( അന്നിസാഅ് ) 4 : 3

وَإِنْ خِفْتُمْ أَلَّا تُقْسِطُوا فِي الْيَتَامَىٰ فَانْكِحُوا مَا طَابَ لَكُمْ مِنَ النِّسَاءِ مَثْنَىٰ وَثُلَاثَ وَرُبَاعَ ۖ فَإِنْ خِفْتُمْ أَلَّا تَعْدِلُوا فَوَاحِدَةً أَوْ مَا مَلَكَتْ أَيْمَانُكُمْ ۚ ذَٰلِكَ أَدْنَىٰ أَلَّا تَعُولُوا

അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് നീതിപാലിക്കാന്‍ സാധിക്കുകയില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കിലോ, അപ്പോള്‍ നിങ്ങള്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള സ്ത്രീകളില്‍നിന്ന് ഈരണ്ടോ മുമ്മൂന്നോ നന്നാലോ പേരെ വിവാഹം ചെയ്തു കൊള്ളുക, എന്നാല്‍ അവര്‍ക്കിടയില്‍ നീതിപാലിക്കാന്‍ സാധിക്കുകയില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ അപ്പോള്‍ ഒരുവളെ മാത്രം വിവാഹം ചെയ്യുക, അല്ലെങ്കില്‍ നിങ്ങളുടെ വലംകൈ അധീനപ്പെടുത്തിയ സ്ത്രീകളെ, അതാണ് നിങ്ങള്‍ അതിര് കവിയാതിരിക്കാന്‍ ഏറ്റവും ഉചിതമായിട്ടുള്ളത്.

ജാഹിലിയ്യാകാലത്ത് ഓരോരുത്തര്‍ക്കും ഒരേസമയം പത്തോ അതിലധികമോ ഭാ ര്യമാരുണ്ടായിരുന്നു. വൈവാഹിക ജീവിതത്തില്‍ സ്ത്രീകളോട് കാണിക്കുന്ന ഇത്തരം അനീതികള്‍ മുന്നില്‍ കണ്ടിട്ടായിരുന്നു 16: 58-59 സൂക്തങ്ങളില്‍ പറഞ്ഞതുപോലെ പെ ണ്‍കുട്ടികള്‍ ജനിച്ചാല്‍ മാതാ-പിതാക്കള്‍ അവരെ ജീവനോടെ കുഴിച്ചുമൂടിയിരുന്നത്. അ നാഥകളായ പെണ്‍കുട്ടികളെപ്പറ്റി ആരും ചോദിക്കാനില്ലല്ലോ എന്ന് കരുതി അവരുടെ ധ നവും സൗന്ദര്യവും കണ്ട് അവരെ വളര്‍ത്തിയിരുന്നവര്‍ വിവാഹമൂല്യം പോലും നല്‍കാ തെ വിവാഹം ചെയ്യുകയും അവരോട് പലവിധത്തിലുള്ള അനീതികള്‍ കാണിക്കുകയും ചെയ്തിരുന്നു. അനാഥകളായ പെണ്‍കുട്ടികളോട് നീതിയില്‍ വര്‍ത്തിക്കാനാവുന്നില്ലെങ്കില്‍ അവരെ വിവാഹം ചെയ്യരുത് എന്നും അനാഥകളെ എന്നുമാത്രമല്ല, ഒരു കാരണവശാലും നാലില്‍ കൂടുതല്‍ സ്ത്രീകളെ വിവാഹബന്ധത്തില്‍ നിലനിര്‍ത്തരുതെന്നും ഈ സൂക്തം കല്‍പ്പിക്കുന്നു. അനാഥകള്‍ ഏത് മാതാവിന്‍റെ കൂടെയാണോ ഉള്ളത്, ആ സ്ത്രീയെ വിവാഹം ചെയ്തിട്ടെങ്കിലും അനാഥകളെ സംരക്ഷിക്കണമെന്നും ഈ സൂക്തം പഠിപ്പിക്കുന്നു. അങ്ങനെ അനാഥകള്‍ അവരുടെ പിതാക്കളുടെ അഭാവത്തില്‍ മാതാക്കളുടെ സംരക്ഷണത്തില്‍ തന്നെയാണ് വളരേണ്ടത്. അനാഥകളെയും അഗതികളായ അവരുടെ മാതാക്കളെയും സംരക്ഷിക്കേണ്ടത് സമൂഹത്തിന്‍റെ ബാധ്യതയാണ്. എന്നാല്‍ ഇതിന് വിപരീതമായി അനാഥശാലകള്‍ ഉണ്ടാക്കുകയും അവിടെ അനാഥകളെ അവരുടെ മാതാക്കളില്‍ നിന്നുകൂടി അകറ്റി കൂടുതല്‍ നാഥനില്ലായ്മയിലേക്ക് തള്ളിവിടുകയും ചെയ്യുന്ന സ മ്പ്രദായമാണ് അദ്ദിക്റിനെ വിസ്മരിച്ച് ജീവിക്കുന്ന കെട്ടജനതയില്‍ ഇന്ന് എവിടെയും ക ണ്ടുവരുന്നത്. അങ്ങനെ എല്ലാ തിന്മകളും ദുശ്ശീലങ്ങളും അനാഥശാലകളില്‍ നിന്ന് പു റത്തുവരുന്ന അനാഥകള്‍ വഴി സമൂഹത്തില്‍ പടര്‍ന്നുകൊണ്ടിരിക്കുന്നു. 

മുന്‍കാലങ്ങളില്‍ യുദ്ധത്തില്‍ ബന്ദികളായി പിടിക്കപ്പെടുകയും ഭരണാധികാരിക ളാല്‍ സംരക്ഷണത്തിനുവേണ്ടി ഏല്‍പ്പിക്കപ്പെടുകയും ചെയ്ത സ്ത്രീകളാണ് 'നിങ്ങളു ടെ വലംകൈ അധീനപ്പെടുത്തിയ സ്ത്രീകള്‍' എന്ന് പറയുന്നവരില്‍ ഉള്‍പ്പെടുക. 23: 5-6 ല്‍, വിജയം വരിക്കുന്ന വിശ്വാസികളുടെ സ്വഭാവം പറഞ്ഞ കൂട്ടത്തില്‍ അവര്‍ തങ്ങളുടെ ഭാര്യമാരിലും അല്ലെങ്കില്‍ വലം കൈ അധീനപ്പെടുത്തിയ സ്ത്രീകളിലും ഒഴികെ തങ്ങളുടെ ഗുഹ്യസ്ഥാനങ്ങള്‍ സൂക്ഷിക്കുന്നവരുമാണ്, അപ്പോള്‍ അവര്‍ ഒരു ആക്ഷേപത്തി നും അര്‍ഹരല്ല എന്ന് പറഞ്ഞിട്ടുണ്ട്. 24: 32 ല്‍, നിങ്ങളിലെ അവിവാഹിതകളെയും നി ങ്ങളുടെ അധീനതയിലുള്ള സജ്ജനങ്ങളായ പുരുഷന്‍മാരെയും അടിമസ്ത്രീകളെയും നിങ്ങള്‍ വിവാഹം ചെയ്യിപ്പിക്കുക, അവര്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു അവന്‍റെ അനുഗ്ര ഹത്തില്‍ നിന്ന് അവരെ സമ്പന്നരാക്കുന്നതാണ്, അല്ലാഹു വിശാലജ്ഞാനിയാണ് എന്നും; 24: 33 ല്‍, വിവാഹം ചെയ്യുന്നതിന് സാമ്പത്തികശേഷി ഇല്ലാത്തവര്‍ അല്ലാഹു അവന്‍റെ ഔ ദാര്യത്തില്‍ നിന്ന് അവനെ ഐശ്വര്യവാനാക്കുന്നതുവരെ അവന്‍റെ സദാചാരം കാത്തുസൂക്ഷിച്ചുകൊണ്ടുള്ള ജീവിതം കൊണ്ട് തൃപ്തിപ്പെടട്ടെ, മോചനപത്രം എഴുതിക്കിട്ടാന്‍ ആഗ്രഹിക്കുന്ന അടിമക്ക് അതില്‍ വല്ല നന്മയുമുണ്ടെന്നറിഞ്ഞാല്‍ അവര്‍ക്ക് മോചനപ ത്രം എഴുതിക്കൊടുക്കുകയും നിങ്ങള്‍ക്ക് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളില്‍ നിന്ന് അവര്‍ക്ക് നല്‍കുകയും ചെയ്യുക, ചാരിത്ര്യവതികളായ അടിമസ്ത്രീകളെ ഐഹികലാഭം മോഹിച്ച് വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയുമരുത്, നിങ്ങളുടെ നിര്‍ബന്ധത്തിന് വിധേയമായിക്കൊണ്ടാണ് അവര്‍ അത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരുന്നതെങ്കില്‍ അ ല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കുന്നതാണ്, അല്ലാഹു ഏറെപ്പൊറുക്കുന്ന കാരുണ്യവാനാണ് എന്നും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ന് വിശ്വാസികളുടെ സംഘമില്ലാത്തതിനാ ല്‍ യുദ്ധമില്ല, അതുകൊണ്ടുതന്നെ വലതുകൈ അധീനമാക്കിയ സ്ത്രീകളോ അടിമ സ്ത്രീകളോ ഇല്ല. അവസാന കാലഘട്ടമായ ഇന്ന് 2: 187 ല്‍ വിവരിച്ച പ്രകാരം ആസ്യ, മ ര്‍യം എന്നിവരെ മാതൃകയാക്കാനാണ് വിശ്വാസികളായ പുരുഷന്മാരോടും സ്ത്രീകളോ ടും പറഞ്ഞിട്ടുള്ളത്. ഇന്ന് അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ഒറ്റപ്പെട്ട വിശ്വാസി സ്വീകരിക്കേണ്ട പ്രാര്‍ത്ഥനാ രീതിയും ജീവിതരീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 2: 185, 221; 3: 16-17; 9: 67-68; 57: 21 വിശദീകരണം നോക്കുക.