( ഫാത്വിര്‍ ) 35 : 23

إِنْ أَنْتَ إِلَّا نَذِيرٌ

നിശ്ചയം, നീ ഒരു മുന്നറിയിപ്പുകാരനല്ലാതെയല്ല. 

അദ്ദിക്റിനെ മൂടിവെക്കുന്ന കാഫിറുകളായ കപടവിശ്വാസികളെയും അവരെ പിന്‍ പറ്റുന്ന അനുയായികളെയും അവരുടെ ദുര്‍ഗതിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നവനാ ണ് പ്രവാചകന്‍ എന്നാണ് സൂക്തം പഠിപ്പിക്കുന്നത്. 'തെളിവും സ്വര്‍ഗത്തിലേക്കുള്ള ടി ക്കറ്റുമായ അദ്ദിക്ര്‍ പഠിക്കുകയും ലോകരിലേക്ക് എത്തിക്കുകയും ചെയ്യാതെ നമസ്കരി ച്ച് നോമ്പനുഷ്ടിച്ച് ജീവിക്കുന്നവര്‍ പിഴയായി നരകകുണ്ഠം സമ്പാദിക്കുന്നവരാണ്' എ ന്നാണ് 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളായ ഫുജ്ജാറുകളെ വിശ്വാസികള്‍ താക്കീത് ചെയ്യുക. 3: 10; 15: 44; 25: 52 വിശദീകരണം നോക്കുക.