( യാസീന്‍ ) 36 : 28

وَمَا أَنْزَلْنَا عَلَىٰ قَوْمِهِ مِنْ بَعْدِهِ مِنْ جُنْدٍ مِنَ السَّمَاءِ وَمَا كُنَّا مُنْزِلِينَ

അവനുശേഷം അവന്‍റെ ജനതയുടെമേല്‍ ആകാശത്തുനിന്ന് ഒരു പട്ടാളത്തെ യൊന്നും നാം ഇറക്കിയിട്ടില്ല, നാം അങ്ങനെ ഇറക്കുന്നവനായിട്ടുമില്ല.

പ്രവാചകന്മാരെയും വിശ്വാസികളെയും രക്ഷപ്പെടുത്തുക എന്നത് നമ്മുടെ ബാ ധ്യതയാണ് എന്ന് 10: 103 ലും 40: 51 ലും പറഞ്ഞിട്ടുണ്ട്. മുഹൈമിനായ അദ്ദിക്ര്‍ ഉള്ളതു കൊണ്ട് പ്രവാചകന്മാര്‍ ആരും തന്നെ വധിക്കപ്പെട്ടിട്ടില്ല. എന്നാല്‍ നബിമാര്‍ പലപ്പോഴും വധിക്കപ്പെട്ടിട്ടുണ്ട്. ഇവിടെ എഴുത്തും വായനയും അറിയാത്ത വിശ്വാസി അദ്ദിക്ര്‍ ഇല്ലാ ത്തതിനാലാണ് വധിക്കപ്പെട്ടത്. ആ ജനതയിലെ ഏക വിശ്വാസിയെ വധിച്ചുകളഞ്ഞ തോടെ ആ നാട്ടിലെ നിവാസികള്‍ ശിക്ഷക്ക് അര്‍ഹരാണെന്ന് തെളിയിക്കുകയുണ്ടായി. പിന്നെ ആ നാടിനെ നശിപ്പിക്കുന്നതിന് വേണ്ടി ആകാശത്തുനിന്ന് ഒരു പട്ടാളത്തെ ഇറ ക്കിയിട്ടില്ല. അങ്ങനെ നാടിനെ നശിപ്പിക്കുന്നതിന് വേണ്ടി മുമ്പും പട്ടാളത്തെ ഇറക്കുന്ന ചര്യ അല്ലാഹുവിന് ഇല്ല എന്നാണ് 'നാം അങ്ങനെ ഇറക്കുന്നവനായിട്ടുമില്ല' എന്ന് പറഞ്ഞ തിന്‍റെ വിവക്ഷ. ഇനി അല്ലാഹുവിന്‍റെ സന്ദേശവുമായി പ്രവാചകന്‍മാര്‍ ആരും വരാനില്ലാ ത്തതുകൊണ്ട് ത്രികാലജ്ഞാനിയില്‍ നിന്നുള്ള 41: 41-43 ല്‍ പറഞ്ഞ അജയ്യവും മിഥ്യക ലരാത്തതുമായ അദ്ദിക്ര്‍ എന്ന ഗ്രന്ഥത്തെ മുഹൈമിനായി ഉപയോഗപ്പെടുത്തുന്ന വിശ്വാ സിയെ വധിക്കാനോ പരിക്കേല്‍പ്പിക്കാനോ ഉപദ്രവിക്കാനോ ഒരാള്‍ക്കും സാധ്യമല്ലതന്നെ. 3: 102; 4: 93; 5: 48 വിശദീകരണം നോക്കുക.