒരു സാ ക്ഷിയും സന്തോഷവാര്ത്ത അറിയിക്കുന്നവനും മുന്നറിയിപ്പ് നല്കുന്നവ നുമായിട്ടാണ്.
അല്ലാഹു അവന്റെ സൃഷ്ടികള്ക്ക് തൃപ്തിപ്പെട്ട ജീവിതം അവര്ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അവരില് ജീവിച്ച് കാണിച്ചുകൊടുത്ത് സാക്ഷ്യം വഹിക്കാനും ആ ജീവിതം പിന്പറ്റുന്ന വിശ്വാസികള്ക്ക് സന്തോഷവാര്ത്ത അറിയിക്കാനും അല്ലാത്തവര്ക്കെല്ലാം തന്നെ മുന്നറിയിപ്പ് നല്കാനുമായിട്ടാണ് പ്രവാചകനായി മുഹമ്മദിനെ അയച്ചിട്ടുള്ളത്. പ്രവാചകനിലൂടെ അവതരിപ്പിക്കപ്പെട്ട അദ്ദിക്റും പ്രവാചകനെപ്പോലെത്തന്നെ അനു കൂലമായും പ്രതികൂലമായും സാക്ഷ്യം വഹിക്കുന്നതും ആയിരത്തിലൊന്നായ വിശ്വാ സികള്ക്ക് സന്തോഷവാര്ത്ത അറിയിക്കുന്നതും ബാക്കി തൊള്ളായിരത്തിത്തൊണ്ണൂറ്റി ഒന്പത് ഫുജ്ജാറുകളായ കുഫ്ഫാറുകള്ക്കും താക്കീത് നല്കുന്നതുമാണ്. 3: 91; 11: 17; 16: 89; 22: 78 വിശദീകരണം നോക്കുക.