أَفَحَسِبْتُمْ أَنَّمَا خَلَقْنَاكُمْ عَبَثًا وَأَنَّكُمْ إِلَيْنَا لَا تُرْجَعُونَ
അപ്പോള്‍ നിങ്ങള്‍ കണക്കുകൂട്ടിയോ നിശ്ചയം, നാം നിങ്ങളെ വൃഥാ സൃഷ്ടി ച്ചതാണെന്നും നിശ്ചയം, നിങ്ങള്‍ നമ്മിലേക്കുതന്നെ തിരിച്ചയക്കപ്പെടുന്നവ രാവുകയില്ലെന്നും?
സ്വര്‍ഗത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യരെ 55: 1-4 ല്‍ പറഞ്ഞ പ്രകാരം അമാനത്താ യ അദ്ദിക്ര്‍ പഠിപ്പിക്കുകയും 7: 172-173 പ്രകാരം കരാര്‍ വാങ്ങുകയുമുണ്ടായി. ശേഷം അ ല്ലാഹു മനുഷ്യരെ ഭൂമിയില്‍ നിയോഗിച്ചിട്ടുള്ളത് സ്രഷ്ടാവിന്റെ പ്രാതിനിധ്യം വഹിക്കു ന്നതിനും സ്രഷ്ടാവിന്റെ സന്ദേശവും ത്രാസ്സുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടു ത്തുകൊണ്ട് പ്രപഞ്ചത്തെ അതിന്റെ സന്തുലനത്തില്‍ നിലനിര്‍ത്തുന്നതിനും വേണ്ടിയാണ്. 2: 283 ല്‍ വിവരിച്ച പ്രകാരം പ്രസ്തുത ലക്ഷ്യം നിറവേറ്റുക അദ്ദിക്റിനെ അമാനത്തായി ഉപയോഗപ്പെടുത്തുന്നവര്‍ മാത്രമാണ്. അങ്ങനെചെയ്യാത്ത ഫുജ്ജാറുകളെല്ലാം തന്നെ അക്രമികളും വിഡ്ഢികളുമാണെന്നാണ് 33: 72-73 ല്‍ പറഞ്ഞിട്ടുള്ളത്. 16: 37; 21: 35, 95-97 വിശദീകരണം നോക്കുക.