( യാസീന്‍ ) 36 : 31

أَلَمْ يَرَوْا كَمْ أَهْلَكْنَا قَبْلَهُمْ مِنَ الْقُرُونِ أَنَّهُمْ إِلَيْهِمْ لَا يَرْجِعُونَ

ഇവര്‍ക്കുമുമ്പ് എത്രയെത്ര തലമുറകളെയാണ് നാം നശിപ്പിച്ചിട്ടുള്ളത്, നിശ്ചയം അവര്‍ ഇവരിലേക്ക് തിരിച്ചുവരുന്നില്ല എന്ന് ഇവര്‍ കാണുന്നില്ലേ?

ലക്ഷ്യബോധമില്ലാതെ ഭൗതികജീവിതം ശാശ്വതമാണെന്ന് കരുതി നിങ്ങള്‍ ഇവി ടെ ഒട്ടിപ്പിടിച്ച് കഴിഞ്ഞുകൂടുകയാണോ, നിങ്ങള്‍ക്കുമുമ്പ് നശിപ്പിക്കപ്പെട്ടവരിലേക്ക് നി ങ്ങള്‍ക്കും തിരിച്ചുപോകേണ്ടിവരുമെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നില്ലെയോ എന്നാണ് ചോ ദിക്കുന്നത്. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാ റുകളാണ് ഇതര ജനവിഭാഗങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ജീവിതലക്ഷ്യം നഷ്ടപ്പെട്ടവര്‍. 23: 115; 28: 60; 29: 64 വിശദീകരണം നോക്കുക.