( അഹ്സാബ് ) 33 : 8
لِيَسْأَلَ الصَّادِقِينَ عَنْ صِدْقِهِمْ ۚ وَأَعَدَّ لِلْكَافِرِينَ عَذَابًا أَلِيمًا
- സത്യസന്ധരോട് അവരുടെ സത്യസന്ധതയെക്കുറിച്ച് ചോദിക്കുന്നതിന് വേണ്ടി, കാഫിറുകള്‍ക്ക് വേണ്ടി വേദനാജനകമായ ശിക്ഷ ഒരുക്കിവെച്ചിട്ടുമുണ്ട്.
സത്യമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ സത്യപ്പെടുത്തിയവരാണ് സൂക്ഷ്മാലുക്കള്‍ എന്ന് 39: 33 ലും; അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന അക്രമികളും കാഫിറുകളുമായവര്‍ക്ക് നരകക്കുണ്ഠത്തില്‍ സ്ഥലം പോരെ യോ എന്ന് 39: 32 ലും ചോദിച്ചിട്ടുണ്ട്. 2: 39; 29: 68; 57: 19 വിശദീകരണം നോക്കുക.