( സബഅ് ) 34 : 10

وَلَقَدْ آتَيْنَا دَاوُودَ مِنَّا فَضْلًا ۖ يَا جِبَالُ أَوِّبِي مَعَهُ وَالطَّيْرَ ۖ وَأَلَنَّا لَهُ الْحَدِيدَ

നിശ്ചയം, ദാവൂദിന് നമ്മില്‍ നിന്നുള്ള ഔദാര്യം നാം നല്‍കിയിട്ടുണ്ട്, ഓ പര്‍ വ്വതങ്ങളേ, നിങ്ങള്‍ അവനോടൊപ്പം എന്നെ പ്രതിധ്വനിപ്പിക്കുവീന്‍, പക്ഷിക ളേ നിങ്ങളും, നാം അവന് ഇരുമ്പ് പതപ്പെടുത്തിക്കൊടുക്കുകയും ചെയ്തു.

ദാവൂദിന് നല്‍കിയ 'ഔദാര്യം' ഗ്രന്ഥമായ സബൂര്‍ ആണ്. അത് കവിതാരൂപത്തിലു ള്ള സങ്കീര്‍ത്തനങ്ങളായിരുന്നു. പ്രവാചകനായ ദാവൂദ് അത് പ്രഭാതത്തിലും പ്രദോഷത്തി ലും ആലപിക്കുമ്പോള്‍ പര്‍വ്വതങ്ങള്‍ അതിനെ പ്രതിധ്വനിപ്പിച്ചും പക്ഷികള്‍ ചിറകിട്ടടിച്ചും അദ്ദേഹത്തോടൊപ്പം സങ്കീര്‍ത്തനത്തില്‍ പങ്കുചേര്‍ന്നിരുന്നു. 27: 15, 18-19; 38: 17-19 വിശദീ കരണം നോക്കുക.