-ഭൂമിയില്‍ അഹങ്കരിച്ച് നടക്കുകയും ദുഷിച്ച തന്ത്രം കൈകൊള്ളുകയും ചെ യ്യുന്നതിനാലാണ് അത്, ദുഷിച്ച തന്ത്രമാകട്ടെ അത് പ്രയോഗിച്ചവന്റെ മേലില ല്ലാതെ വന്നുഭവിക്കുകയുമില്ല, അപ്പോള്‍ പൂര്വികന്മാരുടെ കാര്യത്തിലുണ്ടായ നടപടിയല്ലാതെ എന്താണ് അവര്‍ കാത്തിരിക്കുന്നത്? അല്ലാഹുവിന്റെ നടപടി ക്രമം മാറ്റിമറിക്കുന്നതായി നീ കണ്ടെത്തുകയില്ല തന്നെ, അല്ലാഹുവിന്റെ നടപ ടിക്രമം മാറ്റിവെക്കുന്നതായും നീ കണ്ടെത്തുകയില്ലതന്നെ.
അദ്ദിക്ര്‍ അറിയാതെ എല്ലാം തികഞ്ഞവരാണെന്ന മട്ടില്‍ അഹങ്കാരികളായി നട ക്കുന്നവരും എല്ലാവിധ ആപത്ത്-വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കു ണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനുമായ അദ്ദിക്റിനെ പ്രച രിപ്പിക്കുന്ന വിശ്വാസിക്ക് എതിരായി വിവിധ ആരോപണങ്ങളും അപവാദങ്ങളും ഗൂഢത ന്ത്രങ്ങളും മെനയുന്നവരുമായ കപടവിശ്വാസികള്‍ക്ക് ഇഹത്തില്‍ നിന്ദ്യതയും പരത്തില്‍ അതികഠിനമായ ശിക്ഷയുമാണ് ത്രികാലജ്ഞാനമായ അദ്ദിക്റില്‍ രേഖപ്പെടുത്തിയിട്ടു ള്ളത്. നിഷ്പക്ഷവാനായ നാഥന്റെ പ്രസ്തുത നടപടിക്രമം മാറ്റി മറിക്കാനോ മാറ്റിവെക്കാ നോ ഒരു ശക്തിക്കും സാധ്യമല്ലതന്നെ. 27: 50-51; 33: 60-62; 35: 10, 37 വിശദീകരണം നോ ക്കുക.