( അഹ്സാബ് ) 33 : 9

يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا نِعْمَةَ اللَّهِ عَلَيْكُمْ إِذْ جَاءَتْكُمْ جُنُودٌ فَأَرْسَلْنَا عَلَيْهِمْ رِيحًا وَجُنُودًا لَمْ تَرَوْهَا ۚ وَكَانَ اللَّهُ بِمَا تَعْمَلُونَ بَصِيرًا

ഓ വിശ്വാസികളായിട്ടുള്ളവരേ! നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹം വര്‍ഷിച്ചത് നിങ്ങള്‍ സ്മരിക്കുവീന്‍, നിങ്ങളുടെ അടുത്തേക്ക് ശത്രുസേനകള്‍ വന്ന സന്ദര്‍ഭം! അപ്പോള്‍ നാം അവരുടെ മേല്‍ ഒരു കാറ്റിനെയും നിങ്ങള്‍ കാ ണാത്ത സൈന്യങ്ങളെയും അയക്കുകയുണ്ടായി, അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തി ക്കുന്നതെല്ലാം വീക്ഷിച്ചുകൊണ്ടിരിക്കുന്നവനാണ്. 

ഹിജ്റ: 5-ാംവര്‍ഷം വിവിധ അറബി ഗോത്രങ്ങളില്‍ നിന്നുള്ള സംഘങ്ങള്‍ ഒത്തു ചേര്‍ന്ന് പതിനായിരത്തോളം വരുന്ന ഒരു സൈന്യം രൂപീകരിച്ച് പ്രവാചകനെയും സം ഘത്തെയും അക്രമിക്കാന്‍ മദീനയുടെനേരെ വരികയുണ്ടായി. മദീനയില്‍ ശത്രുസൈന്യം പ്രവേശിക്കുന്നത് തടയുന്നതിന് വേണ്ടി യുദ്ധതന്ത്രമായിക്കൊണ്ട് പേര്‍ഷ്യക്കാരനായി രുന്ന സല്‍മാനുല്‍ ഫാരിസിയുടെ നിര്‍ദ്ദേശപ്രകാരം വിശ്വാസികള്‍ കിടങ്ങ് കീറുകയുണ്ടാ യി. പ്രസ്തുത സംഭവം ഖന്തഖ് (കിടങ്ങ്) യുദ്ധം എന്നപേരില്‍ അറിയപ്പെട്ടത് അതു കൊണ്ടാണ്. ശത്രുസൈന്യത്തെ പ്രതിരോധിച്ചുകൊണ്ട് ഒരു മാസക്കാലത്തോളം പ്രവാചകനും അനുയായികളും കിടങ്ങിന് അരികില്‍ കഴിച്ചുകൂട്ടുകയുണ്ടായി. അവസാനം അ ല്ലാഹു ഒരു മണല്‍ക്കാറ്റ് അടിപ്പിക്കുകയും അതുവഴി ശത്രുക്കള്‍ തമ്പടിച്ചിരുന്ന കൂടാര ങ്ങളെല്ലാം കാറ്റില്‍ പറന്നുപോകുകയും അവര്‍ ഭയവിഹ്വലരായി നിലനില്‍പ്പില്ലാതെ ഓ ടിപ്പോവുകയുമാണുണ്ടായത്. 'കാണാത്ത സൈന്യങ്ങള്‍' കൊണ്ടുദ്ദേശിക്കുന്നത് മലക്കു കളാണ്. 3: 124-127; 8: 12 വിശദീകരണം നോക്കുക.