اللَّهُ نُورُ السَّمَاوَاتِ وَالْأَرْضِ ۚ مَثَلُ نُورِهِ كَمِشْكَاةٍ فِيهَا مِصْبَاحٌ ۖ الْمِصْبَاحُ فِي زُجَاجَةٍ ۖ الزُّجَاجَةُ كَأَنَّهَا كَوْكَبٌ دُرِّيٌّ يُوقَدُ مِنْ شَجَرَةٍ مُبَارَكَةٍ زَيْتُونَةٍ لَا شَرْقِيَّةٍ وَلَا غَرْبِيَّةٍ يَكَادُ زَيْتُهَا يُضِيءُ وَلَوْ لَمْ تَمْسَسْهُ نَارٌ ۚ نُورٌ عَلَىٰ نُورٍ ۗ يَهْدِي اللَّهُ لِنُورِهِ مَنْ يَشَاءُ ۚ وَيَضْرِبُ اللَّهُ الْأَمْثَالَ لِلنَّاسِ ۗ وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ
അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു, അവന്‍റെ പ്ര കാശത്തിന്‍റെ ഉപമ ഒരു വിളക്കുമാടം പോലെയാണ്, അതില്‍ ഒരു വിളക്കുണ്ട്, ആ വിളക്ക് ഒരു സ്ഫടികത്തിനകത്താണ്, ആ സ്ഫടികം ജ്വലിക്കുന്ന ഒരു ന ക്ഷത്രം പോലെയുമാണ്, കിഴക്കുഭാഗത്തുള്ളതോ പടിഞ്ഞാറുഭാഗത്തുള്ളതോ അല്ലാത്ത അനുഗ്രഹീതമായ ഒരു ഒലീവ് വൃക്ഷത്തില്‍ നിന്നാണ് അത് കത്തി ക്കപ്പെടുന്നത്, അതിന്‍റെ എണ്ണ തീ സ്പര്‍ശിച്ചിട്ടില്ലെങ്കില്‍ തന്നെ സ്വയം തിളങ്ങി ക്കൊണ്ടിരിക്കുന്നതാണ്, പ്രകാശത്തിനുമേല്‍ പ്രകാശം! അല്ലാഹു അവന്‍ ഉ ദ്ദേശിക്കുന്നവരെ തന്‍റെ പ്രകാശത്തിലേക്ക് മാര്‍ഗദര്‍ശനം ചെയ്യുന്നു, അല്ലാഹു ജനങ്ങള്‍ക്കുവേണ്ടി ഉപമകള്‍ വിവരിച്ചുകൊടുക്കുകയുമാകുന്നു, അല്ലാഹു എല്ലാ ഓരോ കാര്യത്തെക്കുറിച്ചും അറിവുള്ളവന്‍ തന്നെയുമാകുന്നു.
അല്ലാഹുവിനെ പ്രപഞ്ചത്തിലെ പ്രകാശത്തോടാണ് ഉപമിച്ചിരിക്കുന്നത്. അന്ധ കാരങ്ങളാകട്ടെ പൈശാചികമാണ്. വിളക്കുമാടത്തിലാണ് വിളക്കുവെച്ചിട്ടുള്ളത് എന്ന് പറഞ്ഞതുകൊണ്ട് പ്രകാശം മറ്റു ഭാഗങ്ങളിലേക്ക് ചിന്നിച്ചിതറിപ്പോകാതെ പൂര്‍ണ്ണമായി പ്രപഞ്ചത്തിലെല്ലായിടത്തും ലഭിക്കുന്നു എന്നാണ്. ആ വിളക്ക് സ്വയം ജ്വലിക്കുന്ന സ് ഫടികക്കൂട്ടിലായതിനാല്‍ പ്രകാശം പൂര്‍ണ്ണരൂപത്തില്‍ ലഭിക്കുന്നു എന്നുമാണ്. 'കിഴ ക്കുഭാഗത്തുള്ളതോ പടിഞ്ഞാറുഭാഗത്തുള്ളതോ അല്ലാത്ത, തീ സ്പര്‍ശിച്ചിട്ടില്ലെങ്കിലും തിളങ്ങുന്ന അനുഗ്രഹീതമായ ഒലീവ് വൃക്ഷത്തില്‍ നിന്നുള്ള എണ്ണ' എന്നുപറഞ്ഞത്, ഒലീവ് വൃക്ഷത്തിന് രാവിലത്തെയും വൈകുന്നേരത്തെയും സൂര്യപ്രകാശം അല്പം പോലും ഒഴിവാകാതെ പൂര്‍ണ്ണരീതിയില്‍ ലഭിക്കുന്നതിനാല്‍ അതിന്‍റെ എണ്ണയില്‍ അല് പം പോലും ജലാംശമില്ല എന്നാണ്. അങ്ങനെ ആ വിളക്ക് പ്രകാശത്തിനുമേല്‍ പ്രകാശം ചൊരിയുന്നു. പ്രകാശത്തിന്‍റെ ആധിക്യത്താലാണ് അല്ലാഹുവിനെ കണ്ണുകൊണ്ട് കാണാ ന്‍ കഴിയാത്തത്. 6: 103-104 വിശദീകരണം നോക്കുക.
'തന്‍റെ പ്രകാശത്തിലേക്ക് മാര്‍ഗദര്‍ശനം ചെയ്യുന്നു' എന്നതിലെ പ്രകാശം 4: 174 ല്‍ പറഞ്ഞ വ്യക്തമായ തെളിവും പ്രകാശവുമായ അദ്ദിക്ര്‍ തന്നെയാണ്. 'അവന്‍ ഉദ്ദേശി ക്കുന്നവരെ' എന്ന് പറഞ്ഞതുകൊണ്ട് ഉദ്ദേശിക്കുന്നത് 14: 1 ല്‍ പറഞ്ഞതുപോലെ അദ്ദി ക്റില്‍ നിന്ന് അവരവരെ മനസ്സിലാക്കി അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന അല്ലാഹുവിനോട് ചോ ദിക്കുന്നവരെ എന്നാണ്. അല്ലാഹുവിനെ പരിചയപ്പെടുത്തേണ്ട വിധം മനുഷ്യര്‍ക്ക് പ രിചയപ്പെടുത്തുക എന്നത് പ്രകാശമായ അദ്ദിക്ര്‍ വഹിക്കുന്നവരുടെ ബാധ്യതയാണ്. എന്നാല്‍ അദ്ദിക്റിനെ മൂടിവെച്ച് ജീവിക്കുന്ന ഫുജ്ജാറുകള്‍ ഇന്ന് മറ്റേതൊരു ജനവിഭാഗത്തെക്കാളും ലോകത്തെവിടെയും പൈശാചിക വൃത്തികളില്‍ മുഴുകി അന്ധകാരങ്ങളി ല്‍ തപ്പിത്തടയുകയാണ്. 7: 157-158; 8: 22 വിശദീകരണം നോക്കുക.