( അൽ അന്‍ഫാല്‍ ) 8 : 12

إِذْ يُوحِي رَبُّكَ إِلَى الْمَلَائِكَةِ أَنِّي مَعَكُمْ فَثَبِّتُوا الَّذِينَ آمَنُوا ۚ سَأُلْقِي فِي قُلُوبِ الَّذِينَ كَفَرُوا الرُّعْبَ فَاضْرِبُوا فَوْقَ الْأَعْنَاقِ وَاضْرِبُوا مِنْهُمْ كُلَّ بَنَانٍ

നിന്‍റെ നാഥന്‍ മലക്കുകളോട് ദിവ്യസന്ദേശം നല്‍കിയ സന്ദര്‍ഭം! നിശ്ചയം ഞാന്‍ നിങ്ങളോടൊപ്പമുണ്ട്, അപ്പോള്‍ നിങ്ങള്‍ വിശ്വാസികളെ ഉറപ്പിച്ചു നിര്‍ത്തുക, കാഫിറുകളുടെ ഹൃദയങ്ങളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുക തന്നെ ചെയ്യും, അതുകൊണ്ട് നിങ്ങള്‍ അവരുടെ പിരടികളില്‍ വെട്ടുക, അവരെ തിരിച്ചറിയാത്തവണ്ണം അവരുടെ വിരല്‍ത്തുമ്പുകളടക്കം വെട്ടിക്കളയുക!

8: 17 ല്‍ പറഞ്ഞതുപോലെ അല്ലാഹുവിന്‍റെ കല്‍പനപ്രകാരം പ്രവാചകന്‍ ഒരു പിടി മണ്ണ് വാരി 'മുഖങ്ങള്‍ വികൃതമാകട്ടെ' എന്നുപറഞ്ഞ് ശത്രുക്കള്‍ക്കുനേരെ എറി ഞ്ഞുകൊണ്ടാണ് ബദ്ര്‍ യുദ്ധം ആരംഭിച്ചത്. അപ്പോള്‍ ആ മണല്‍തരികള്‍ ശത്രുക്കള്‍ ഓരോരുത്തരുടെയും കണ്ണുകളില്‍ 'മിസൈല്‍' എന്നോണം തറക്കുകയും അവര്‍ കണ്ണ് കാണാതെ പരസ്പരം വെട്ടാന്‍ തുടങ്ങുകയും ചെയ്തു. അതോടനുബന്ധിച്ച് വിശ്വാസികളും ആഞ്ഞടിക്കുകയാണുണ്ടായത്. പ്രവാചകന്‍ എറിഞ്ഞതിനെക്കുറിച്ച് 'നീ എറിഞ്ഞപ്പോള്‍ നീ എറിഞ്ഞിട്ടില്ല, അല്ലാഹുവാണ് എറിഞ്ഞത്' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ ഉടമയായ നാഥന്‍ എല്ലാ കാര്യങ്ങളും അടിമകളെക്കൊണ്ട് ചെയ്യിപ്പിക്കുകയാണ് എന്നാണ്. അപ്പോള്‍ ശത്രുക്കളുടെ കണ്ണുകളില്‍ മണല്‍ തരികളെ 'മിസൈല്‍' എന്നോണം തറപ്പിച്ചത് മലക്കുകള്‍ മുഖേന അല്ലാഹുതന്നെയാണ്. അതുപോലെ മലക്കുകളെ ഇറക്കിയത് ശത്രുക്കളെ വെട്ടാനല്ല, മറിച്ച് വിശ്വാസികളുടെ ആയുധപ്രയോഗങ്ങള്‍ കുറിക്ക് കൊള്ളിക്കുവാനും ആഴത്തില്‍ ആഞ്ഞുപതിപ്പിക്കാനും വേണ്ടിയാണ്. അങ്ങനെ വിശ്വാസികളെക്കുറിച്ച് 'ഇത് സാധാരണ മനുഷ്യരല്ല, മലക്കുകള്‍ തന്നെയാണ്' എന്ന് കാഫിറുകള്‍ വിഭ്രാന്തിയോടെ പറയാനും ഇടവരുത്തുകയുണ്ടായി. ഇക്കാര്യം വിശ്വാസികള്‍ക്ക് മനസ്സിലാകുന്നതിന് വേണ്ടിയാണ് മലക്കുകളെ ഇറക്കി സഹായിച്ചു എന്നുപറയുന്നത്. 75: 4 ല്‍, വിരല്‍ ത്തുമ്പുകള്‍ വിവിധങ്ങളായി സൃഷ്ടിച്ച മനുഷ്യരെ വീണ്ടും സൃഷ്ടിക്കുവാന്‍ കഴിവുള്ളവന്‍ തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞിട്ടുണ്ട്. ഇവിടെ ആളെ തിരിച്ചറിയാത്തവണ്ണം വിരല്‍ത്തുമ്പുകളടക്കം വെട്ടിമാറ്റുകയെന്നാണ് അല്ലാഹു നിര്‍ദേശം നല്‍കുന്നത്. ഇന്ന് ലോകത്തെവിടെയും വിശ്വാസികളുടെ സംഘമില്ലാത്തതിനാല്‍ യുദ്ധമില്ല. 2: 256 ല്‍ വിവരിച്ചതുപോലെ ഇന്ന് വിശ്വാസി നാഥനില്‍ നിന്നുള്ള പൊട്ടിപ്പോകാത്ത പാശമായ അദ്ദി ക്ര്‍ മുറുകെപ്പിടിച്ച് നിലകൊള്ളുകയാണ് വേണ്ടത്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അത് ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് നിഷ്പക്ഷവാനായ നാഥനെ സഹായിക്കുകയും വേണം. അപ്പോള്‍ അവന്‍ ഇ ങ്ങോട്ടും സഹായിക്കുമെന്ന് 22: 40; 47: 7 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 8: 60; 9: 40; 41: 30-32 വിശദീകരണം നോക്കുക.