( സബഅ് ) 34 : 9

أَفَلَمْ يَرَوْا إِلَىٰ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ مِنَ السَّمَاءِ وَالْأَرْضِ ۚ إِنْ نَشَأْ نَخْسِفْ بِهِمُ الْأَرْضَ أَوْ نُسْقِطْ عَلَيْهِمْ كِسَفًا مِنَ السَّمَاءِ ۚ إِنَّ فِي ذَٰلِكَ لَآيَةً لِكُلِّ عَبْدٍ مُنِيبٍ

അവരുടെ മുന്നിലും അവരുടെ പിന്നിലും ആകാശങ്ങളില്‍ നിന്നും ഭൂമിയില്‍ നിന്നുമുള്ളതിലേക്ക് അവര്‍ നോക്കിയിട്ടില്ലെയോ? നാം ഉദ്ദേശിക്കുകയാ ണെങ്കില്‍ ഭൂമിയെക്കൊണ്ട് നാം അവരെ വിഴുങ്ങിപ്പിക്കുകയോ അല്ലെങ്കില്‍ നാം അവരുടെ മേല്‍ ആകാശത്ത് നിന്നുള്ള ഒരു കഷ്ണം വീഴ്ത്തുകയോ ചെയ്യുമായിരുന്നു, നിശ്ചയം അതില്‍ അല്ലാഹുവിലേക്ക് തിരിയുന്ന എല്ലാഓ രോ ദാസനും ഒരു ദൃഷ്ടാന്തം തന്നെയുണ്ട്.

മുന്‍ഗാമികളുടെ മേല്‍ ആകാശത്ത് നിന്നും ഭൂമിയില്‍ നിന്നും ശിക്ഷ ഇറക്കിയതി ല്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുന്നില്ലെയോ എന്നാണ് 'അവരുടെ മുന്നിലും അവരുടെ പിന്നി ലും ആകാശങ്ങളില്‍ നിന്നും ഭൂമിയില്‍ നിന്നുമുള്ളള്ളതിലേക്ക് അവര്‍ നോക്കിയിട്ടില്ലെ യോ' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ. ഇന്ന് ലോകരില്‍ ഇത്തരം സൂക്തങ്ങള്‍ വായിക്കുന്ന ഫുജ്ജാറുകളാണ് പരലോകത്തെ വെടിഞ്ഞുകൊണ്ട് ജീവിതലക്ഷ്യമില്ലാതെ നൈമിഷികമായ നേട്ടങ്ങള്‍ക്ക് വേണ്ടി ധൃതിപ്പെട്ടുകൊണ്ടിരിക്കുന്നത്. നാലാം ഘട്ടമായ ഇഹലോക ജീവിതത്തെക്കുറിച്ച് നാഥന്‍റെ മുന്നില്‍ ഉത്തരം പറയണമെന്ന ബോധമില്ലാത്ത അവരെ 7: 176 ല്‍ ഉപദ്രവിച്ചാലും ഇല്ലെങ്കിലും മാറ്റം വരാത്ത നായയോടാണ് ഉപമിച്ചിട്ടുള്ളത്. 7: 97-98; 8: 22; 23: 71; 28: 81 വിശദീകരണം നോക്കുക.