നീ നിന്‍റെ നാഥന്‍റെ പാതയിലേക്ക് 'ഹിക്മത്ത്' കൊണ്ടും മൗഇളത്തുല്‍ ഹസനത്ത് കൊണ്ടും' വിളിക്കുക, അവരോട് ഏറ്റവും നല്ലതായ ഒന്നുകൊണ്ട് സംവാദം നടത്തുകയും ചെയ്യുക; നിശ്ചയം നിന്‍റെ നാഥന്‍ തന്നെയാണ് അവന്‍റെ പാതയെത്തൊട്ട് വഴിപിഴച്ചവന്‍ ആരെന്ന് ഏറ്റവും അറിയുന്നവന്‍, അവന്‍ തന്നെയാണ് സന്മാര്‍ഗത്തിലായവര്‍ ആരെന്ന് ഏറ്റവും അറിയുന്നവനും.
നിന്‍റെ നാഥന്‍റെ പാതയിലേക്ക് എന്നുപറഞ്ഞത് അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന -ആദ്യാവസാനം വരെയുള്ള സൃഷ്ടികള്‍ക്ക് അല്ലാഹു തൃപ്തിപ്പെട്ട- ഏകവഴിയായ ഇസ്ലാമിലേക്ക് എന്നാണ്. അതാണ് നേരെച്ചൊവ്വെയുള്ള പാത അതിലേക്ക് വിളിക്കേണ്ടത് ഹിക്മത്തുകൊണ്ടും -ഗ്രന്ഥത്തിലെ ആശയം സ്പഷ്ടമായ സൂക്തങ്ങള്‍ കൊണ്ടും- മൗഇളത്തുല്‍ ഹസനത്ത്കൊണ്ടും- സ്പഷ്ടമായ സൂക്തങ്ങള്‍ക്ക് സമാനമായ ഉപമ ഉദാഹരണങ്ങള്‍കൊണ്ടും- ആണ്.
ഹിക്മത്തും മൗഇളത്തുല്‍ ഹസനത്തും: 'ഹിക്മത്ത്' അഥവാ യുക്തിജ്ഞാനം കൊണ്ടുദ്ദേശിക്കുന്നത് ഈ സൂക്തത്തിലും 2: 269; 31: 12; 38: 20 തുടങ്ങിയ സൂക്തങ്ങളിലും പറഞ്ഞ അദ്ദിക്റാണ്. 'മൗഇളത്തുല്‍ ഹസനത്ത്' അഥവാ ഏറ്റവും നല്ല സമാനമായ ഉപമ ഉദാഹരണങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നത് 2: 66; 10: 57; 24: 34 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞ സദുപദേശമാണ്. അവര്‍ നിന്നിലേക്ക് ഒരു ചോദ്യവും കൊണ്ടുവരുന്നില്ല, അതിന്‍റെ യഥാര്‍ത്ഥ മറുപടിയും ഏറ്റവും നല്ല വിശദീകരണവും നാം നിനക്ക് നല്‍കിയിട്ടല്ലാതെ എന്ന് 25: 33 ല്‍ അല്ലാഹു പറഞ്ഞിട്ടുണ്ട്. ഇവിടെ യഥാര്‍ത്ഥ മറുപടികൊണ്ടുദ്ദേശിക്കുന്നത് ഹിക്മത്തും ഏറ്റവും നല്ല വിശദീകരണം (തഫ്സീര്‍) കൊണ്ടുദ്ദേശിക്കുന്നത് മൗഇളത്തുല്‍ ഹസനത്തുമാണ്. ഈ സൂക്തത്തില്‍ നിന്നും ഏറ്റവും നല്ല വിശദീക രണം -അഹ്സനുതഫ്സീര്‍- അജയ്യഗ്രന്ഥമായ 'അദ്ദിക്ര്‍ തന്നെയാണെന്ന് മനസ്സിലാക്കാം. ചിലര്‍ നല്‍കിയതുപോലെ തന്ത്രജ്ഞതയോടുകൂടിയും സദുപദേ ശത്തോടുകൂടിയും നീ നിന്‍റെ നാഥനിലേക്ക് വിളിക്കുക എന്ന് ഈ സൂക്തത്തിന് ആശയം നല്‍കുന്നത് ശരിയല്ല. കാരണം (1) 4: 105 ല്‍ അല്ലാഹു പ്രവാചക നോട് കല്‍പിക്കുന്നു: നീ ജനങ്ങളില്‍ അല്ലാഹു ഉദ്ദേശിച്ച പ്രകാരം- നീ ഉദ്ദേശിച്ചതുപോലെയല്ല- ഗ്രന്ഥം കൊണ്ട് വിധികല്‍പിക്കണം. (2) 80: 1-10 പ്രകാരം, പ്രവാചകന്‍ മക്കാമുശ്രിക്ക് നേതാക്കളുമായി കാര്യമായ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കെ അന്ധനായ ഉമ്മുമഖ്തൂം കയറി വന്നപ്പോള്‍ പ്രവാചകന്‍റെ മുഖത്ത് വൈമനസ്യം നിഴലിച്ചു, അപ്പോള്‍ അല്ലാഹു പ്രവാചകനെ തിരുത്തുകയാണുണ്ടായത്. മാന്യന്‍മാരും പ്രമാണിമാരുമായ ആളുകളെ ഇസ്ലാമിലേക്ക് കിട്ടി യാല്‍ കൊള്ളാമെന്ന പ്രവാചകന്‍റെ ആഗ്രഹമൊന്നും അല്ലാഹു സ്വീകരിച്ചില്ല. (3) ഉഹ്ദ് യുദ്ധത്തോടനുബന്ധിച്ച് പല്ല് നഷ്ടപ്പെടുകയും തലക്ക് മുറിവ് പറ്റു കയും ചെയ്ത പ്രവാചകന്‍ ശത്രുക്കള്‍ക്കെതിരെ നടത്തിയ പ്രാര്‍ത്ഥന അനുവദനീയമല്ലെന്നാണ് 3: 128-129 സൂക്തങ്ങളിലൂടെ അല്ലാഹു പഠിപ്പിച്ചത്. കാ ര്യങ്ങളെല്ലാം ആകാശഭൂമികളുടെ അധിപനായ അല്ലാഹുവാണ് നിയന്ത്രിക്കുന്നത്, അവന്‍ കല്‍പിക്കുന്നപ്രകാരം പ്രവര്‍ത്തിക്കുക എന്ന താക്കീതാണ് പ്രവാചകന് കിട്ടിയത്. ഖാലിദുബ്നുവലീദ്, അബൂസുഫ്യാന്‍റെ ഭാര്യ ഹിന്ദ്, ഹിന്ദിന്‍റെ അടിമയും ആഫ്രിക്കന്‍ നീഗ്രോയുമായ വഹ്ശി തുടങ്ങി അന്ന് പ്രവാ ചകന്‍ ആര്‍ക്കെതിരായിട്ടാണോ പ്രാര്‍ത്ഥിച്ചത്, അവരെ ഇസ്ലാമിലേക്ക് കൊണ്ടുവരികയാണ് അല്ലാഹു ചെയ്തത്.
ഗ്രന്ഥം വന്നുകിട്ടിയിട്ടില്ലാത്ത ജനവിഭാഗങ്ങളോട് എങ്ങനെ പെരുമാറണം, വന്നുകിട്ടിയിട്ട് ഉപയോഗപ്പെടുത്താത്ത അവിവേകികളെ എങ്ങനെ സമീപി ക്കണം, അറിഞ്ഞിട്ട് മൂടിവെക്കുന്ന കപടവിശ്വാസികളോടുള്ള സമീപനം എങ്ങനെയായിരിക്കണം എന്നെല്ലാം അദ്ദിക്റില്‍ തന്നെ ചൂണ്ടിക്കാണിച്ചിട്ടു ണ്ട്. ഉദാഹരണം: (1) ഫിര്‍ഔന്‍ 'ഞാന്‍ അത്യുന്നതനായ റബ്ബാണ്'എന്നുപറഞ്ഞിരുന്ന സന്ദര്‍ഭത്തില്‍ സൗമ്യമായി -ലാളിത്യത്തോടുകൂടി- അവനെ വിളി ക്കാനാണ് 20: 44; 79: 18-19 സൂക്തങ്ങള്‍ പ്രകാരം മൂസാ നബിയോട് കല്‍പിച്ചതെങ്കില്‍, കാര്യങ്ങളെല്ലാം മനസ്സിലാക്കിയശേഷം ഫിര്‍ഔന്‍ തെമ്മാടിയായി (കപടവിശ്വാസിയായി) മാറിയപ്പോള്‍ അല്ലാഹു മൂസാ നബിയോട് 10: 88 പ്രകാരം അവനെതിരെ പ്രാര്‍ത്ഥിക്കാന്‍ കല്‍പിക്കുകയും 10: 90-92 പ്രകാരം അവനെ മുക്കിക്കൊല്ലുകയും മറ്റുള്ളവര്‍ക്ക് ഒരു ദൃഷ്ടാന്തമാകാന്‍ വേണ്ടി അവന്‍റെ ശരീരം നശിപ്പിക്കാതെ സൂക്ഷിക്കുകയും ചെയ്തു. അല്ലാഹുവിനെ അംഗീകരിക്കാത്തതുകൊണ്ട് ആരെയും അല്ലാഹു നശിപ്പിക്കുകയില്ല. എന്നാല്‍ അതോടനുബന്ധിച്ച് അവന്‍റെ സൃഷ്ടികളോട് അതിക്രമം കാണിക്കുന്ന തെമ്മാടിയാകുമ്പോഴാണ് നശിപ്പിക്കുക എന്നതാണ് ഇതിന്‍റെ ഹിക്മത്ത്. ഇന്നത്തെ ഫുജ്ജാറുകളെപ്പോലെ ഇതര ജനവിഭാഗങ്ങളും തെമ്മാടികളായി മാറു മ്പോള്‍ ലോകം മൊത്തം നശിപ്പിക്കപ്പെടും എന്നതാണ് ഈ സംഭവത്തിന്‍റെ മൗഇളത്ത്.
(2) മൂസാ തൗറാത്ത് സ്വീകരിക്കാന്‍ പോയ അവസരത്തില്‍ ഇസ്റാഈല്‍ സന്തതികള്‍ പശുക്കുട്ടിയെ ഉണ്ടാക്കി പൂജിക്കുന്ന വിവരം അല്ലാഹു മൂസായെ അറിയിച്ചു. ദുഃഖിതനും നിരാശനും കോപിതനുമായി മൂസാ തിരിച്ചുവരികയും തൗറാത്ത് വലിച്ചെറിഞ്ഞ് സഹോദരന്‍ ഹാറൂനിന്‍റെ തലമുടിയും താ ടിയും പിടിച്ച് വലിക്കുകയാണുണ്ടായതെങ്കില്‍, പശുക്കുട്ടിയെ ഉണ്ടാക്കിയ സാമിരിയോട് 'എന്നെ സ്പര്‍ശിക്കരുത്' (എന്നെ വിശ്വസിക്കരുത്) എന്നുപ റഞ്ഞുകൊണ്ട് നാടുവിട്ട് പോകാനാണ് കല്‍പിച്ചത്.
(3) ഗ്രന്ഥത്തില്‍ ഭിന്നിച്ച് വിവിധ സംഘടനകളായി പിരിഞ്ഞ മുശ്രിക്കുകളെ കൊല്ലണമെന്നാണ് 9: 5 ല്‍ പറഞ്ഞതെങ്കില്‍, അല്ലാഹുവിന്‍റെ ഗ്രന്ഥം കിട്ടാത്ത ബഹുദൈവാരാധകര്‍ക്ക് അഭയം കൊടുക്കാനും സംരക്ഷണം നല്‍കാനുമാണ് 9: 6 ല്‍ കല്‍പിക്കുന്നത്.വിശ്വാസികള്‍ക്കിടയില്‍ ജീവിക്കുന്ന എല്ലാം അറിഞ്ഞിട്ട് മൂടിവെക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകളെ വധിക്കാനാണ് 9: 123 ല്‍ വിശ്വാസികളുടെ സംഘത്തോട് അല്ലാഹു കല്‍പിക്കുന്നത്. അല്ലാഹുവിന്‍റെ പ്രാതിനിധ്യം വഹിക്കുന്ന പ്രവാചകന്മാര്‍ക്കും വിശ്വാസികള്‍ക്കും അല്ലാഹുവിന്‍റെ (ഗ്രന്ഥത്തിന്‍റെ) സ്വഭാവമായിരിക്കണം. അതാണ് 3: 79 ലൂടെ അല്ലാഹു കല്‍പിക്കുന്നത്.
29: 46 ല്‍, വേദത്തിന്‍റെ ആളുകളോട് ഏറ്റവും നല്ലതുകൊണ്ടല്ലാതെ നീ സംവദിക്കുകയുമരുത് -അവരില്‍ നിന്നുള്ള അക്രമികളായവരോടൊഴികെ; നിങ്ങള്‍ പറയുകയും ചെയ്യുക: നിശ്ചയം ഞങ്ങള്‍ ഞങ്ങളിലേക്ക് അവതരിപ്പിക്കപ്പെട്ടതുകൊണ്ടും നിങ്ങളിലേക്ക് അവതരിപ്പിക്കപ്പെട്ടതുകൊണ്ടും വിശ്വസിച്ചിരിക്കുന്നു, ഞങ്ങളുടെ ഇലാഹും നിങ്ങളുടെ ഇലാഹും ഏകനാണ്, ഞങ്ങള്‍ അവന് സര്‍വ്വസ്വം സമര്‍പ്പിച്ചവരുമാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. അഥവാ മറ്റുള്ളവരോട് സംവാദം നടത്തേണ്ടത് ഗ്രന്ഥത്തിന്‍റെ ആശയം കൊണ്ടാണ് എന്നര്‍ത്ഥം. 25: 33 ല്‍ പറഞ്ഞ വേദത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ ഇന്ന് ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ, അതുകൊണ്ട് നാഥനിലേക്ക് വിളിക്കുന്നവനേക്കാള്‍ ന ല്ലവാക്ക് സംസാരിക്കുന്നവന്‍ ആരാണ്, അവന്‍ സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നവനും നിശ്ചയം ഞാന്‍ സര്‍വസ്വം നാഥന് സമര്‍പ്പിച്ചവനാണ് എന്ന് പ്രഖ്യാപിക്കുന്നവനുമാണ് എന്ന് 41: 33 ല്‍ പറഞ്ഞിട്ടുണ്ട്.
28: 87 ല്‍ അല്ലാഹു പ്രവാചകനോട് പറയുന്നു: അല്ലാഹുവിന്‍റെ സൂക്തങ്ങളില്‍ നിന്ന് നിനക്ക് വന്നുകിട്ടിയതിനുശേഷം നിന്നെ അതില്‍ നിന്ന് ആരും തടയാതിരിക്കട്ടെ, നീ നിന്‍റെ നാഥനിലേക്ക് വിളിക്കുകയും ചെയ്യുക, നീ ഒരിക്കലും അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവരില്‍ ഉള്‍പ്പെടുന്നവനുമാകരുത്. നിശ്ചയം, നിന്‍റെ നാഥന്‍ തന്നെയാണ് അവന്‍റെ മാര്‍ഗത്തില്‍ നിന്ന് വഴിപിഴച്ചവന്‍ ആരെന്ന് ഏറ്റവും അ റിയുന്നവന്‍, അവന്‍ തന്നെയാണ് സന്മാര്‍ഗം പ്രാപിച്ചവര്‍ ആരെന്ന് ഏറ്റവും അറിയുന്നവനും എന്ന് 68: 7 ലും, നിശ്ചയം നിന്‍റെ നാഥന്‍ തന്നെയാണ് അവന്‍റെ മാര്‍ഗത്തില്‍ നിന്ന് വഴിപിഴച്ചവന്‍ ആരെന്ന് ഏറ്റവും അറിയുന്നവന്‍, അവന്‍ തന്നെയാണ് ആരാണ് സ ന്‍മാര്‍ഗം ഉപയോഗപ്പെടുത്തിയതെന്ന് ഏറ്റം അറിയുന്നവനും എന്ന് 53: 30 ലും പറഞ്ഞിട്ടുണ്ട്. തന്‍റെ അടിമകളുടെ കുറ്റങ്ങള്‍ വലയം ചെയ്യാന്‍ നിന്‍റെ നാഥന്‍ തന്നെ ഏറ്റവും മതിയായവനാണെന്ന് 25: 58 ലും, ത്രികാലജ്ഞാനിയായ നിന്‍റെ നാഥനെക്കുറിച്ച് ത്രികാലജ്ഞാനമായ അദ്ദിക്റിന്‍റെ രചയിതാവായ ത്രികാലജ്ഞാനിയോടാണ് നീ ചോദിക്കേണ്ടത് എന്ന് 25: 59 ലും പറഞ്ഞിട്ടുണ്ട്.
ഏതാനും സൂക്തങ്ങളുടെ മൗഇളത്തുല്‍ ഹസനത്ത് താഴെക്കൊടുക്കുന്നു:
(1) 2: 113-ാം സൂക്തം ആദ്യഭാഗത്തിന്‍റെ ഹിക്മത്ത് ഇങ്ങനെയാണ്: ജൂതന്‍മാര്‍ പറയുന്നു: 'ക്രൈസ്തവര്‍ ഒന്നുമല്ല' (അവരുടെ പക്കല്‍ സത്യമൊന്നുമില്ല) എന്നാല്‍ ക്രൈസ്തവര്‍ പറയുന്നു: 'ജൂതന്‍മാര്‍ ഒന്നുമല്ല' (അവരുടെ പക്കല്‍ സത്യമൊന്നുമില്ല). അവര്‍ രണ്ടുകൂട്ടരും ഒരേ ഗ്രന്ഥമാണ് തിലാവത്ത് ചെയ്യുന്നത്. ഇതിന്‍റെ 'മൗഇളത്തുല്‍ ഹസനത്ത്' ഇങ്ങനെയാണ്: മുസ്ലിംകള്‍ക്കിടയിലെ ഓരോസംഘടനയും ഇതര സംഘടനകളെക്കുറിച്ച് 'അവര്‍ പോക്കാണ്' എന്നുപറയുന്നു, അതേസമയം 'ഒരേ ഗ്രന്ഥമായ അറബി ഖുര്‍ആനാണ് അവര്‍ പാരായണം ചെയ്യുന്നത്'. ഗ്രന്ഥത്തിന്‍റെ ഉള്ളടക്കമറിയുന്നവര്‍ ക്കാണ് ഇത് കൂടുതല്‍ ബാധകമാവുക. 3: 10 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍ ദീര്‍ഘവീക്ഷണം ചെയ്ത നരകത്തിന്‍റെ വിറകുകളായ കാഫിറുകളും അവര്‍ തന്നെയാണ്. യഥാര്‍ത്ഥ ദീനില്‍ നിന്ന് ഭിന്നിച്ച, അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ക്കിടയിലെ സംഘടനകളെല്ലാം മുശ്രിക്കുകളാണെന്നും അതില്‍ പെട്ടുപോകരുതെന്നും 30: 31-32 സൂക്തങ്ങളിലൂടെ അല്ലാഹു വിശ്വാസികളോട് കല്‍പ്പിച്ചിട്ടുണ്ട്.
(2) ജൂത-ക്രൈസ്തവര്‍ അവരുടെ പണ്ഡിതപുരോഹിതന്മാരെയും മര്‍യമിന്‍റെ പുത്രന്‍ മസീഹിനെയും അല്ലാഹുവിനെക്കൂടാതെ റബ്ബുകളായി തെരെഞ്ഞെടുത്തു, എന്നാല്‍ ഏകഇലാഹായ അവനല്ലാതെ വേറെ ഇലാഹ് ഇല്ലതന്നെ, അവര്‍ ജല്‍പിക്കുന്ന പങ്കാളിത്തത്തില്‍ നിന്നെല്ലാം അവന്‍ അതീതനും പരിശുദ്ധനുമാണ്. അവനുവേണ്ടി മാത്രമല്ലാതെ അവര്‍ ജീവിക്കാന്‍ കല്‍പിക്കപ്പെട്ടിട്ടില്ല എന്ന 9: 31 ന്‍റെ മൗഇളത്തുല്‍ ഹസനത്ത് ഇങ്ങനെയാണ്: ഇന്ന് ഈ സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍, അവരുടെ സംഘടനാനേതാക്കളെയും പണ്ഡിതപുരോഹിതന്‍മാരെയുമാണ് അ ന്ധമായി അനുകരിക്കുന്നത്. 'നിങ്ങളും നിങ്ങളുടെ നേതാക്കളും തമ്മില്‍ ഏതെങ്കിലും വിഷയത്തില്‍ ഭിന്നിച്ചാല്‍ അത് അല്ലാഹുവിലേക്കും റസൂ ലിലേക്കും (അഥവാ അദ്ദിക്റിലേക്ക്) മടക്കുക' എന്ന 4: 59 ന്‍റെ കല്‍പനയൊന്നും അവര്‍ ചെവിക്കൊള്ളുന്നില്ല. നിശ്ചയം പണ്ഡിതപുരോഹിതന്‍മാര്‍ അധികവും ജനങ്ങളുടെ ധനം അവിഹിതമായി തിന്നുകതന്നെ ചെയ്യും, അവര്‍ ജനങ്ങളെ അല്ലാഹുവിന്‍റെ മാര്‍ഗത്തെത്തൊട്ട് തടയുകയും ചെയ്യും എന്ന് 9: 34 ല്‍ അല്ലാഹു വിശ്വാസികളെ വിളിച്ച് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് ചെവിക്കൊള്ളാതെ ഇന്ന് ഫാജിറുകള്‍ ജൂത-ക്രൈസ്തവരേക്കാള്‍ അന്ധമായി കപ ടവിശ്വാസികളായ അവരുടെ മത-രാഷ്ട്രീയ നേതാക്കളെ പിന്തുടരുന്നത് കാണാം. 2: 165-167 വിശദീകരണം നോക്കുക.
(3) നാം ഇസ്റാഈല്‍ സന്തതികള്‍ക്ക് രേഖപ്പെടുത്തി വെച്ചു, 'നിശ്ചയം ഒരുവന്‍ ഒരു ആത്മാവിനെ പ്രതിക്രിയയായിട്ടല്ലാതെ അല്ലെങ്കില്‍ ഭൂമിയില്‍ നാശമുണ്ടാക്കിയതിനല്ലാതെ വധിച്ചുകളഞ്ഞാല്‍ അവന്‍ മനുഷ്യരെ മൊത്തം വധിച്ചതുപോലെയാണ്, ഒരുവ ന്‍ ഒരു ആത്മാവിനെ ജീവിപ്പിച്ചാല്‍ മനുഷ്യസമുദായത്തെ മൊത്തം ജീവിപ്പിച്ചതുപോലെയുമാണ്, നിശ്ചയം അവര്‍ക്ക് വ്യക്തമായ വഴിയും കൊണ്ട് നമ്മുടെ പ്രവാചകന്‍മാര്‍ വന്നിട്ടുണ്ടായിരുന്നു, അതിനുശേഷവും അവരില്‍ അധികപേരും ഭൂമിയില്‍ നാശം വിതക്കുന്നവര്‍ തന്നെയാകുന്നു എന്ന 5: 32 ന്‍റെ മൗഇളത്തുല്‍ ഹസനത്ത് ഇങ്ങനെയാണ്: ആദം സന്തതിയായ ഹാബീലിനെ വധിച്ച ഖാബീലിന് ഭൂമിയില്‍ നടക്കുന്ന എല്ലാ കൊലപാതകങ്ങളുടെയും ശിക്ഷയുടെ ഒരു ഭാഗം ലഭിക്കുമെന്ന് നാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് മറ്റു ജനവിഭാഗങ്ങളേക്കാള്‍ കൊല, കൊള്ള, കവര്‍ച്ച, കള്ളക്കടത്ത്, പൂഴ്ത്തിവെപ്പ്, അളവ് തൂക്കങ്ങളില്‍ കൃത്രിമം കാണിക്കല്‍, മയക്കുമരുന്ന് കച്ചവടം, വര്‍ഗീയത, സാമുദായികത, ദേശീയത, സ്വാര്‍ത്ഥത, സ്വജനപക്ഷപാതം തുടങ്ങി ഭൂമിയെ നശിപ്പിക്കുന്നതും ജനങ്ങളെ കൊല്ലാതെ കൊല്ലുന്നതുമായ എല്ലാ പൈശാചികവൃത്തികളിലും ലോകത്തെവി ടെയും മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഗ്രന്ഥം കഴുതകളെപ്പോലെ വഹിക്കുന്ന ഫുജ്ജാറുകളാണ്. ജൂതരെ ഗ്രന്ഥം വഹിക്കുന്ന കഴുതകളോടാണ് 62: 5 ല്‍ അല്ലാഹു ഉപമിച്ചത്. ഇന്ന് മൊത്തം ജനങ്ങള്‍ക്ക് ഗ്രന്ഥം അദ്ദിക്ര്‍ മാത്രമായതുകൊണ്ട് അവരുടെ സ്ഥാനത്ത് ഗ്രന്ഥം വഹിക്കുന്ന ഫുജ്ജാറുകളാണ് ഈ ഉപമക്ക് ഏറ്റവും അര്‍ഹര്‍. ഇത്തരം അക്രമികളായ ഒരു ജനതയെ അല്ലാഹു സന്മാര്‍ഗത്തിലേക്ക് നയിക്കുകയില്ലെന്ന് പറഞ്ഞുകൊണ്ടാണ് സൂക്തം അവസാനിക്കുന്നത്. 7: 176 ല്‍, നമ്മുടെ സൂക്തങ്ങളെ തള്ളിപ്പറഞ്ഞ ജനതയെ ഉപദ്രവിച്ചാലുമില്ലെങ്കിലും മാറ്റം വരാത്ത പട്ടിയോടാണ് അല്ലാഹു ഉപമിച്ചി രിക്കുന്നത്. അദ്ദിക്റിനെ അവഗണിച്ച് ജീവിക്കുന്ന 25: 18 ല്‍ കെട്ടജനതയെന്ന് വിശേഷിപ്പിക്കപ്പെട്ട ഈ ജനതക്ക് എതിരെത്തന്നെയാണ് 25: 30 പ്രകാരം പ്രവാചകന്‍ ഗ്രന്ഥവും കൊണ്ടുവന്ന് വിധിദിവസം അന്യായം ബോധിപ്പിക്കുന്നത്. ഗ്രന്ഥത്തിന്‍റെ ആശയം അറിഞ്ഞിട്ടും അത് പിന്‍പറ്റാതെ മൂടിവെക്കു ന്ന കപടവിശ്വാസികളെയും ആശയം പഠിക്കാന്‍ കാഴ്ച, കേള്‍വി, ബുദ്ധിശക്തി എന്നിവ ഉപയോഗപ്പെടുത്താത്ത, കന്നുകാലികളെപ്പോലെ -അല്ല, അവയെക്കാള്‍ വഴിപിഴച്ച പ്രജ്ഞയറ്റവരായ ഫുജ്ജാറുകളെയും ന രകത്തില്‍ കുത്തിനിറക്കുമെന്ന് 7: 179 ല്‍ പറഞ്ഞിട്ടുണ്ട്.
(4) ഓ വിശ്വാസികളേ! നിശ്ചയം കള്ള്, ചൂതാട്ടം, ബിംബങ്ങളാകുന്ന പ്രതിഷ്ഠകള്‍, അമ്പ്കൊണ്ടുള്ള നറുക്കെടുപ്പ് മുതലായവയെല്ലാം പിശാചിന്‍റെ പ്രവൃത്തികളില്‍ പെട്ട മാലിന്യങ്ങളാകുന്നു, അപ്പോള്‍ നിങ്ങള്‍ അവനെ വര്‍ജ്ജിക്കുവീന്‍, എന്നാല്‍ നിങ്ങള്‍ക്ക് വിജയം വരിക്കാം എന്ന 5: 90 ന്‍റെ മൗഇളത്തുല്‍ ഹസനത്ത് ഇങ്ങനെയാണ്: സൂക്തത്തില്‍ ലഹരിവസ്തുവായ കള്ളിനെക്കുറിച്ചാണ് പറഞ്ഞതെങ്കിലും അതിനെക്കാള്‍ മാരകമായ കഞ്ചാവ്, മറ്റു ലഹരിവസ്തുക്കള്‍ (ബ്രൗണ്‍ ഷുഗര്‍, ഹഷീഷ്, എം ഡി എം എ) എന്നിവ അതിന്‍റെ മൗഇളത്തുല്‍ ഹസനത്ത് അനുസരിച്ചാണ് നിഷിദ്ധമാകുന്നത്. അവയെല്ലാം പിശാചിന്‍റെ കാല്‍പാടുകള്‍ തന്നെയാണ്, അതുകൊണ്ടാണ് 'അവയെ വര്‍ജ്ജിക്കുവീന്‍' എന്നുപറയാതെ 'അവനെ വര്‍ജ്ജിക്കുവീന്‍' എന്നുപറഞ്ഞത്. ചൂതാട്ടത്തിന്‍റെ മൗഇളത്തില്‍ ജനങ്ങളെ ചൂഷണം ചെയ്യുന്ന പലിശ, ശീട്ടുകളി, ലോട്ടറി, റമ്മി, കള്ളക്കടത്ത്, കുഴല്‍പ്പണം തുടങ്ങിയവയെല്ലാം ഉള്‍പ്പെടും. പ്രതിഷ്ഠകളില്‍ ബലിയര്‍പ്പിക്കുന്നതിന്‍റെ മൗഇളത്തില്‍ ബദ്രീങ്ങള്‍, മുഹ്യുദ്ദീന്‍ ശൈഖ്, ഓമാനൂര്‍ ശുഹദാക്കള്‍ തുടങ്ങിയവരുടെ പേരില്‍ നേര്‍ച്ച നടത്തല്‍; ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, കായ്ക്കനികള്‍ എന്നിവ വഴിപാടായി നേര്‍ച്ചയാക്കല്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നതാണ്. 6: 145 ല്‍, അല്ലാഹുവിനല്ലാതെ മറ്റുള്ളവര്‍ക്ക് നീക്കിവെച്ച നേര്‍ച്ചവസ്തുക്കളെ പന്നി മാംസത്തിന്‍റെ കൂട്ടത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 2: 173 വിശദീകരണം നോക്കുക.
(5) നിശ്ചയം നമ്മുടെ സൂക്തങ്ങളെ തള്ളിപ്പറഞ്ഞ് കളവാക്കുകയും അതുകൊള്ളെ എല്ലാം പഠിച്ചുതികഞ്ഞവനാണെന്ന് അഹന്ത നടിക്കുകയും ചെയ്യുന്ന വരാരോ, അവര്‍ക്കുവേണ്ടി ആകാശങ്ങളുടെ വാതിലുകള്‍ തുറക്കപ്പെടുകയില്ല, അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയുമില്ല -തുന്നല്‍ക്കാരന്‍റെ സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകം പ്രവേശിക്കുന്നതുവരെ, അപ്രകാരമാണ് നാം ഭ്രാന്തന്‍മാര്‍ക്ക് പ്രതിഫലം കൊടുക്കുക എന്ന 7: 40 ന്‍റെ മൗഇളത്തുല്‍ ഹസനത്ത് ഇങ്ങനെയാണ്: നിശ്ചയം നമ്മുടെ സൂക്തങ്ങള്‍ വിശദീകരിക്കുകയും അതിനെ ലോകര്‍ക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുന്നവരുണ്ടല്ലോ, അവര്‍ക്കുവേണ്ടി ആകാശത്തിന്‍റെ വാതിലുകള്‍ തുറന്നു വെക്കുകയും വിചാരണ കൂടാതെ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നതാണ്, അപ്രകാരമാണ് നാം അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്നവര്‍ക്ക് പ്രതിഫലം കൊടുക്കുക.
(6) സബഅ് വാസികളുടെയും അനുഗ്രഹീതനാടായ ഫലസ്തീനിന്‍റെയും ഇടയില്‍ രാപകല്‍ ഭേദമന്യേ സുരക്ഷിതമായി യാത്ര ചെയ്യുമ്പോള്‍ വിശ്രമിക്കാന്‍ ഉതകുമാറുള്ള ചെറിയ ചെറിയ നാടുകള്‍ ഉണ്ടാക്കിയിട്ടുണ്ടായിരുന്നു, എന്നാല്‍ അവര്‍ പ്രാര്‍ത്ഥിച്ചു: ഞങ്ങളുടെ നാഥാ, ഞങ്ങളുടെ യാത്രക്ക് നീ വഴിദൂരം വര്‍ദ്ധിപ്പിക്കേണമേ. അവര്‍ സ്വന്തത്തോട് അക്രമം പ്രവര്‍ത്തിക്കുകയും ചെയ്തു, അപ്പോള്‍ നാം അവരെ ഛിന്നഭിന്നമാക്കി ചരിത്രത്തിന്‍റെ ഭാഗമാക്കിമാറ്റി എന്ന് 34: 18-19 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇവിടെ ഞങ്ങളുടെ യാത്രാദൂരം വര്‍ദ്ധിപ്പിക്കേണമേ എന്ന് പ്രാര്‍ത്ഥിച്ചു എന്നുപറഞ്ഞതിന്‍റെ വിവക്ഷ വഴിനീളെ അവര്‍ കൊള്ളയും കവര്‍ച്ചയും ആരംഭിക്കുകയും അത് വ്യാപിച്ച് യാത്രാമാര്‍ഗം സുരക്ഷിതമല്ലാതായിത്തീരുകയും രാവും പകലും ഭേദമന്യേ സഞ്ചരിക്കാന്‍ പറ്റാതാവുകയും അതുവഴി അവരുടെ യാത്രാദൈര്‍ഘ്യം വര്‍ദ്ധിക്കുകയും ചെയ്തു എന്നാണ്. ഇതിന്‍റെ മൗഇളത്തുല്‍ ഹസനത്ത് ഇങ്ങനെ യാണ്: മനുഷ്യരുടെ ഐക്യവും രക്തച്ചൊരിച്ചിലും ഇല്ലാതാക്കി ഭൂമിയെ അതിന്‍റെ സന്തുലിതാവസ്ഥയില്‍ നിലനിര്‍ത്താനുള്ള ഏക ഉപാധിയായ ഗ്രന്ഥം, ആശയമില്ലാതെ വഹിക്കുന്ന ഫുജ്ജാറുകള്‍ അത് സ്വയം ഉപയോഗപ്പെടുത്താതിരിക്കുകയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതിരിക്കുകയും ചെയ്യുകവഴി -ഞങ്ങളുടെ നാഥാ, ആകാശം പൊട്ടിപ്പിളരുന്ന, സൂര്യനും ചന്ദ്രനും ഒരുമിക്കുന്ന, സമുദ്രങ്ങള്‍ കത്തിയെരിയുന്ന, ഭൂമി അതിന്‍റെ റിക്കാര്‍ഡ് സമര്‍പ്പിക്കുന്ന ദിവസം ഞങ്ങള്‍ക്ക് വേഗത്തില്‍ കൊണ്ടുവരിക- എന്ന പ്രാര്‍ത്ഥനയിലാണ് എന്നാണ്.
(7) അദ്ദിക്ര്‍ കൂടാതെ ഭൂമിയില്‍ അഹംഭാവം നടിച്ച് നടക്കുന്നവരെ എന്‍റെ സൂക്തങ്ങളെത്തൊട്ട് ഞാന്‍ പിന്തിരിപ്പിച്ചുകളയുകതന്നെ ചെയ്യും, അവര്‍ ഏത് ദൃഷ്ടാന്തം കണ്ടാലും അതില്‍ വിശ്വസിക്കുകയില്ല, ദുര്‍മാര്‍ഗം കണ്ടാല്‍ അവര്‍ അത് തെരഞ്ഞെടുക്കുന്നതുമാണ്, അവരുടെ സ്വഭാവം ഇങ്ങനെയായത്, അവര്‍ നമ്മുടെ സൂക്തങ്ങളെ കളവാക്കിയതുകൊണ്ടും അതിനോട് അശ്രദ്ധ കാണിച്ചതുകൊണ്ടുമാണ് എന്ന 7: 146 ന്‍റെ മൗഇളത്തുല്‍ ഹസനത്ത് ഇങ്ങനെയാണ്: ഗ്രന്ഥത്തെക്കുറിച്ച് അറിവില്ലാതെ പണ്ഡിതനാണെന്ന് ധരിച്ച്, വാദിച്ച് വേഷഭൂഷാദികള്‍ അണിഞ്ഞ് നടക്കുന്നവരെ അല്ലാഹു അദ്ദിക്റില്‍ നിന്ന് പിന്തിരിപ്പിച്ച് കളയുന്നതാണ്. ഇന്ന് ഫുജ്ജാറുകളിലെ കപടവിശ്വാസികളായ പണ്ഡിതന്‍മാരുടെ സ്ഥിതിയാണിത്. അവര്‍ യഥാര്‍ത്ഥ ഗ്രന്ഥമായ അദ്ദിക്ര്‍ പഠിച്ചിട്ടില്ല, എന്നാല്‍ സൃഷ്ടികള്‍ എഴുതിയുണ്ടാക്കിയ ഫുജ്ജാര്‍ കിതാബുകള്‍ പഠിച്ചിട്ടുമുണ്ട്. ഗ്രന്ഥം കൊണ്ട് പ്രൗഢരാകണമെന്നും അഹങ്കരിക്കണമെന്നും മറ്റാരെയും ആശ്രയിക്കാതെ സ്വയം പര്യാപ്തരായിത്തീരണമെന്നുമാണ് 3: 79 ലൂടെ പഠിപ്പിച്ചിട്ടുള്ളത്. അദ്ദിക്റിന് സര്‍വ്വപ്രധാനം കൊടുക്കാത്തവരെ സന്മാര്‍ഗത്തില്‍ നിന്ന് പിന്തിരിപ്പിച്ചുകളയുമെന്ന് 2: 185 ന്‍റെ വിശദീകരണമായിക്കൊണ്ട് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. ഗ്രന്ഥത്തിന്‍റെ ആശയമായ അദ്ദിക്റാണ് ഐശ്വര്യം, അതിനുശേഷം ദാരിദ്ര്യമില്ല, അതില്ലാതെ ഐശ്വര്യവുമില്ല എന്നും നാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. ഗ്രന്ഥത്തെ മുന്നില്‍ നടത്തുന്നവരെ ആ ഗ്രന്ഥം അതിന്‍റെ ഉടമയിലേക്ക് -പ്രകാശത്തിലേക്ക്- കൊണ്ടുപോകും. ഗ്രന്ഥത്തെ പിന്നില്‍ നടത്തുന്നവരെ അത് നരകത്തിലേക്ക് -പിശാചിന്‍റെ താവളത്തിലേക്ക്- തള്ളിവിടുമെന്നും നാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. അവരുടെ പ്രവൃത്തികള്‍ മുഴുവന്‍ പാഴായിപ്പോയി, അവര്‍ പരലോകത്തില്‍ എല്ലാം നഷ്ടപ്പെട്ടവരാണ് എന്നാണ് അടുത്ത സൂക്തമായ 7: 147 ല്‍ പ്രഖ്യാപിക്കുന്നത്. ഗ്രന്ഥത്തിന്‍റെ ആശയമില്ലെങ്കില്‍ അഥവാ അദ്ദിക്റിനെ സത്യപ്പെടുത്തിയില്ലെങ്കില്‍ നമസ്ക്കാരം, നോമ്പ്, ഹജ്ജ്, ഉംറ, ദാനധര്‍മ്മങ്ങള്‍, പ്രാര്‍ത്ഥനകള്‍ തുടങ്ങിയവയൊന്നും തന്നെ സ്വീകരിക്കപ്പെടുകയില്ല എന്നും പ്രവൃത്തികള്‍ മുഴുവന്‍ പാഴായിപ്പോകുമെന്നും നരകത്തില്‍ പ്രവേശിപ്പിക്കപ്പെടുമെന്നും 2: 39, 121, 186; 3: 21-22; 5: 10, 86; 7: 35-36; 9: 53-55; 18: 103-105; 25: 65-66; 39: 63; 40: 78, 85; 47: 8-9; 57: 19; 63: 9; 64: 10 തുടങ്ങിയ സൂക്തങ്ങളിലെല്ലാം മൗഇളത്ത് നല്‍കിയിട്ടുണ്ട്.
ചുരുക്കത്തില്‍ എല്ലാ മുഹ്ക്കമത്തായ സൂക്തങ്ങള്‍ക്കും മൗഇളത്തുണ്ട്. അല്ലാഹുവിന്‍റെ കോപം വര്‍ഷിച്ച ജനതയുടെ സ്ഥാനത്തും വഴിപിഴച്ച ജനതയുടെ സ്ഥാനത്തും ശിര്‍ക്ക് ചെയ്യുന്നവരുടെ സ്ഥാനത്തുമെല്ലാം ഇന്ന്, ഗ്രന്ഥം കിട്ടിയിട്ട് അതിന്‍റെ ആശയം സ്വയം ഉപയോഗപ്പെടുത്താത്ത, മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ കൊടുക്കാത്ത ഫുജ്ജാറുകളാണുള്ളത്. പ്രാര്‍ത്ഥനകള്‍ സ്വീകരിക്കപ്പെടാന്‍ രണ്ട് നിബന്ധനകള്‍ 2: 186 ലും, അറിവില്ലായ്മ കൊണ്ട് സംഭവിച്ച ഏത് കുറ്റങ്ങളും ഏറ്റുപറഞ്ഞ് പിന്നീട് കര്‍മ്മങ്ങള്‍ നന്നാക്കിത്തീര്‍ത്താല്‍ മതിയെന്ന് 39: 53-55 സൂക്തങ്ങളിലും പറയുന്നു. വിശ്വാസികളുടെ സംഘമുണ്ടെങ്കില്‍ അധികാരം നല്‍കുമെന്ന് 24: 55 ല്‍ പറഞ്ഞിട്ടുണ്ട്. വിശ്വാസികളോട് മാത്രമാണ് നമസ്കാരവും നോമ്പും സകാത്തും കല്‍പിച്ചിട്ടുള്ളത്. അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന കാഫിറുകളുടെ പ്രാര്‍ത്ഥന വഴികേടല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല എന്ന് 13: 14; 40: 50 സൂക്ത ങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
3: 7 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്കുശേഷം അറബി ഖുര്‍ആന്‍ വായിക്കുന്നത് മൂന്ന് വിഭാഗക്കാരാണ്. ഇവരില്‍ രണ്ട് വിഭാഗങ്ങള്‍ ഫു ജ്ജാറുകളാണ്. അഥവാ അറബി ഖുര്‍ആനിന്‍റെ ആശയം അറിഞ്ഞിട്ട് അത് മൂടിവെക്കുന്ന കപടവിശ്വാസികളും ആശയം അറിയാതെ അറബി ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ഫാജിറുകളും. ഈ രണ്ടുകൂട്ടരും അടങ്ങിയതാണ് 3: 10; 4: 150-151 സൂക്തങ്ങളില്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകള്‍. മൂന്നാമത്തെ വിഭാഗമായ വിശ്വാസികള്‍ അദ്ദിക്റിനെ സത്യപ്പെടുത്തുന്നവരും പ്രചരിപ്പിക്കുന്നവരുമാണെങ്കില്‍ ആത്മാവിനെ പരിഗണിക്കാത്ത ഫുജ്ജാറുകള്‍ 56: 82 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവരാണ്. ലോകത്തെവിടെയും വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ഒറ്റപ്പെട്ട വിശ്വാസിയുടെ പ്രാര്‍ത്ഥനാരീതിയും ജീവിതരീതിയും 7: 205-206 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 3: 7, 101-103, 138 വിശദീകരണം നോക്കുക.