( അല്‍ ബഖറ ) 2 : 119

إِنَّا أَرْسَلْنَاكَ بِالْحَقِّ بَشِيرًا وَنَذِيرًا ۖ وَلَا تُسْأَلُ عَنْ أَصْحَابِ الْجَحِيمِ

നിശ്ചയം നിന്നെ നാം അയച്ചിട്ടുള്ളത് സത്യവും കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പു നല്‍കുന്നവനുമായിട്ടാണ്, ജ്വലിക്കുന്ന നരകവാസികളെക്കുറിച്ച് നീ ചോദിക്കപ്പെടുകയുമില്ല.

2: 147; 7: 8-9; 10: 108; 17: 105; 39: 41, 69, 75; 43: 78 തുടങ്ങി 256 സ്ഥലങ്ങളില്‍ അദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്നായ സത്യം എന്നത് പരാമര്‍ശിച്ചിട്ടുണ്ട്. എല്ലാ പ്രവാചകന്മാ രും അയക്കപ്പെട്ടിട്ടുള്ളത് സത്യവും തെളിവുമായ അദ്ദിക്ര്‍ കൊണ്ടാണെന്നും അത് അവ തരിപ്പിക്കപ്പെട്ടത് പ്രപഞ്ചനാഥനായ അല്ലാഹുവിനെക്കൂടാതെ സേവിക്കപ്പെടാന്‍ മറ്റാരുമില്ല എന്ന് ജനങ്ങളെ ഉണര്‍ത്താനുമാണ് എന്നും 21: 24 ല്‍ പറഞ്ഞിട്ടുണ്ട്. സത്യമായ അ ദ്ദിക്ര്‍ പിന്‍പറ്റാത്തവരെല്ലാം മിഥ്യയാണ് പിന്‍പറ്റുന്നതെന്നും മിഥ്യയാകട്ടെ ഉടയാനുള്ളതാണെന്നും 17: 81 ലും; അല്ലാഹുവിന്‍റെ കല്‍പന വന്നെത്തുമ്പോള്‍ സത്യം കൊണ്ട് വി ധി കല്‍പിക്കുകയായി, അപ്പോള്‍ മിഥ്യാവാദികള്‍ നഷ്ടപ്പെട്ടവരായിരിക്കുമെന്ന് 40: 78 ലും പറഞ്ഞിട്ടുണ്ട്. സത്യമായ അദ്ദിക്റിനെ തള്ളിപ്പറയുന്ന ഫുജ്ജാറുകള്‍ ജ്വലിക്കുന്ന ന രകത്തിലാണെന്ന് 82: 14 ല്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ആ യിരത്തില്‍ ഒന്നായ വിശ്വാസിക്ക് ഗ്രന്ഥവും പ്രവാചകനും ശുഭവാര്‍ത്താദായകമാണെങ്കി ല്‍ ഫുജ്ജാറുകളായ ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതിന് ഗ്രന്ഥവും പ്ര വാചകനും താക്കീതും എതിര്‍ സാക്ഷിയുമാണ്. വിധിദിവസം അക്രമികള്‍ 'അദ്ദിക്ര്‍ എ നിക്ക് വന്നുകിട്ടിയതിനുശേഷം ഇന്നാലിന്നവനാണല്ലോ എന്നെ അതില്‍ നിന്ന് തടഞ്ഞത്, പിശാച് മനുഷ്യന് മഹാവഞ്ചകന്‍ തന്നെയായിരുന്നുവല്ലോ' എന്ന് വിലപിക്കുമെന്ന് 25: 27-29 ലും; അന്ന് പ്രവാചകന്‍ 'എന്‍റെ ഈ ജനത ഈ വായനയില്‍ നിന്ന് ഒളിച്ചോടിപ്പോയതാണ് ഇവര്‍ക്ക് വന്ന ദുര്‍ഗതി' എന്ന് അന്യായം ബോധിപ്പിക്കുമെന്ന് 25: 30 ലും മു ന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അദ്ദിക്റിനെ മൂടിവെക്കുന്ന കാഫിറുകളും അതിനെ തള്ളിപ്പറയുന്ന അവരുടെ അനുയായികളും ജ്വലിക്കുന്ന നരകത്തിന്‍റെ നിവാസികളാണെന്ന് 5: 10, 86 ല്‍ പറഞ്ഞിട്ടുണ്ട്. ഫുജ്ജാറുകളില്‍ നിന്നുള്ള ഓരോ വിഭാഗത്തെയും നരകക്കുണ്ഠത്തിലെ ഏഴ് വാതിലുകളില്‍ ഒന്നിലേക്ക് നിജപ്പെടുത്തി വെച്ചിട്ടുണ്ടെന്ന് 15: 44 ല്‍ ഫുജ്ജാറുകള്‍ വായിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ നിഷ്പക്ഷവാനായ നാഥനോ പ്രവാചകനോ ആരെ യും സന്മാര്‍ഗത്തിലേക്കോ ദുര്‍മാര്‍ഗത്തിലേക്കോ ആക്കുന്നില്ല. മറിച്ച് ഓരോരുത്തരും അവരവര്‍ക്ക് വേണ്ട സ്വര്‍ഗം ഇവിടെ പണിയേണ്ടതാണ്. അങ്ങനെ ചെയ്യാത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെ അവര്‍ കണ്ട, കേട്ട, തൊട്ട, വായിച്ച സൂക്തങ്ങള്‍ അവര്‍ക്കെതിരെ വാദിച്ചുകൊണ്ടും സാക്ഷിനിന്നുകൊണ്ടും നരകക്കുണ്ഠത്തിലേക്ക് ത ള്ളിവിടുകയാണ് ചെയ്യുക.

 ജ്വലിക്കുന്ന നരകവാസികളെക്കുറിച്ച് നീ ചോദിക്കപ്പെടുകയുമില്ല എന്നാണ് പ്രവാ ചകനോടും അതുവഴി വിശ്വാസിയോടും പറയുന്നത്. ത്രികാലജ്ഞാന ഗ്രന്ഥമായ അദ്ദി ക്ര്‍ ഇന്ന് ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ 9: 67-68 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ മൂ ടിവെക്കുന്ന, നന്മ വിരോധിക്കുകയും തിന്മ കല്‍പിക്കുകയും ചെയ്യുന്ന കപടവിശ്വാസികളോടും കുഫ്ഫാറുകളോടും അധികരിച്ച ജിഹാദ് ചെയ്യാനാണ് 9: 73; 66: 9 എന്നീ സൂക്തങ്ങളിലൂടെ ഒറ്റപ്പെട്ട വിശ്വാസി കല്‍പിക്കപ്പെട്ടിട്ടുള്ളത്.

 മനുഷ്യരുടെ ഐക്യവും ശാന്തിയും സമാധാനവും പുലരുന്നതിനുവേണ്ടി ആ ത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ ജാതി-മത-വര്‍ണ്ണ-ലിംഗ-ഭാഷ-ദേശ ഭേദമന്യേ ലോകരില്‍ പ്രചരിപ്പിച്ചുകൊണ്ട് 47: 7 ല്‍ വിവരിച്ച പ്രകാരം നാഥനെ സഹായിക്കുമ്പോള്‍ നാഥന്‍ അവനെയും സഹായിക്കുന്നതാണ്. 10: 42 ല്‍ വിവരിച്ച പ്രകാരം അറബി ഖുര്‍ആന്‍ വായിക്കുന്ന കപടവിശ്വാസികള്‍ ആത്മാവിനെ പരിഗണിക്കാത്തവരായതിനാല്‍ അവരെ അദ്ദിക്ര്‍ കേള്‍പ്പിക്കാന്‍ പ്രവാചകനോ വിശ്വാസിക്കോ സാധ്യമല്ല. 39: 19 അവസാനിക്കുന്നത് 'നരകത്തിലുള്ളവരെ നീ രക്ഷപ്പെടുത്തുന്നവനാണോ' എ ന്ന് ചോദിച്ചുകൊണ്ടാണ്. 2: 62; 3: 196-197; 36: 7, 69-70 വിശദീകരണം നോക്കുക.