( യാസീന് ) 36 : 27
بِمَا غَفَرَ لِي رَبِّي وَجَعَلَنِي مِنَ الْمُكْرَمِينَ
-എന്റെ നാഥന് എനിക്ക് പൊറുത്തുതരികയും എന്നെ ബഹുമാന്യരില് ഉള്പ്പെ ടുത്തുകയും ചെയ്തിട്ടുള്ളത്.
'നിങ്ങള് ഞാന് പറയുന്നത് കേള്ക്കുവീന്' എന്ന് പറഞ്ഞപ്പോള് ക്ഷമയില്ലാത്ത ആ കെട്ടജനത അദ്ദേഹത്തെ വധിക്കുകയാണുണ്ടായത്. അപ്പോള് അദ്ദേഹത്തിന്റെ എ ല്ലാ പാപങ്ങളും പൊറുത്തുകൊടുക്കുകയും ബഹുമാന്യരില് ഉള്പ്പെടുത്തുകയും 'സ്വര്ഗ ത്തില് പ്രവേശിച്ചുകൊള്ളുക' എന്ന് പറയപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ മരണാന ന്തരമുള്ള അവസ്ഥ ത്രികാലജ്ഞാനിയായ നാഥന് എടുത്തുപറയുകയാണ്. 3: 169-171; 5: 32; 36: 11-12 വിശദീകരണം നോക്കുക.